ലക്കി ബിൽ ആപ്പ് പൊതുജനങ്ങളെ ബില്ലുകൾ ചോദിച്ചു വാങ്ങാൻ പ്രേരിപ്പിക്കുന്നതും കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതരാക്കുന്നതുമാണ്

ലക്കി ബിൽ ആപ്പ് പൊതുജനങ്ങളെ ബില്ലുകൾ ചോദിച്ചു വാങ്ങാൻ പ്രേരിപ്പിക്കുന്നതും കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതരാക്കുന്നതുമാണ്

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാധനങ്ങൾ വാങ്ങിയശേഷം ഈ ആപ്പിൽ അപ്ലോഡ് ചെയ്യുന്ന ഇൻവോയിസുകൾക്ക് നറുക്കെടുപ്പിലൂടെ വർഷം അഞ്ച് കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലക്കി ബിൽ ആപ്പ് പൊതുജനങ്ങളെ ബില്ലുകൾ ചോദിച്ചു വാങ്ങാൻ പ്രേരിപ്പിക്കുന്നതും കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതരാക്കുന്നതുമാണ്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വലിയൊരു പദ്ധതിക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്. വാണിജ്യ രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ തടയാനും വ്യാപാരികൾക്ക് അവരുടെ വാണിജ്യ വിവരങ്ങൾ വെളിപ്പെടുത്താനും അവരുടെ നികുതി കൃത്യമായി അടയ്ക്കാനും ആപ്പ് സഹായിക്കും. നികുതി പിരിക്കുമ്പോൾ അത് നീതിയുക്തമായിരിക്കണം എന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസന പദ്ധതികളും ക്ഷേമപദ്ധതികളും നേരാംവണ്ണം ആവിഷ്‌കരിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇ-ഓഫീസ് പദ്ധതി എല്ലാ ചരക്ക് സേവന നികുതി ഓഫീസുകളിലും നടപ്പാക്കിയിട്ടുണ്ട്. പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത വകുപ്പായി ചരക്ക് സേവന നികുതി വകുപ്പ് മാറി. നികുതിപിരിവ് കാര്യക്ഷമമാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.

നികുതി മാത്രം പിരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ലക്കി ബിൽ മൊബൈൽ ആപ്പ് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ആപ്പിന്റെ വരവോടെ കൂടുതൽ വാങ്ങൽ നടക്കും. അതുവഴി വ്യാപാരം ശക്തിപ്പെടുകയും വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ഭാഗ്യ ഉപഭോക്താക്കളെ ദിവസം തോറും ആഴ്ചതോറും മാസം തോറും തെരഞ്ഞെടുക്കുന്ന രീതിയാണ്. കൂടാതെ വാർഷിക ബമ്പർ സമ്മാനവും ഉണ്ട്. എല്ലാ ദിവസവും 50 സമ്മാനങ്ങൾ നൽകും. ഓരോ മാസവും 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, ഉത്സവ സീസണുകളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളുണ്ടാകും.

ആപ്പ് ആവിഷ്‌കരിക്കുക വഴി നികുതി ചോർച്ച ഒഴിവാക്കാനും നികുതി പിരിവ് കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അപൂർവമായെങ്കിലും ബിൽ അടച്ച് നികുതി വാങ്ങിയശേഷം നികുതി സർക്കാറിലേക്ക് വരാത്ത അവസ്ഥയുണ്ട്. 'നികുതി നമുക്കും നാടിനും' എന്നതാണ് ലക്കി ബിൽ ആപ്പിന്റെ മുദ്രാവാക്യം. 11,000 കോടിയുടെ അധിക നികുതിയാണ് മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം സംസ്ഥാന ഖജനാവിൽ എത്തിയത്. ഈ വർഷം അതിൽ കൂടുതൽ നികുതിയാണ് പ്രതീക്ഷിക്കുന്നത്.

ചൊവ്വാഴ്ച മുതൽ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ആപ്പ് ഒരു മാസത്തിനകം ഐ ഫോണിലും ലഭ്യമാക്കും. കേരള ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിൽ നിന്നോ www.keralataxes.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ലക്കി ബിൽ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാം. ഉപഭോക്താവിന് ലഭിക്കുന്ന ജി.എസ്.ടി ബില്ലുകളുടെ ചിത്രമെടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. ചടങ്ങിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ. രത്തൻ യു. ഖേൽകർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ സിംഗ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രാജു അപ്‌സര, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു, ചരക്ക് സേവന നികുതി വകുപ്പ് സ്‌പെഷ്യൽ കമ്മീഷണർ വീണ എൻ മാധവൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം ആപ്പിന്റെ പ്രചാരണാർത്ഥം കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസിൽ നഗരത്തിലൂടെ ഹ്രസ്വയാത്ര സംഘടിപ്പിച്ചു. മന്ത്രി ബാലഗോപാൽ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

Also Read

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

ഓഡിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ കോടതി ഇടപെടൽ; ഓഡിറ്റ് കാലാവധി സംബന്ധിച്ച നികുതിദായകന്റെ വാദം അംഗീകരിച്ചില്ല.

ടെൻഡർ തുകയിൽ ജിഎസ്ടി ഉൾപ്പെട്ടാൽ അധിക നികുതി ഈടാക്കാനാവില്ല: കേരള ഹൈക്കോടതി

ടെൻഡർ തുകയിൽ ജിഎസ്ടി ഉൾപ്പെട്ടാൽ അധിക നികുതി ഈടാക്കാനാവില്ല: കേരള ഹൈക്കോടതി

എരുമേലി പേട്ടതുള്ളലിലെ ചെണ്ടമേളത്തിന് ₹50-നു പുറമേ 18% ജിഎസ്ടി ഈടാക്കണമെന്ന ആവശ്യം തള്ളി; നികുതി അടയ്ക്കാനുള്ള ബാധ്യതയും ഉപഭോക്താവിൽനിന്ന് അത് ഈടാക്കാനുള്ള അവകാശവും വ്യത്യസ്തമെന്ന് കോടതി.

ഡിജിറ്റൽ സർവേയിലെ പിശകുകൾ ഇനി ഭൂനികുതി അടയ്ക്കാൻ തടസ്സമാകില്ല; പുതിയ മാർഗനിർദ്ദേശം

ഡിജിറ്റൽ സർവേയിലെ പിശകുകൾ ഇനി ഭൂനികുതി അടയ്ക്കാൻ തടസ്സമാകില്ല; പുതിയ മാർഗനിർദ്ദേശം

ഭൂരേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിന് മുമ്പുതന്നെ താൽക്കാലികമായി നികുതി സ്വീകരിക്കാം; വില്ലേജ് ഓഫീസർമാർക്ക് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദേശം.

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

രാജ്യത്തെ 1.77 ലക്ഷം റെസ്റ്റോറന്റുകളുടെ ഇടപാടുകൾ പരിശോധനയിൽ; പ്രാഥമിക അന്വേഷണത്തിൽ ₹408 കോടിയുടെ വിൽപ്പന മറച്ചുവച്ചതായി കണ്ടെത്തൽ

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു:  ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു: ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

നിയമപരമായ അവകാശികൾക്ക് നോട്ടീസും വാദം കേൾക്കാനുള്ള അവസരവും നൽകാതെ നികുതി നിർണയിക്കാനാവില്ല; പുതിയ നടപടികൾ സ്വീകരിക്കാൻ വകുപ്പിന് അനുമതി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ്, ഓഡിറ്റ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളിൽ പുനർനിയമനം; ഉത്തരവ് ഉടൻ പ്രാബല്യത്തിൽ

സർക്കാർ ജീവനക്കാർക്കെതിരെ 100 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്; തൃശൂരിൽ ഏറ്റവും കൂടുതൽ

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

ജോയിന്റ് കമ്മീഷണർമാരായി ആറ് പേർക്ക് സ്ഥാനക്കയറ്റം നൽകിയതിനെത്തുടർന്ന് പുതിയ ഉത്തരവ്; താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ കരിയർ പുരോഗതിയും സീനിയോറിറ്റി പ്രശ്നങ്ങളും വീണ്ടും ചർച്ചയാകുന്നു

ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ₹2,000ന് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ല

ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ₹2,000ന് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ല

0.4 ശതമാനം എംഡിആറിനെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തം; സൂപ്പർമാർക്കറ്റുകളും പ്രതിഷേധത്തിൽ, ഫീസ് നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്നതും പരിഗണനയിൽ

വാളയാറിൽ 600 ചാക്ക് യൂറിയ പിടികൂടി; കാർഷികാവശ്യത്തിനുള്ള വളം പ്ലൈവുഡ് ഫാക്ടറിയിലേക്ക് കടത്തിയതായി സംശയം

വാളയാറിൽ 600 ചാക്ക് യൂറിയ പിടികൂടി; കാർഷികാവശ്യത്തിനുള്ള വളം പ്ലൈവുഡ് ഫാക്ടറിയിലേക്ക് കടത്തിയതായി സംശയം

തമിഴ്നാട്ടിൽനിന്ന് പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന ലോറിയിൽ ₹34,000ന്റെ ബിൽ മാത്രം; ജിഎസ്ടി എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി

Loading...