വലിയങ്ങാടിയിൽ 2500 കിലോ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി :നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

വലിയങ്ങാടിയിൽ 2500 കിലോ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി :നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

മാലിന്യമുക്തം നവകേരളം പദ്ധതിയിൽ മാലിന്യം വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല എൻഫോസ്മെന്റ് സ്ക്വാഡിന്റേയും തദ്ദേശ സ്ഥാപനതല സ്ക്വാഡുകളുടേയും പരിശോധന കർശനമാക്കി. 

കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയലിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ട്രേറ്റും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും തിങ്കളാഴ്ച്ച വലിയങ്ങാടിയിൽ നടത്തിയ പരിശോധനയിൽ 2500 കിലോയിലധികം വസ്തുക്കൾ പിടികൂടി. വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 189 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തുടർ ദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധനകൾ തുടരുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ അറിയിച്ചു.

പരിശോധന സംഘത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ പൂജ ലാൽ, ജില്ലാ എൻഫോഴ്സ്മെന്റ് ലീഡർ ഷീബ, കോർപ്പറേഷൻ ആരോഗ്യ സൂപ്പർവൈസർ ജീവരാജ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സുബൈർ, ബിജു തുടങ്ങിയവരും ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് ടീം അംഗങ്ങളും പങ്കെടുത്തു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...