'നാളേയ്ക്കപ്പുറം'- ബിയോണ്ട് ടുമാറോ ; കോണ്‍ഫറന്‍സുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ : ജൂലായ് 20 ന് കൊച്ചിയിലെ ലെ മെറെഡിയന്‍ ഹോട്ടലിൽ

 'നാളേയ്ക്കപ്പുറം'- ബിയോണ്ട് ടുമാറോ ; കോണ്‍ഫറന്‍സുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ : ജൂലായ് 20 ന് കൊച്ചിയിലെ ലെ മെറെഡിയന്‍ ഹോട്ടലിൽ

  കൊച്ചി: നൂതനസാങ്കേതികവിദ്യയില്‍ സര്‍ഗ്ഗാത്മകതയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും അതുവഴി സുസ്ഥിരമായ സാങ്കേതികവിദ്യയുടെ ഉപയോഗം കൈവരുത്തുന്നതിനുമായി ബിയോണ്ട് ടുമാറോ സമ്മേളനം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്നു. ജൂലായ് 20 ന് കൊച്ചിയിലെ ലെ മെറെഡിയന്‍ ഹോട്ടലിലാണ് സമ്മേളനം. വ്യവസായ സംരംഭ സംഘടനായായ ഫിക്കി, ദി ആര്‍ട്ട് ഔട്ട്റീച്ച് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ബിയോണ്ട് ടുമാറോ സംഘടിപ്പിക്കുന്നതെന്ന് കെഎസ് യുഎം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തിന്‍റെ സാംസ്ക്കാരികവും സര്‍ഗ്ഗാത്മകവുമായ ഭാവിയെ പൂര്‍ണമായും ഉപയോഗപ്പെടുത്തി സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനം കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുനൈസ്കോ, ബ്രിട്ടീഷ് കൗണ്‍സില്‍, എസ്എഐകെ, ടീംവര്‍ക്ക്സ് എന്നിവയും ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

നയരൂപീകരണം, തൊഴിലവസരം സൃഷ്ടിക്കല്‍, വിദ്യാഭ്യാസത്തില്‍ കലാപഠനത്തിന്‍റെ സമന്വയം, ടൂറിസം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളില്‍ ദേശീയ-അന്തര്‍ദേശീയതലത്തില്‍ നിന്നുള്ള പ്രമുഖര്‍ സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ സംസാരിക്കും. സര്‍ഗ്ഗാത്മക രംഗത്തെ പുതിയ അവസരങ്ങള്‍, നൂതനത്വത്തിലേക്കുള്ള പ്രയാണം, സുസ്ഥിരവളര്‍ച്ചയ്ക്കുള്ള പിന്തുണ എന്നിവയും ചര്‍ച്ചാ വിഷയങ്ങളാണ്.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://beyondtomorrow.startupmission.in വൈബ്സൈറ്റ് സന്ദര്‍ശിക്കാം.

ആഗോളതലത്തിലുള്ള വിദഗ്ധര്‍, നയകര്‍ത്താക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്താന്‍ ഈ സമ്മേളനത്തിലൂടെ അവസരമുണ്ടാകും. സംസ്ഥാനത്തിന്‍റെ ഭാവി ശോഭനമാക്കുന്നതിനുള്ള ആശയങ്ങളും നടപടികളും സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാകും.

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...