സ്വിഗ്ഗി യൂബര്‍ ഈറ്റ്സിനെ വാങ്ങുന്നു

സ്വിഗ്ഗി യൂബര്‍ ഈറ്റ്സിനെ വാങ്ങുന്നു

ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ യുബര്‍ ഈറ്റ്സ് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് വില്‍ക്കുന്നു. ബംഗളുരു ആസ്ഥാനമായ, ഈ രംഗത്തെ മറ്റൊരു പ്രമുഖ സ്ഥാപനമായ സ്വിഗിക്കാണ്, യൂബര്‍ ഈറ്റ്സ് ബിസിനസ് കൈമാറുന്നത്. വില്പന അടുത്ത മാസത്തോടെ പൂര്‍ത്തിയാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വില്പന നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ സ്വിഗ്ഗിയില്‍ യൂബര്‍ ഈറ്റ്സിന് പത്തു ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകും.

എന്നാല്‍ സൊമാറ്റോ എന്ന കമ്പനിയും ഈ ഡീല്‍ നേടാന്‍ രംഗത്തുണ്ട്. പക്ഷെ സ്വിഗിക്കാണ് സാധ്യത കൂടുതലെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്‌ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ 80 നഗരങ്ങളില്‍ സ്വിഗി ഭക്ഷണം വിതരണം ചെയ്തു വരുന്നു. യുബര്‍ ഈറ്റ്സ്, സ്വിഗി എന്നീ കമ്പനികള്‍ക്ക് പുറമെ ഒലെയുടെ ഉടമസ്ഥതയിലുള്ള ഫുഡ് പാണ്ട, ചൈനയിലെ ആന്‍റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് പിന്തുണ നല്‍കുന്ന സൊമാറ്റോ എന്നീ കമ്പനികളാണ് ഇന്ത്യയില്‍ ഈ രംഗത്തെ പ്രമുഖര്‍.

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...