ടിസിഎസ് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ; ഈ മാസം 26ന് ഇന്‍ഫോപാര്‍ക്കില്‍

ടിസിഎസ് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ; ഈ മാസം 26ന് ഇന്‍ഫോപാര്‍ക്കില്‍

കൊച്ചി: പ്രമുഖ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഈ മാസം 26 ന് ഇന്‍ഫോപാര്‍ക്കില്‍ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. നാലു മുതല്‍ ഒമ്പത് വര്‍ഷം വരെ പരിചയസമ്പന്നരായ ഐടി പ്രൊഫഷനുകള്‍ക്ക് ആറോളം വിഭാഗങ്ങളിലേക്ക് നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

ടിസിഎസിന്‍റെ ഇന്‍ഫോപാര്‍ക്ക് ഫെയ്സ് ഒന്നിലെ ക്യാമ്പസില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് ഇന്‍റര്‍വ്യൂ. ജാവ, ഡോട്ട് നെറ്റ്, മെയിന്‍ ഫ്രെയിം അസൂര്‍ ക്ലൗഡ് ടെക്നോളജീസ് എന്നീ സാങ്കേതികവിദ്യയില്‍ പരിജ്ഞാനം ഉള്ളവരെയാണ് അഭിമുഖത്തിനായി പ്രതീക്ഷിക്കുന്നത്.

ജാവ ഡെവലപ്പര്‍ ആന്‍ഡ് സപ്പോര്‍ട്ട്, ഡോട്ട് നെറ്റ് ഡെവലപ്പര്‍ ആന്‍ഡ് സപ്പോര്‍ട്ട്, മെയിന്‍ ഫ്രെയിം സപ്പോര്‍ട്ട്, ജാവ ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍, ഡോട്ട് നെറ്റ് ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍, അസൂര്‍ ക്ലൗഡ് എന്‍ജിനീയര്‍ എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്.

ഏറ്റവും പുതിയ ബയോഡേറ്റയും തിരിച്ചറിയല്‍ കാര്‍ഡുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന് എത്താവുന്നതാണ്.

റിടെയില്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന കമേഴ്സ്യല്‍ ബിസിനസ് ഗ്രൂപ്പ് സേവനങ്ങള്‍ക്ക് വേണ്ടിയാണ് ടിസിഎസ് ഇപ്പോള്‍ റിക്രൂട്ട്മന്‍റ് നടത്തുന്നത്. ഈ സാമ്പത്തിക പാദം അവസാനിക്കുന്നതു വരെ എല്ലാ മാസവും റിക്രൂട്ട്മന്‍റ് നടത്തുമെന്ന് ടിസിഎസിന്‍റെ സിബിജി റിക്രൂട്ട്മന്‍റ് സോഴ്സിംഗ് ലീഡ് ജോയല്‍ ജോണ്‍സണ്‍ പറഞ്ഞു. പരിചയസമ്പന്നരായ ഐടി പ്രൊഫഷണലുകള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഉദ്യോഗാര്‍ത്ഥികളുടെ താത്പര്യമനുസരിച്ച് ടിസിഎസിന്‍റെ തിരുവനന്തപുരത്തോ, കൊച്ചിയിലോ ഉള്ള ഓഫീസുകളില്‍ ജോലിക്ക് ചേരാമെന്നും അദ്ദേഹം അറിയിച്ചു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala നെ പിന്തുടരൂ. 

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Cod5wDwtxBFEmYfP8A6sZC

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...