ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

കൊച്ചി: മുംബൈയില്‍ റിയാല്‍ട്ടിനെക്സ്റ്റ് നടത്തിയ റിയല്‍ എസ്റ്റേറ്റ് ടെക്നോളജി പ്രദര്‍ശനമായ ഇന്ത്യ പ്രൊപ്ടെക് ഡെമോ ഡേയില്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ തിത്തിത്താര ഡോട് കോം ആദ്യ നാല്‍പത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. ലോകത്തിന്‍റെ ഏത് ഭാഗത്തുള്ള മലയാളികള്‍ക്കും കേരളത്തില്‍ സ്ഥലമോ പാര്‍പ്പിടമോ വാങ്ങുന്നതിനുള്ള എഐ അധിഷ്ഠിതമായ വെബ്സൈറ്റാണ് തിത്തിത്താര.

രാജ്യത്തെ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് ഭീമډാരോട് മത്സരിച്ചാണ് തിത്തിത്താര പട്ടികയില്‍ ഇടം പിടിച്ചത്. വസ്തു വാങ്ങാനുള്ളവര്‍, വില്‍ക്കാനുള്ളവര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കായുള്ള സമഗ്ര സേവനമാണ് തിത്തിത്താര നടത്തുന്നത്.

തികച്ചും സങ്കീര്‍ണതകളില്ലാതെ വസ്തുവിന്‍റെ പരസ്യം നല്‍കുന്നത് മുതല്‍ അതിന്‍റെ രജിസ്ട്രേഷന്‍ കഴിയുന്നത് വരെയുള്ള സേവനം തിത്തിത്താര നല്‍കുന്നുണ്ടെന്ന് കമ്പനി സിഇഒയും സഹസ്ഥാപകനുമായ അബ്ദുള്‍ ഹര്‍ഷാദ് കെ പറഞ്ഞു. നിലവില്‍ കേരളത്തിലെ പ്രോപ്പര്‍ട്ടികള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. സമീപഭാവിയില്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്കും കാനഡ പോലുള്ള സ്ഥലങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിത്തിത്താരയുടെ പ്രവര്‍ത്തനമെന്ന് സഹസ്ഥാപകനായ അദ്നാന്‍ കോട്ട പറഞ്ഞു. താരാബോട്ട് എന്ന ചാറ്റ് ബോട്ടിലൂടെ ഉപഭോക്താക്കള്‍ക്ക് നിസ്സീമമായ ബ്രൗസിംഗ് അനുഭവം ലഭിക്കും. വാട്സാപ്പ് വഴി പ്രോപ്പര്‍ട്ടികള്‍ ലിസ്റ്റ് ചെയ്യാനുള്ള സംവിധാനം കൂടിയുള്ളതിനാല്‍ എല്ലാവരിലേക്കും ഇത് വേഗത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഹര്‍ഷാദ്, അദ്നാന്‍ കോട്ട എന്നിവര്‍ ചേര്‍ന്നാണ് 2022 ലാണ് തിത്തിത്താര ആരംഭിച്ചത്. കോഴിക്കോട്ട് കിന്‍ഫ്ര കാമ്പസിലാണ് കമ്പനിയുടെ ആസ്ഥാനം. കെഎസ് യുഎമ്മിന്‍റെ യുണീക് ഐഡിയുള്ള സ്ഥാപനമാണ് തിത്തിത്താര.

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...