റബര്‍ ഉത്പന്നങ്ങളിലെ പുതിയ താരമായി ജിം മാറ്റ്

കൊച്ചി: റബര്‍ ഉത്പന്നങ്ങളിലെ പുതിയ താരോദയമാണ് സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായ വ്യാപാര്‍ 2022ല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വ്യായാമത്തിനുള്ള ജിം മാറ്റ്. റബര്‍ പാല്‍ ഉത്പാദനത്തില്‍ മുമ്പിട്ട് നില്‍ക്കുന്നുണ്ടെങ്കിലും ഈ മേഖലയില്‍ വ്യവസായിക വളര്‍ച്ചയില്ലെന്ന പരാതിയ്ക്ക് പരിഹാരമാണ് വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങള്‍.

പലവിധ ഉപയോഗത്തിനുള്ള റബര്‍ മാറ്റുകള്‍ വിപണിയിലുണ്ടെങ്കിലും ആരോഗ്യജീവിതത്തിനുതകുന്ന ഉത്പന്നങ്ങളാണ് കേരളത്തിലെ റബര്‍ വ്യവസായത്തിലെ പുതിയ താരം. ഗാര്‍ഹികാവശ്യത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള യോഗ-ജിം മാറ്റുകളാണ് വിപണിയിലേക്കെത്തിയിരിക്കുന്നത്.

നിലവില്‍ ഓണ്‍ലൈനായും അല്ലാതെയും ലഭിക്കുന്ന റബര്‍ മാറ്റുകള്‍ക്ക് ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. എന്നാല്‍ മിതമായ വിലയും മികച്ച ഉത്പന്നവുമാണ് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ പുറത്തിറക്കുന്നതെന്ന് കോട്ടയത്തു നിന്നുള്ള സംരംഭകന്‍ തോബിയാസ് തോമസ് കുളങ്ങര പറഞ്ഞു.

ഒരു മീറ്ററും അരമീറ്ററും ചതുരമായ നാല് ഭാഗങ്ങളായാണ് മാറ്റുകള്‍ ലഭിക്കുന്നത്. വളരെയെളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന ഇന്‍റര്‍ലോക്കുള്ളതിനാല്‍  തെന്നിപ്പോകില്ല. ചുരുട്ടി വയ്ക്കാവുന്നരീതിയിലുള്ള മാറ്റുകളും ഉത്പാദിപ്പിക്കുന്നുണ്ട്. ഫ്ളൂറസെന്‍റ് പെയിന്‍റ് ഡിസൈന്‍ ഉള്ളതിനാല്‍ രാത്രിയിലും ഇത് തിളങ്ങി നില്‍ക്കും. 6, 8, 10 മില്ലീമീറ്റര്‍ കനത്തിലുള്ള ഈ മാറ്റുകള്‍ വിവിധ നിറങ്ങളിലും ലഭ്യമാണ്.

ഓണ്‍ലൈനായി നിരവധി അന്വേഷണങ്ങളാണ് ജിം മാറ്റിന് ലഭിക്കുന്നതെന്നും തോബിയാസ് പറഞ്ഞു. ഇലാസ്റ്റികിനാവശ്യമായ റബര്‍ നൂലുകളും കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വിവിധ കനത്തില്‍ ലഭിക്കുന്ന ഇവയ്ക്ക് ഇന്ത്യയ്ക്ക് വെളിയിലും നിരവധി ആവശ്യക്കാരുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കേരളത്തിലെ സംരംഭകര്‍ മുന്നിട്ടിറങ്ങുന്നത് പ്രശംസനീയമാണെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ഇന്ത്യയിലും വിദേശത്തും ഒരു പോലെ ആവശ്യക്കാരുള്ള ഉത്പന്നങ്ങള്‍ക്ക് നഷ്ടസാധ്യത കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാര്‍ഹികോപയോഗ ഉത്പന്നങ്ങള്‍ക്ക് വലിയ വിപണിയുണ്ടെന്ന് കെബിപ്പ് സി.ഇ.ഒ സൂരജ് എസ് പറഞ്ഞു. ഓണ്‍ലൈന്‍ വിപണനസാധ്യതകളുള്‍പ്പെടെ സംരംഭകര്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി  ജവഹര്‍ലാര്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ത്രിദിന ബിടുബിയില്‍ പതിനായിരത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം  ബയര്‍മാരും  മൂന്നൂറിലധികം  എംഎസ്എംഇ പ്രമോട്ടര്‍മാരും പങ്കെടുക്കുന്നുണ്ട്.

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...