ജെന്‍ എഐ കോണ്‍ക്ലേവ്;സംസ്ഥാനത്തിന്‍റെ വ്യവസായ നയത്തില്‍ എഐ മുന്‍ഗണനാ വിഷയമാകും: സമഗ്ര എഐ നയം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ജെന്‍ എഐ കോണ്‍ക്ലേവ്;സംസ്ഥാനത്തിന്‍റെ വ്യവസായ നയത്തില്‍ എഐ മുന്‍ഗണനാ വിഷയമാകും: സമഗ്ര എഐ നയം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തിന്‍റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര എ ഐ നയം പ്രഖ്യാപിച്ചു. കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച ജെനറേറ്റീവ് എ ഐ കോണ്‍ക്ലേവിന്‍റെ സമാപനസമ്മേളനത്തില്‍ വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ് നയപ്രഖ്യാപനം നടത്തി.

ജെന്‍ എഐ കോണ്‍ക്ലേവ് കേരളപ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ പറയുന്നു.

1. എഐ നയം

 സംസ്ഥാനത്തിന്‍റെ വ്യവസായ നയത്തില്‍ എഐ മുന്‍ഗണനാ വിഷയമാകും. ഇതിന്‍റെ ഭാഗമായി പ്രത്യേക ഈ സാമ്പത്തിക വര്‍ഷം തന്നെ എ ഐ നയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാകും എ ഐ നയപ്രഖ്യാപനം

 എഐ ആവാസവ്യവസ്ഥ മുന്നില്‍ കണ്ടു കൊണ്ട് അടിസ്ഥാന സൗകര്യം വികസിപ്പിക്കും

2. എഐ ക്ലസ്റ്റര്‍

 പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എ ഐ ക്ലസ്റ്റര്‍ വ്യവസായപാര്‍ക്ക് സ്ഥാപിക്കും.

 ഗ്രാഫിക്സ് പ്രൊസസിംഗ് സെന്‍ററുകള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.

 പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനമുള്ള ഇന്‍കുബേഷന്‍ സംവിധാനവും നിക്ഷേപകരുടെ സഹായത്തോടെ സ്ഥാപിക്കും

3 എഐ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ നയം

 എ ഐ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി പങ്കാളിത്ത മൂലധനത്തിന് സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും.

  10 കോടി രൂപ കുറഞ്ഞ മൂലധനമുള്ള എ ഐ സംരംഭങ്ങള്‍ക്ക് കെഎസ്ഐഡിസി പങ്കാളിത്ത മൂലധന നിക്ഷേപമെന്ന നിലയില്‍ അഞ്ച് കോടി രൂപ നല്‍കും

 ഇതിനു പുറമെ വ്യവസായ നയത്തിന്‍റെ ഭാഗമായി ഒരു കോടി രൂപ സ്കെയിലപ് ഗ്രാന്‍റും ലഭ്യമാക്കും.

 നിലവിലുള്ള എംഎസ്എംഇ കള്‍ എ ഐ സാങ്കേതികവിദ്യ ഏര്‍പ്പെടുത്തുകയാണെങ്കിലും മേല്‍പ്പറഞ്ഞ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.

4. എഐ അധിഷ്ഠിതമായ ടെക്നോളജി സംഘങ്ങള്‍ രൂപീകരിക്കും

 എ ഐ സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെ കൂട്ടിയിണക്കി ടെക്നോളജി സംഘങ്ങള്‍ക്ക് രൂപം നല്‍കും.

 മറൈന്‍ ജീനോം സീക്വന്‍സിംഗ്, ടൂറിസം, ആരോഗ്യം, ഐടി-ഐടി അനുബന്ധ മേഖലകള്‍ എ ഐ അധിഷ്ഠിതമാക്കും. ഇതും ടെക്നോളജി സംഘങ്ങളുടെ പരിധിയില്‍ വരുന്നതാണ്.

5. പൊതുഭരണത്തില്‍ എഐ

 സംസ്ഥാന സര്‍ക്കാരിന്‍റെയും വിവിധ ഏജന്‍സികളുടെയും പദ്ധതികളിലും നിര്‍വഹണത്തിലും എ ഐ ഉപയോഗം വ്യാപകമാക്കും.

 ഇതിന്‍റെ ഭാഗമായി മിഷന്‍ 1000 ലുള്ള കമ്പനികളെ എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. ഇതിനു പുറമെ മിഷന്‍ 1000 ന്‍റെ ഡാറ്റാബേസ് എ ഐ ഉപയോഗിച്ച് വിശകലനം ചെയ്യും

 അപേക്ഷാ ഫോമുകള്‍, നിക്ഷേപ സംശയനിവാരണം, വിവിധ ഏജന്‍സികളുടെ അനുമതികള്‍ എന്നിവയുടെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ എ ഐ ടൂളുകള്‍ സംയോജിപ്പിക്കും.

6. എഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തും

 വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് എ ഐയില്‍ നൈപുണ്യ പരിശീലനം നല്‍കും. അസാപ്, ഡിജിറ്റല്‍ സര്‍വകലാശാല, കെടിയു, കുസാറ്റ് എന്നിവയുടെ സഹകരണത്തോടെയാണിത്.

 ഐ കമ്പനികളിലേക്ക് മാത്രമായി നിക്ഷേപം ക്ഷണിച്ചു കൊണ്ട് ജനുവരിയില്‍ നടക്കുന്ന നിര്‍ദ്ദിഷ്ട ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റില്‍ പ്രത്യേക സെഷന്‍ നടത്തും.

 ഐ മേഖലയിലേക്ക് നിക്ഷേപം ക്ഷണിച്ചു കൊണ്ട് പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തും

7. ഐബിഎമ്മുമായുള്ള സഹകരണം വ്യാപിപ്പിക്കും

 സ്റ്റാര്‍ട്ടപ്പുകള്‍, അധ്യാപകസമൂഹം എന്നിവര്‍ക്കിടയില്‍ എ ഐ പരിശീലന പരിപാടികള്‍ ഐബിഎമ്മുമായി ചേര്‍ന്ന് നടത്തും. ഐബിഎമ്മിന്‍റെ എ ഐ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ സംസ്ഥാനത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാനും ശ്രമം നടത്തും.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

Loading...