നിങ്ങളുടെ പഴയ KVAT കേസുകൾ പൂർത്തിയാക്കിയോ? — KVATS പോർട്ടൽ ഒരു ദിവസം മാത്രം തുറക്കുന്നു!” — നവംബർ 7-ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ

തിരുവനന്തപുരം: കേരള മൂല്യവർധിത നികുതി വകുപ്പ് (KVAT) പഴയ ഓൺലൈൻ പോർട്ടൽ ആയ KVATIS (Kerala VAT Information System) വീണ്ടും പ്രവർത്തനക്ഷമമാക്കാൻ തീരുമാനം. 2025 നവംബർ 7-ാം തീയതി രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ മാത്രം പോർട്ടൽ തുറന്നിരിക്കുമെന്ന് വകുപ്പ് അറിയിച്ചു.
അസസിംഗ് ഓഫീസർമാരുടെ നിർദേശപ്രകാരം, കൂടാതെ നികുതിദായകരുടെയും വ്യാപാര സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. പഴയ സ്റ്റാറ്റ്യൂട്ടറി നടപടികൾ പൂർത്തിയാക്കുന്നതിനും, കോടതി ഉത്തരവുകൾ പാലിക്കുന്നതിനുമായി നികുതിദായകർക്ക് ഒരുദിവസം മാത്രം പോർട്ടലിൽ പ്രവേശിക്കാനാകും.
എന്നാൽ State Bank of India (SBI)-യുടെ പേയ്മെന്റ് ഗേറ്റ്‌വേ പോർട്ടലിൽ നിന്ന് പിൻവലിച്ചതിനാൽ, KVATIS വഴി ഇനി പണമടയ്ക്കാൻ കഴിയില്ല. അതിനാൽ, പണമടയ്ക്കേണ്ട ഫയലിംഗുകൾ ഉണ്ടായാൽ, അത് e-Treasury പോർട്ടൽ വഴിയാണ് നിർവഹിക്കേണ്ടത്. Assessing Officer മാർ അതത് കേസുകളുമായി ബന്ധപ്പെട്ട എല്ലാ നിയമാനുസൃത നടപടികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നികുതി വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
വകുപ്പിന്റെ ഈ തീരുമാനം പഴയ VAT കേസുകൾ, അപ്പീലുകൾ, റീമാൻഡ് നടപടികൾ, കോടതിവിധികൾ എന്നിവയുമായി ബന്ധപ്പെട്ട നികുതി ബാക്കിയുകൾ തീർക്കാനും ഫയലിംഗുകൾ പൂർത്തിയാക്കാനുമുള്ള അവസരമായാണ് കണക്കാക്കുന്നത്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/Cy7BlCpi8zT1EPlwRdG84A?mode=wwt
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....













