ഭീമൻ ഫ്ലൈഓവ‍ർ നിർമാണം തുടങ്ങുന്നു, ആലപ്പുഴയിൽ 32 അണ്ടർപാസ്; റോഡ് മുറിച്ചുകടക്കാൻ 34 പാലങ്ങളും

ഭീമൻ ഫ്ലൈഓവ‍ർ നിർമാണം തുടങ്ങുന്നു, ആലപ്പുഴയിൽ 32 അണ്ടർപാസ്; റോഡ് മുറിച്ചുകടക്കാൻ 34 പാലങ്ങളും

ആലപ്പുഴ  ജില്ലയിൽ ദേശീയപാത 66ൻ്റെ നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുപ്പ് ഏറെക്കുറെ പൂർത്തിയായതോടെ പലയിടത്തും ഭൂമി നിരപ്പാക്കുന്നതിൻ്റെയും ഇരുവശത്തുമുള്ള ഓടകളുടെയും നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. 45 മീറ്റർ വീതിയിൽ ഇരുവശത്തും സർവീസ് റോഡുകളുള്ള ആറുവരിപ്പാതയാണ് നിർമിക്കുന്നത്. ഇതോടൊപ്പം അരൂർ മുതൽ തുറവൂർ വരെ നിർമിക്കുന്ന ഫ്ലൈഓവറിൻ്റെ ടെസ്റ്റ് പൈലിങും ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിലെ ഏറ്റവും വലിയ ഫ്ലൈഓവറാണ് ആലപ്പുഴ ജില്ലയിൽ ഉയരുന്നത്

ഉയരപ്പാതയുടെ നിർമാണത്തിനു മുന്നോടിയായി മുന്നൂറിലധികം കേന്ദ്രങ്ങളിൽ നിന്ന് മണ്ണ് ശേഖരിച്ച് ഡൽഹിയിലെ സ്വകാര്യ ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ പാതയിലെ മൂന്നാമത്തെ ടെസ്റ്റ് പൈലിങ് തുറവൂരിനു സമീപം കോടംതുരുത്തിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ പാലത്തിൻ്റെ തൂണുകൾ നിർമിക്കാൻ മീഡിയൻ മറച്ചുകെട്ടി പൈലിങ് തുടങ്ങും. മഹാരാഷ്ട്രയിലെ അശോക് ബിൽഡ്കോൺ എന്ന കമ്പനിയ്ക്കാണ് ഇവിടെ നിർമാണച്ചുമതല. നിലവിലെ റോഡിൻ്റെ മീഡിയനിൽ നിർമിക്കുന്ന വലിയ കോൺക്രീറ്റ് തൂണുകളിലാണ് ഉയരപ്പാത നിർമിക്കുക. ഇതടക്കം 81 കിലോമീറ്റർ നീളത്തിൽ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ മൂന്ന് ഫ്ലൈഓവറുകളാണ് ഉണ്ടാകുക.

കൂടാതെ പ്രധാന ജംഗ്ഷനുകളിലടക്കം 10 മേൽപ്പാലങ്ങൾ, ഏഴ് ചെറിയ പാലങ്ങൾ, 32 അടിപ്പാതകൾ എന്നിവയുമുണ്ടാകും. ഇവയിൽ പലതിൻ്റെയും പൈലിങ് അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ ബൈപ്പാസിൽ നിർമിക്കുന്ന സമാന്തര പാലത്തിനു പുറമെ ചേപ്പാടും ഉയരപ്പാത നിർമിക്കുന്നുണ്ട്. ഹരിപ്പാട്, നങ്ങ്യാർകുളങ്ങര മേഖലകളിലാണ് നാലു മേൽപ്പാലങ്ങൾ നിർമിക്കുന്നത്.

കായംകുളം കെഎസ്ആർടിസി ജംഗ്ഷൻ, തോട്ടപ്പള്ളിയിൽ തീരദേശറോഡ് തുടങ്ങുന്ന ജംഗ്ഷൻ എന്നിവിടങ്ങളിൽ 22.9 മീറ്റർ നീളമുള്ള അടിപ്പാതകൾ നിർമിക്കും. ചെറുവാഹനങ്ങൾക്ക് കടന്നുപോകാനുള്ള 8.5 മീറ്റർ നീളമുള്ള അടിപ്പാതകൾ വേറെയുമുണ്ട്. ഇതിനു പുറമെ 13.4 മീറ്റർ നീളമുള്ള ലൈറ്റ് വെഹിക്കിൾ അണ്ടർപാസുകളുമുണ്ട്. അടിയിലൂടെ കടന്നുപോകുന്ന റോഡിൻ്റെ വീതിയും വാഹനത്തിരക്കും അനുസരിച്ചായിരിക്കും ഇവയുടെ നീളം തീരുമാനിക്കുക.

പാതയ്ക്ക് ഇരുവശത്തുമുള്ള സർവീസ് റോഡുകളുടെ ഓരത്തായി ഓടകളും കേബിളുകൾ സ്ഥാപിക്കാനുള്ള പ്രത്യേക ഡക്ടും ഉണ്ടാകും. 40 ഇടത്താണ് ജില്ലയിൽ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡുകളിലേയ്ക്ക് പ്രവേശിക്കാൻ 40 ഇടത്താണ് സൗകര്യമുണ്ടാകുക. പറവൂ‍ർ മുതൽ കൊറ്റുകുളങ്ങര വരെയുള്ള ഭാഗത്ത് 22 ഇടത്തും തുറവൂർ - പറവൂർ മേഖലയിൽ 18 ഇടത്തുമാണ് എൻട്രി പോയിൻ്റുകൾ ഉണ്ടാകുക. അരൂർ - തുറവൂർ ഭാഗത്ത് നിലവിലെ പാതയ്ക്ക് മുകളിലൂടെയാണ് ഉയരപ്പാത കടന്നുപോകക. പ്രധാന പാതയിൽ നിന്ന് ഉയരപ്പാത തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും റാമ്പുകളുണ്ടാകും.

കൃഷ്ണപുരം, കായംകുളം കെഎസ്ആ‍ർടിസി, ഡാണാപ്പടി, കന്നുകാലിപ്പാടം, തോട്ടപ്പള്ളി കനാൽപ്പാലം, തോട്ടപ്പള്ളി സ്പിൽവേ, എഎസ് കനാൽ, പുത്തൻതോട്, പൊന്നാംവെളി എന്നിവടങ്ങളിലാണ് പാലങ്ങൾ നി‍ർമിക്കുക.

പത്മാക്ഷി ജംഗ്ഷൻ, വയലാർ, കാർത്യായനി, എഎസ് കനാൽ, 11-ാം മൈൽ, കണിച്ചുകുളങ്ങര, കോൾഗേറ്റ് ജംഗ്ഷൻ, ചെറിയ കലവൂ‍ർ, കെഎസ്ഡിപി, പൂങ്കാവ് എന്നിവിടങ്ങളിലാണ് അടിപ്പാതകൾ നി‍ർമിക്കുന്നത്. കൂടാതെ ആലപ്പുഴ ബൈപ്പാസ് തുടങ്ങുന്ന കൊമ്മാടിയിലും ബൈപ്പാസ് ഇറങ്ങുന്ന കളർകോട്ടും മാളികമുക്കിൽ രണ്ടിടത്തും അണ്ടർപാസുകളുണ്ടാകും. കുതിരപ്പന്തി, പുന്നപ്ര മാർക്കറ്റ് ജംഗ്ഷൻ, കുറവന്തോട്, വണ്ടാനം മെഡിക്കൽ കോളേജ്, വളഞ്ഞവഴി, അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി സ്പിൽവേ, തോട്ടപ്പള്ളി കനാൽപാലത്തിന് കിഴക്കുവശം, വഴിയമ്പലം ജംഗ്ഷൻ,കടുവൻകുളങ്ങര, ഡാണആപ്പടി, ചേപ്പാട് എൻടിപിസി റോഡ്, രാമപുരം സുനിത തീയേറ്ററിനടുത്ത്, പുത്തൻ റോഡ് ജംഗ്ഷൻ, കൃഷ്ണപുരം എന്നിവടങ്ങളിലും അടിപ്പാതകളുണ്ടാകും.

ഇവയ്ക്കു പുറമെ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനായി 34 ഫുട്ഓവർ ബ്രിജുകളും ദേശീയപാത അതോരിറ്റി നിർമിക്കും. 1.75 മീറ്റർ വീതിയിലുള്ള നടപ്പാലങ്ങൾ സ്റ്റീൽ ഉപയോഗിച്ചാണ് നിർമിക്കുക. ആളുകൾ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ഇവിടെയാണ് നിർമാണം നടത്തുക.

Also Read

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

ഇൻ്റേണൽ വിജിലൻസ് പോർട്ടൽ വരുന്നു; ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്ക് ഏകീകൃത ഡിജിറ്റൽ നിരീക്ഷണ സംവിധാനം

ഇൻ്റേണൽ വിജിലൻസ് പോർട്ടൽ വരുന്നു; ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്ക് ഏകീകൃത ഡിജിറ്റൽ നിരീക്ഷണ സംവിധാനം

അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷിതമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

Loading...