ഒരു ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിടാനായി ഇന്ത്യയില്‍ നിന്നുള്ള 5 സ്റ്റാർട്ടപ്പ് കമ്പനികൾ

ഒരു ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിടാനായി ഇന്ത്യയില്‍ നിന്നുള്ള 5 സ്റ്റാർട്ടപ്പ് കമ്പനികൾ

ആഗോള തലത്തില്‍ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച്‌ വിലയിരുത്തുന്ന സിബി ഇന്‍സൈറ്റ്‌സിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് 100 കോടി ഡോളര്‍ മൂല്യമുള്ള യുനികോണ്‍ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.ചൂടോടെ വാര്‍ത്തകളെത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായ ഡെയ്‌ലി ഹണ്ട്, 17 ഭാഷകളിലാണ് എന്റര്‍ടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള കണ്ടന്റുകള്‍ നല്‍കുന്നത്. വേഴ്‌സ് ഇനൊവേഷന്റെ സംരംഭമാണിത്.

ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് പെയ്‌മെന്റ് സോല്യൂഷന്‍സ് നല്‍കുന്ന സ്ഥാപനമായ റേസര്‍പേയും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. 2014ലായിരുന്നു ഇതിന്റെ തുടക്കം. രോഗികള്‍ക്ക് ആരോഗ്യ-ചികില്‍സാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്ബനിയാണ് പ്രാക്ടോ ടെക്‌നോളജീസ്. രോഗികളെ ഡോക്ടര്‍മാരുമായും ചികില്‍സാ സംവിധാനങ്ങളുമായും ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണിത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്‌സ് ഫയലിംഗ്, ജിഎസ്ടി, മ്യൂച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നീ മേഖലകളില്‍ സേവനങ്ങള്‍ നല്‍കുന്ന ഫിനാന്‍ഷ്യന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ് ക്ലിയര്‍ ടാക്‌സ്. കാര്‍ദേഖോയുടെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കാറുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അത് നല്‍കുന്നത്. കാറുകളെ പരിചയപ്പെടുത്തല്‍, വില്‍പന, ഇന്‍ഷൂറന്‍സ്, ഫിനാന്‍സിംഗ് തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്.

ബില്യന്‍ ഡോളര്‍ നേട്ടം കൈവരിക്കുന്ന 50 സ്റ്റാര്‍ട്ടപ്പുകളില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങള്‍ മുതല്‍ വിവാഹം നടത്തിക്കൊടുക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനം വരെയുണ്ട്. മിക്കവാറും എല്ലാ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും അവരുടേതായ കഥകള്‍ പറയുവാനുണ്ടാവും. പക്ഷെ പലതും തങ്ങളുടെ കഥകള്‍ ലോകത്തോട് പറയാന്‍ അവസരം ലഭിക്കുന്നതിനു മുമ്ബ് അപ്രത്യക്ഷമാവുന്നവയാണ്. എന്നാല്‍ ബില്യന്‍ ക്ലബ്ബില്‍ കയറി യൂനികോണ്‍ കമ്ബനികളാവുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വലിയ നേട്ടം തന്നെയാണ് കൈവരിച്ചിരിക്കുന്നതെന്ന് സിബി ഇന്‍സൈറ്റ്‌സ് അഭിപ്രായപ്പെടുന്നു.

Also Read

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

'ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

'ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

നടപ്പാതകള്‍ കേന്ദ്രികരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Loading...