ഇനി വ്യാജപരസ്യങ്ങള്‍ പറ്റില്ല, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ ബി​ല്‍ പാ​സാ​യി

ഇനി വ്യാജപരസ്യങ്ങള്‍ പറ്റില്ല, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ ബി​ല്‍ പാ​സാ​യി

നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയാനും വ്യാജപരസ്യങ്ങള്‍ നിര്‍ത്തലാക്കാനും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ ബി​ല്‍ ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യി. 1986ലെ ഉപഭോക്തൃ സംരക്ഷത്തിന് പകരമായി അവതരിപ്പിച്ച ബില്ലാണിത്. ബില്‍ ഇനി രാജ്യസഭയുടെ പരി​ഗണനയ്ക്ക് വിടും.

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബി​ല്ല് ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യി​രു​ന്നെ​ങ്കി​ലും രാ​ജ്യ​സ​ഭയുടെ അം​ഗീകാരം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ന്‍ ബില്‍ വീണ്ടും അവതരിപ്പിച്ചത്. പ്ര​ധാ​ന​മാ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തിപ​രി​ഹാ​ര​മാ​ണു ബി​ല്ലി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമാ, നടീനടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളുടെ പ്രവര്‍ത്തനം സു​ഗമമാക്കാന്‍ കേന്ദ്രം ധനസഹായം ലഭ്യമാക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്ബോള്‍ തട്ടിപ്പിനിരയായ ഉപഭോക്താവിന്റെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ ദേശീയ, സംസ്ഥാന, ജില്ലാതല സമിതികള്‍ നിയോ​ഗിക്കും. പ​രാ​തി​ക​ളി​ല്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റ്റി (സിസിപിഎ) രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ബി​ല്ലി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

ഉല്‍പ്പന്നത്തിന്റെ അളവ്, ​ഗുണനിലവാരം, വില എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തവര്‍ക്കെതിരെ ഉപഭോക്താവിന് പരാതി നല്‍കാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും സാധിക്കും. ഉല്‍പ്പന്നത്തിലെ പിഴവ് മൂലം ഉപഭോക്താവിന് പരിക്കേറ്റാല്‍ ഉല്‍പ്പാദകര്‍ക്ക് ജയില്‍ശിക്ഷയുംം പിഴയും ലഭിക്കും.

മാ​യം ക​ല​ര്‍​ന്ന ഭ​ക്ഷ​ണം വി​ല്‍​ക്കു​ന്ന​തി​നെ​തി​രേ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ള്‍​ക്ക് എ​തി​രേ​യും ക​ര്‍​ശ​ന ന​ട​പ​ടി​ക​ളാ​ണ് ബി​ല്ലി​ല്‍ വ്യ​വ​സ്ഥ ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. പ​ര​സ്യ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ സംപ്രേഷ​ണം ചെ​യ്യു​ക​യോ ചെ​യ്ത മാ​ധ്യ​മ​ങ്ങ​ളെ നടപടിയില്‍ നിന്നൊഴിവാക്കും.

Also Read

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

'ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

'ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

നടപ്പാതകള്‍ കേന്ദ്രികരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Loading...