സംസ്ഥാനത്ത് ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണൽ; നാലുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

സംസ്ഥാനത്ത് ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണൽ; നാലുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

സംസ്ഥാനത്ത് ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സെലക്‌ഷൻ നടപടികളടക്കം നാലുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ജി.എസ്.ടി. നിയമം നിലവിൽ വന്ന് ഏഴുവർഷം കഴിഞ്ഞിട്ടും അപ്പീൽ അതോറിറ്റിയില്ലാത്തതിന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ചാർട്ടേഡ് അക്കൗണ്ടന്റുമാർ നൽകിയ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ട്രിബ്യൂണൽ സ്ഥാപിക്കാൻ തീരുമാനമായെന്നും നിയമനത്തിനുള്ള സെലക്‌ഷൻ നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് കോടതി സമയപരിധി നിശ്ചയിച്ചത്.

ജി.എസ്.ടി. വിഷയങ്ങളിലെ അപ്പീലുകൾ ഇപ്പോൾ ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. ഇതിന് തർക്കത്തിലുള്ള നികുതിയുടെ 20 ശതമാനം തുക കെട്ടിവെക്കേണ്ട സ്ഥിതിയുണ്ട്. കേസുകൾ പലതും കെട്ടിക്കിടക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ജി.എസ്.ടി. നിയമപ്രകാരമുള്ള നോട്ടീസുകൾ കക്ഷികൾക്ക് ഉചിതമായ രീതിയിൽ നൽകുന്ന കാര്യത്തിൽ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ജി.എസ്.ടി. വകുപ്പിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതാണ് രീതി. ഇതു പലരുടെയും ശ്രദ്ധയിൽപ്പെടുന്നില്ല. ശരിയായ വിലാസത്തിൽ അയച്ചുനൽകുന്നതിലടക്കം സൗകര്യം ഏർപ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ കോടതി ഉത്തരവ് നൽകിയില്ല. ആവശ്യമെങ്കിൽ വ്യക്തിപരമായ ഹർജികൾ നൽകാമെന്ന് ബെഞ്ച് വ്യക്തമാക്കി.

Also Read

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...