വ്യാജ രജിസ്‌ട്രേഷൻ - 850 കോടിയുടെ നികുതി വെട്ടിപ്പ് : അന്തർ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് പിടികൂടി

വ്യാജ രജിസ്‌ട്രേഷൻ -  850 കോടിയുടെ നികുതി വെട്ടിപ്പ്  : അന്തർ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് പിടികൂടി

കേരള, കർണാടക സംസ്ഥാന ജി.എസ്.ടി വകുപ്പുകളുടെ ഇന്റലിജൻസ് വിഭാഗം  സംയുക്ത പരിശോധനയിൽ   വ്യാജ രജിസ്‌ട്രേഷൻ എടുത്ത് അടയ്ക്കാ വ്യാപാരം വഴി  നടത്തിയ  850 കോടിയുടെ നികുതി വെട്ടിച്ചുള്ള  വ്യാപാരം  പിടികൂടി.

സംസ്ഥാന ജി.എസ്.ടി വകുപ്പ് കാഞ്ഞങ്ങാട്  ഇന്റലിജൻസ്  വിഭാഗംസംസ്ഥാന ജി.എസ്.ടി വകുപ്പിലെ മറ്റ് ഇന്റലിജൻസ് വിഭാഗങ്ങളുടെയുംകർണാടക സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെയും സഹകരണത്തോടെയുള്ള സംയുക്ത പരിശോധനയിലാണ് രാജ്യ വ്യാപകമായി വ്യാജ രജിസ്‌ട്രേഷനുകൾ  എടുത്ത് വ്യാജ ഇൻവോയ്‌സുകൾ  നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തെ  പിടികൂടിയത്.

ജൂൺ 22 ന്   നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 30 വ്യാജ രജിസ്‌ട്രേഷനുകൾ  കണ്ടെത്തി. വ്യക്തമായ ആസൂത്രണത്തോടെ തട്ടിപ്പ് സംഘം സാധാരണക്കാരെ  പ്രലോഭിപ്പിച്ച്  അവരുടെ  ആധാർപാൻ കാർഡ് എന്നിവ കൈക്കലാക്കി വ്യാജ മൊബൈൽ കണക്ഷനുകൾ  എടുക്കുകയുംഅവ ഉപയോഗിച്ച് ആധാർ അപ്‌ഡേറ്റുകൾ നടത്തിവ്യാജ ബാങ്ക്  അക്കൗണ്ടുകളും,    വ്യാജ  ജി.എസ്.ടി  രജിസ്‌ട്രേഷനും എടുത്ത് തട്ടിപ്പ് നടത്തുക എന്നതാണ് സംഘങ്ങളുടെ പ്രവർത്തന രീതി. അത്തരത്തിൽ സംഘടിപ്പിച്ച വ്യാജ രജിസ്‌ട്രേഷൻ ഉപയോഗിച്ച് അടയ്ക്കാ വ്യാപാരം നടത്തി  എന്ന് വ്യാജ ഇൻവോയ്‌സുകളുംവ്യാജ  ഇ-വേ ബില്ലും മറയാക്കി ഉത്തരേന്ത്യയിലെ ഗുട്ഖ നിർമ്മാണ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി ചരക്കുകൾ കടത്തുകയാണ് ഇവരുടെ പതിവ് .

അനധികൃത വ്യാപാര ഇടപാടിലൂടെ 2022 ഒക്ടോബറിനും 2023 ജൂണിനുമിടയിൽ രാജ്യത്തുടനീളം  ഏകദേശം  850 കോടി രൂപയുടെ വിറ്റ് വരവ് നേടി എന്നതാണ് പ്രാഥമിക വിലയിരുത്തൽ.  പരിശോധനയിൽ ആകെ വിറ്റുവരവിൽ ഏകദേശം 180 കോടി രൂപയുടെ അനധികൃത വ്യാപാരം കേരളത്തിൽ നിന്നാണ് ഇക്കാലയളവിൽ നടന്നിട്ടുള്ളത്.  നിയമാനുസൃതമായ വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ തന്നെ 9 കോടി  രൂപയുടെ  വ്യാജ ഇൻപുട്ട് ടാക്‌സ്  ക്രെഡിറ്റ്  (ഐ.ടി.സി) നേടിയെടുക്കുകയും ചെയ്തു.

കേരളത്തിലെയും കർണാടകയിലെയും  27 വ്യാപാര സ്ഥാപനങ്ങളിൽ  ഇരു സംസ്ഥാനങ്ങളിലെയും  ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽനിർണായക മൊഴികളും തുടർനടപടികൾക്ക്  ആവശ്യമായ തെളിവുകളും ലഭിച്ചു. തുടർ നിയമ നടപടികൾ സ്വീകരിച്ച്   വരുന്നു. ഇത്തരത്തിലുള്ള നിയമവിരുദ്ധ തട്ടിപ്പ് സംഘങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ സംയുക്ത പരിശോധനകൾ തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി കമ്മീഷണർ  അറിയിച്ചു.

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...