പത്ത് വർഷത്തിൽ പ്രതീക്ഷിക്കുന്നത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം: ധനമന്ത്രി

അടുത്ത പത്തു വർഷത്തിനകം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. നബാർഡ് സ്ഥാപകദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തിലാണ് കേരളം ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത്. അതിവേഗ റെയിൽപാതയ്ക്ക് കിഫ്ബിയിലൂടെ 50,000 കോടി രൂപയാണ് സമാഹരിക്കുന്നത്. സാമ്പത്തിക പരിഷ്‌കാരം ധനകാര്യ മേഖലയിലേക്ക് വ്യാപിച്ചതായും ധനകാര്യ മേഖലയുടെ കാര്യക്ഷമത മാനദണ്ഡം സാമൂഹ്യ പ്രതിബദ്ധതയിൽ നിന്ന് മാറിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. 
കർഷക ഉത്പാദക സംഘങ്ങളെ നബാർഡ് പോലെയുള്ള സ്ഥാപനങ്ങൾ സഹായിക്കുന്നതിലൂടെ വയനാടിന്റെ മുഖഛായ മാറ്റാനാവുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്ര ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ച കർഷക ഉത്പാദക സംഘങ്ങളെയും കാലാവസ്ഥാ അനുകൂല ഘടകങ്ങളെയും പ്രയോജനപ്പെടുത്തി വയനാടിനെ മാറ്റാനാവും. കാർബൺ ന്യൂട്രൽ വയനാടാക്കി മാറ്റുന്നതിന് കൂടുതൽ മരങ്ങൾ വച്ചു പിടിപ്പിക്കാം. ഇവയെ ജിയോടാഗ് ചെയ്യുകയും ഒരു മരത്തിന് 50 രൂപ വീതം ലോൺ നൽകുകയും ചെയ്യാം. മരം മുറിക്കുന്ന അവസരത്തിൽ പണം തിരിച്ചുപിടിക്കാമെന്ന നിർദേശം മന്ത്രി മുന്നോട്ടു വച്ചു. മീനങ്ങാടി പ്രാഥമിക സഹകരണ സംഘത്തിന്റെ മാതൃക അദ്ദേഹം എടുത്തുപറഞ്ഞു. ഇതിനൊപ്പം ഇക്കോ ടൂറിസത്തെയും പ്രോത്‌സാഹിപ്പിക്കാനാവും. വയനാട്ടിലെ കാപ്പി കർഷകരെ ഉൾപ്പെടുത്തി സംഘങ്ങൾ രൂപീകരിക്കുന്നതും പ്രത്യേക ബ്രാൻഡിന്റെ പ്രാധാന്യവും ധനമന്ത്രി വിശദീകരിച്ചു. ഇതോടൊപ്പം മത്‌സ്യബന്ധന മേഖലയിലും ശ്രദ്ധപതിപ്പിക്കണം. 20,000 ത്തോളം കുടുംബങ്ങളുടെ പുനരധിവാസമാണ് നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. സമൃദ്ധി കോഫി ടേബിൾ ബുക്ക്, നബാർഡിന്റെ പ്രവർത്തന റിപ്പോർട്ട്, ഗോ ഗ്രീൻ പോസ്റ്റർ, യൂണിറ്റ് കോസ്റ്റ് ബുക്ക്‌ലെറ്റ് എന്നിവ മന്ത്രി പ്രകാശനം ചെയ്തു. 
ആർ. ബി. ഐ റീജ്യണൽ ഡയറക്ടർ എസ്. എം. എൻ. സ്വാമി, എസ്. എൽ. ബി. സി കൺവീനർ ജി. കെ. മായ, പി. എഫ് . ആർ. ഡി. എ ചീഫ് ജനറൽ മാനേജർ ആശിഷ് കുമാർ, എസ്. ബി. ഐ ജനറൽ മാനേജർ റുമ ഡേ, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, ജനറൽ മാനേജർ ഡോ. പി. ശെൽവരാജ് എന്നിവർ സംബന്ധിച്ചു.

Also Read

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

Loading...