കേരളം ശ്രമിക്കുന്നത് പരമാവധി വ്യവസായങ്ങള്‍ ആകര്‍ഷിക്കാന്‍: മന്ത്രി പി. രാജീവ്

കേരളം ശ്രമിക്കുന്നത് പരമാവധി വ്യവസായങ്ങള്‍ ആകര്‍ഷിക്കാന്‍: മന്ത്രി പി. രാജീവ്

കേരളം മൊത്തത്തിൽ ഒരു നഗരമായി മാറിക്കഴിഞ്ഞുവെന്നും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപകമായി വ്യവസായങ്ങൾ എത്തുന്നത് ഒറ്റ നഗരമെന്ന സങ്കൽപത്തിലാണെന്നും വ്യവസായ മന്ത്രി പി. രാജീവ്. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മാറ്റങ്ങൾക്ക് അനുസൃതമായി അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

കേരളത്തിൻ്റെയും സംരംഭക സമൂഹത്തിൻ്റെയും ആവശ്യമായിരുന്നു അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെൻ്റർ.

മൂന്നു നിലകളിലായി 51,715 ചതുരശ്രയടി വിസ്‌തീർണമുള്ള കൺവെൻഷൻ സെൻ്ററിൽ 640 പേർക്ക് ഇരിക്കാവുന്ന എയർകണ്ടിഷൻഡ് കൺവെൻഷൻ ഹാൾ, മീറ്റിംഗ് ഹാൾ, മിനി കോൺഫറൻസ് റൂം ,ഒരേ സമയം 300 പേർക്ക് വരെ ഭക്ഷണം നൽകാൻ കഴിയുന്ന ഡൈനിങ്ങ് ഏരിയ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും വൻകിട സമ്മേളന സെന്ററുകളുടെ സൗകര്യങ്ങളോടു കിട പിടിക്കുന്ന തരത്തിലാണ് കൺവെൻഷൻ സെൻ്റർ സജ്ജമാക്കിയിട്ടുള്ളത്. 

നമ്മുടെ സംരംഭങ്ങൾക്ക് ഇവിടെ തന്നെ പ്രദർശനം സംഘടിപ്പിക്കാൻ കഴിയുന്നതോടൊപ്പം കേരളത്തെ ഷോ കേസ് ചെയ്യാനും മറ്റ് ദേശീയ അന്താരാഷ്ട്ര എക്സിബിഷനുകൾക്ക് വേദിയൊരുക്കാനും കഴിയും. വ്യവസായ മേഖലക്ക് കൂടുതൽ ഉണർവ് നൽകാനും വഴിയൊരുക്കും. 

നിക്ഷേപകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഒന്നാമതെത്തിയത്. ആ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വേൾഡ് എക്കണോമിക് ഫോറം പോലുള്ള പരിപാടികളിൽ പങ്കെടുക്കുന്നത് പരമാവധി നിക്ഷേപകരെ കാണുന്നതിനും അവരെ ഇവിടേക്കു ക്ഷണിക്കുന്നതിനുമാണ്. തീരുമാനമെടുക്കാൻ അധികാരമുള്ളവർ ഒരുമിച്ച് ഇത്തരം വേദികളിലെത്തി നിക്ഷേപകരെ നേരിട്ടു കാണുന്നത് അവർക്ക് ആത്മവിശ്വാസം നൽകുമെന്നതിലാണ് ഉന്നതോദ്യോഗസ്ഥരേയും ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

കഴിഞ്ഞ 15 വർഷത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം പണിമുടക്കുകൾ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. പക്ഷേ, കേരളമാണ് പണിമുടക്കും സമരങ്ങളും കണ്ടുപിടിച്ചതെന്നും ഇപ്പോഴും അതിവിടെ ശക്തമാണെന്നുമുള്ള പ്രചാരണം പുറത്ത് വലിയതോതിൽ നടക്കുന്നുണ്ട്. അതല്ല യാഥാർഥ്യമെന്ന കാര്യം ആളുകളിലേക്ക് എത്തിക്കേണ്ടതുണ്ട്. 

മറ്റു സംസ്ഥാനങ്ങൾ നിക്ഷേപകരെ ആകർഷിക്കാൻ ചെയ്യുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ ഇക്കാര്യത്തിലെ ചെലവ് വളരെ ചെറുതാണ്. എന്നിട്ടും ധാരാളം പേർ ഇവിടേക്ക് വരാൻ താൽപര്യപ്പെടുന്നു. അവർക്കാവശ്യമായ ഭൂമിയും സൗകര്യങ്ങളും ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 

നിക്ഷേപകരെ ഇവിടേക്കു കൊണ്ടുവരുന്നതിനും സമഗ്രമായ വ്യവസായ വികസനം സാധ്യമാക്കുന്നതിനും വിവിധ കോൺക്ലേവുകളും റോഡ് ഷോകളും ഉൾപ്പെടെ അൻപതോളം പരിപാടികളുടെ നിരയാണ് വരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണ് കേരളമെങ്കിലും രാജ്യാന്തര കോൺഫറൻസുകളും മറ്റും വരുമ്പോൾ ഇവിടെ സൗകര്യങ്ങൾ തികയാത്ത സ്ഥിതിയുണ്ട്. വിനോദസഞ്ചാര സീസൺ ആണെങ്കിൽ താമസസൗകര്യം കണ്ടെത്തൽ ബുദ്ധിമുട്ടാണ്. ഇതിനൊക്കെ പരിഹാരമായി ഇനിയും ഇത്തരം കൺവെൻഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൂടുതലായി ഒരുക്കേണ്ടതുണ്ടെന്നും കിൻഫ്ര പോലുള്ള ഏജൻസികൾ അതിനു മുൻകയ്യെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കിൻഫ്ര എക്‌സ്‌പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ എം.ഒ. വർഗീസ്, എഫ്‌ ഐ സി സി ഐ കേരള സ്റ്റേറ്റ് കൗൺസിൽ മുൻ ചെയർമാൻ ദീപക് എൽ അശ്വനി, യു എൽ സി സി എസ് സിഒഒ അരുണ്‍ ബാബു, കെഎസ്എസ്ഐഎ വൈസ് പ്രസിഡന്റ് പി.ജെ.ജോസ്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, പ്രൊജക്ട്‌സ് ജനറൽ മാനേജർ ഡോ ടി ഉണ്ണികൃഷ്ണൻ , പ്ലാനിംഗ് ആൻ്റ് ബിസിനസ് ഡവലപ്മെൻ്റ് ജനറൽ മാനേജർ റ്റി ബി അമ്പിളി എന്നിവർ പങ്കെടുത്തു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...