ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം; ലോകം ഇന്ത്യയെ പിന്തുടരുന്നു, മണി കോണ്‍ക്ലേവ്

ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം; ലോകം ഇന്ത്യയെ പിന്തുടരുന്നു, മണി കോണ്‍ക്ലേവ്

കൊച്ചി: ഫിന്‍ടെക് മേഖലയില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ ലോകത്തെ ഒരു രാജ്യത്തിനും സ്വപ്നം കാണാന്‍ പോലുമാകില്ലെന്ന് കൊച്ചിയില്‍ നടക്കുന്ന മണി കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഇന്ത്യയെ ലോകം പിന്തുടരുകയാണെന്ന് ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഫിന്‍ടെക്കിന്‍റെ പരിണാമം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അന്താരാഷ്ട്ര വിദഗ്ധരടക്കം പങ്കെടുത്തു. ഐഎംപിഎസ് എന്ന സാങ്കേതികവിദ്യയുടെ വരവാണ് ഇന്ത്യയിലെ ഫിന്‍ടെക് മേഖലയിലെ നാഴികക്കല്ലെന്ന് സെസ്റ്റ് മണിയുടെ മുന്‍ സിഇഒ ലിസി ചാപ്മാന്‍ പറഞ്ഞു. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിലും ഫിന്‍ടെക്കിലും ഇന്ത്യ നേടിയ നേട്ടങ്ങള്‍ വികസിതമെന്ന പറയുന്ന രാജ്യങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്നും അവര്‍ പറഞ്ഞു.

കൊവിഡ് കാലത്താണ് ഇന്ത്യയിലെ ഫിന്‍ടെക്കിന്‍റെ വില ലോകമറിഞ്ഞതെന്ന് എന്‍പിസിഒ ചീഫ് ബിസിനസ് ഓഫീസര്‍ രാഹുല്‍ ഹന്‍ഡ പറഞ്ഞു. കേവലം എട്ടു വര്‍ഷം കൊണ്ട് 80 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കുകയെന്നത് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച അടിസ്ഥാന സൗകര്യങ്ങളും അതുപയോഗിക്കാനുള്ള ജനങ്ങളുടെ മനസ്സുമാണ് ഇന്ത്യയിലെ ഫിന്‍ടെക് രംഗത്തിന്‍റെ വിജയമെന്ന് വൈ കോംബിനേറ്റര്‍ സ്ഥാപകന്‍ മാധവന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന്‍റെ വരവോടെ അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ ഇംഗ്ലീഷും കണക്കും അല്‍പം പ്രായോഗിക ബുദ്ധിയുമുള്ളവര്‍ക്ക് ഫിന്‍ടെക് പ്രൊഡക്റ്റ് നിര്‍മ്മിക്കുകയെന്നത് വളരെ എളുപ്പമായിരിക്കും. ഇന്ത്യയിലെ ധനവകുപ്പ് പുരോഗമനപരമായാണ് ആഗോള സാമ്പത്തിക രംഗത്ത് മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. കോംഗ്ലോ വെഞ്ച്വേഴ്സ് സഹസ്ഥാപകന്‍ വിനീത് മോഹന്‍ മോഡറേറ്ററായിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക വിപണിയുടെ പശ്ചാത്തലത്തില്‍ സുസ്ഥിര സമ്പത്തിന്‍റെ പങ്ക് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വില്‍ഗ്രോ ഇനോവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആനന്ദ് അരവമുടന്‍, കാസ്പിയന്‍ ഇന്‍വസ്റ്റ്മന്‍റ് ഡയറക്ടര്‍ ഇമ്മാനുവേല്‍ മുറേ, ഭാരത് ഇന്നോവേഷന്‍ ഫണ്ട് വെഞ്ച്വര്‍ പാര്‍ട്ണര്‍ ഹേമേന്ദ്ര മാഥുര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സ് അസി. പ്രൊഫ. ഡോ. മുഹമ്മദ് മിറാജ് ഇനാംദാര്‍, ഫണ്‍സോ സ്ഥാപകന്‍ സീഷാന്‍ നോഫില്‍ എന്നിവര്‍ സംസാരിച്ചു.

ഓഹരി-അന്താരാഷ്ട്ര വിപണി എന്ന വിഷയത്തില്‍ എന്‍എക്സ്ജി മാര്‍ക്കറ്റ്സ് സിഇഒ സാറ അഹമ്മദി, ഡെല്‍റ്റ ട്രേഡിംഗ് അക്കാദമി ജനറല്‍ മാനേജര്‍ ജോണ്‍ ജോയി പനയ്ക്കല്‍, ജെഎന്‍യു സീനിയര്‍ റിസര്‍ച്ച് ഫെലോ അബ്ദുള്‍ ലത്തീഫ് ഷേഖ് എന്നിവര്‍ സംസാരിച്ചു.

പേഴ്സ്ണല്‍ ഫിനാന്‍സ് ആന്‍ഡ് ലൈഫ്സ്റ്റൈല്‍ ഗോള്‍സ് എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ബ്രിഡ്ജ് വേ ഗ്രൂപ്പ് സിഇഒ ജാബര്‍ അബ്ദുള്‍ വഹാബ്, ബ്രഹ്മ ലേണിംഗ് സൊല്യൂഷന്‍സ് സിഇഒ എ ആര്‍ രഞ്ജിത്ത്, എക്സ്പ്രസോ ഗ്ലോബല്‍ സിഇഒ അഫ്താബ് ഷൗക്കത്ത് പി വി എന്നിവര്‍ പങ്കെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പിച്ചിംഗ് പരിപാടിയും നടത്തിയിരുന്നു. ഇതില്‍ വിജയികളാകുന്നവര്‍ക്ക് 10000 ഡോളറാണ് ഇക്വിറ്റിഫ്രീ ഗ്രാന്‍റായി നല്‍കുന്നത്. ഉച്ചകോടി ഇന്ന്(19.12. 2024) സമാപിക്കും.


സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X


Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...