സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി കൂടി; പാർട്ടിയിൽ സാമൂഹ്യ രാഷ്ട്രീയ, സാമുദായിക രംഗത്തുള്ള നിരവധി പേരുടെ രംഗ പ്രവേശനം

സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി കൂടി; പാർട്ടിയിൽ സാമൂഹ്യ രാഷ്ട്രീയ, സാമുദായിക രംഗത്തുള്ള നിരവധി പേരുടെ രംഗ പ്രവേശനം

കൊച്ചി: സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി കൂടി പ്രവർത്തനം ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്‍മാനായും, മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ വി.വി.അഗസ്റ്റിൻ ചെയർമാൻ ആയും പുതിയതായ് പ്രഖ്യാപിതമായ രാഷ്ട്രീയ പാർട്ടിയിൽ സാമൂഹ്യ രാഷ്ട്രീയ, സാമുദായിക രംഗത്തുള്ള നിരവധി പേരുടെ രംഗ പ്രവേശനം സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാവുകയാണ്.

നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാണ് ഈ പാർട്ടിക്ക് പേരിട്ടിരിക്കുന്നത്. വൈസ് ചെയർമാൻമാരായി മുന്‍ എംഎല്‍എ മാത്യു സ്റ്റീഫൻ, കെ.ഡി.ലൂയിസ് പ്രഥമ പത്രസമ്മേളനത്തിൽ പങ്കെടുത്തതെങ്കിലും, പല പ്രമുഖരും പ്രത്യക്ഷത്തിൽ സന്നിഹിതരായിട്ടില്ല എന്നാണ് മനസിലാക്കേണ്ടത് 

സണ്ണി തോമസ്, അഡ്വ.ജോയ് എബ്രാഹം, തമ്പി ഇരുമേല്ലിക്കര, സി പി സുഗുതൻ, എലിസബത്ത് ജെ കടവൻ എന്നിവർ ജനറൽ സെക്രട്ടറിമാരായും ഡോ. ജോർജ് എബ്രഹാം ട്രഷററും ആണ്.

ഒരു പാര്‍ട്ടിയുടെ കീഴിലും പ്രവര്‍ത്തിക്കില്ലയെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്ര സംസ്ഥാന രാഷ്ട്രീയത്തിൽ ഏതെങ്കിലും മുന്നണികളുടെ ഭാഗമായല്ലാതെ ഇത്തരം കക്ഷികൾക്ക് പിടിച്ചു നില്ക്കാൻ സാധിക്കുകയില്ല എന്നതിനാൽ സുനിശ്ചിതമായും ഒരു സഖ്യകക്ഷി എന്ന നിലയിൽ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി ഇവർ എത്തപ്പെടും എന്നത് തീർച്ചയാണ്.

 കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. 

നിലവിൽ മലയോര കർഷകരും, ബഫർ സോൺ വിഷയങ്ങളിൽ ആശങ്കയുമായി നിൽക്കുന്ന വിഭാഗങ്ങളെയും, റബ്ബർ കർഷകരുടെയും വിഷയങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് കൃത്യമായ ഒരു പരിഹാരം കണ്ടെത്താൻ ഈ പാർട്ടി വേണ്ടതെല്ലാം ചെയ്യുമെന്നും ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ നേരിൽക്കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

ക്രൈസ്തവ മേഖലകൾ, പ്രത്യേകിച്ച് കത്തോലിക്കാ ഭൂരിപക്ഷ മേഖലകളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ജോണി നെല്ലൂരിനേയും കൂട്ടരെയും ഒപ്പം നിർത്താൻ ബി.ജെ.പി നേതൃത്വം ഒരുങ്ങുന്നതിൻ്റെ ഭാഗമാണ് ഈ രാഷട്രീയ പാർട്ടി രൂപീകരണമെന്നും രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നുണ്ട്.

 ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപവൽകരിക്കാൻ ആലോചന നടക്കുന്നുവെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂർ നേരത്തെ വ്യക്തമാക്കിയിരുന്നു

ഏപ്രിൽ 19ന് ആണ് ജോണി നെല്ലൂർ കേരള കോൺഗ്രസിൽ നിന്നും രാജി വെക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ജോണിയുടെ വിശദീകരണം.

 പക്ഷെ പുതിയ രാഷ്ട്രീയ കക്ഷിയുടെ വിളംബരത്തിൻ്റെ മുന്നോടിയായിരുന്നു അന്നത്തെ രാജി എന്നും, ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിൻ്റെ തായ സംഭാവനക്ക് ഇതോടെ തുടക്കം കുറിക്കുമെന്ന് ഇതോടെ ഏറെകുറെ ഉറപ്പായി കഴിഞ്ഞു.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...