2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം

2023-24 സാമ്ബത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം . മൊത്തം ( Aggregate Plan Outlay) 38,629.19 കോടി രൂപയാണ് പ്ലാന്‍ഫണ്ട് പ്രഖ്യാ പിച്ചത് . സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസവും അഞ്ച് ദിവസവും ശേഷിക്കെ ഇതുവരെ ചെലവഴിക്കാനായത് 53.69 ശതമാനം മാത്രം.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്ലാന്‍സ്‌പേസ് വെബ് പോര്‍ട്ടല്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം ഉള്‍പ്പെടെയുള്ള 8,259.19 കോടിയില്‍ 50.24 ശതമാനം മാത്രമാണ് ഇതു വരെ ചെലവഴിച്ചത്.

ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേപ്ലാന്‍ ഫണ്ട് വിനിയോഗത്തിന്റെ ലക്ഷ്യം കാണാന്‍ സർക്കാരിന് സാധിക്കുമോ എന്നത് സംശയമാണ്.

സര്‍ക്കാര്‍ പദ്ധതി ഫണ്ട് വകമാറ്റി ശമ്ബളം, പെന്‍ഷന്‍, പലിശ എന്നിവ ഉള്‍പ്പെടെയുള്ള റവന്യു ചെലവുകള്‍ക്കായി മാറ്റുന്നതാണ് ഇതിന്റെ ഒരു പ്രധാന കാരണമെന്ന് അറിയുന്നു

വികസനത്തിനു വേണ്ടിയുള്ള ഫണ്ടാണ് പ്ലാന്‍ ഫണ്ട് എന്നു പറയുന്നത്. എന്നാല്‍ പലപ്പോഴും വികസനേതര ആവശ്യങ്ങള്‍ക്കായാണ് സര്‍ക്കാര്‍ ഇത് വിനിയോഗിക്കുന്നത്. കേരളത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി കടമെടുക്കുന്ന തുകയുടെ 82 ശതമാനം വരെ മറ്റ് ചെലവുകള്‍ക്കായി നീക്കു വയ്ക്കുന്ന രീതിയാണുള്ളത്.

12 വിഭാഗങ്ങളിലായാണ് പദ്ധതി ഫണ്ട് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 2,030.07 കോടി രൂപ കാര്‍ഷിക അനുബന്ധ മേഖലകളിലെ 289 പദ്ധതികള്‍ക്കായാണ്. ഇതിന്റെ 36.98 ശതമാനം മാത്രമാണ് ഇതുവരെ വിനിയോഗിച്ചിട്ടുള്ളത്. ഇന്‍ഡസ്ട്രി ആന്‍ഡ് മിനറല്‍സ് വിഭാഗത്തിനായി 1,818.66 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ 32.87 ശതമാനം ചെലവഴിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, സാമൂഹ്യ പദ്ധതികള്‍ എന്നിവയ്ക്കായി യഥാക്രമം 59.38 ശതമാനം, 53.6 ശതമാനം എന്നിങ്ങനെ ചെലവഴിച്ചു.

ഊര്‍ജ പദ്ധതികള്‍ക്കായാണ് കൂടുതല്‍ തുക ചെലവഴിച്ചത്. 69.9 ശതമാനം. ഏറ്റവും കുറവ് വിഹിതം ചെലവഴിച്ചിരിക്കുന്നത് സഹകരണ വിഭാഗത്തിലാണ്. വെറും 8.82 ശതമാനമാണ് ഈ വിഭാഗത്തില്‍ ഇതുവരെ ചെലവഴിച്ചത്. ഗ്രാമീണ വികസനം 54.53 ശതമാനം, ജലസേചനവും പ്രളയ നിയന്ത്രണവും 35.1 ശതമാനം, സൈന്റിഫിക് സര്‍വീസ് ആന്‍ഡ് റിസര്‍ച്ച്‌ 20.16 ശതമാനം, സാമ്ബത്തിക സേവനം 67.58 ശതമാനം, പൊതുസേവനങ്ങള്‍ 53.66 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്ലാന്‍ ഫണ്ട് വിനിയോഗം.

Also Read

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

Loading...