നാളെ മുതൽ 30 വരെ എറണാകുളം മറൈൻ ഡ്രൈവിൽ സഹകരണ എക്‌സ്‌പോ; ബിസിനസ്‌ മീറ്റുകൾ തുടങ്ങിയവ എക്‌സ്‌പോയുടെ ഭാഗമാകും

നാളെ മുതൽ 30 വരെ എറണാകുളം മറൈൻ ഡ്രൈവിൽ സഹകരണ എക്‌സ്‌പോ; ബിസിനസ്‌ മീറ്റുകൾ തുടങ്ങിയവ എക്‌സ്‌പോയുടെ ഭാഗമാകും

സഹകരണ എക്‌സ്‌പോ 2023 ശനിയാഴ്‌ച ആരംഭിക്കും. സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന എക്‌സ്‌പോ വൈകിട്ട് അഞ്ചിന് എറണാകുളം മറൈൻഡ്രൈവ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. വ്യവസായമന്ത്രി പി രാജീവ് എക്‌സ്‌പോ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും.

സഹകരണമേഖല കൈവരിച്ച നേട്ടങ്ങളും ബദൽമാതൃകയും ഉൽപ്പാദനരംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പുകളും പൊതുസമൂഹത്തിനുമുന്നിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ എക്‌സ്‌പോയുടെ രണ്ടാമത് എഡിഷൻ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

30 വരെ ഒമ്പതുദിവസങ്ങളിലായാണ്‌ എക്‌സ്‌പോ നടക്കുന്നത്‌. ഒരുലക്ഷം സ്‌ക്വയർഫീറ്റിൽ മുന്നൂറിലധികം എസി സ്റ്റാളുകളാണുള്ളത്‌. നാനൂറിലധികം ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്‌ക്കും ഉണ്ടാകും. സഹകരണസംഘങ്ങൾ ടൂറിസംമേഖലയിൽ നടത്തുന്ന ഇടപെടലുകൾ, സംസ്ഥാന സർക്കാർ പ്രത്യേക താൽപ്പര്യമെടുത്ത്‌ രൂപീകരിച്ച യുവജനസംഘങ്ങളുടെ പ്രവർത്തനം എന്നിവയെക്കുറിച്ചും എക്‌സ്‌പോയിൽനിന്ന്‌ അറിയാം.

സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രം, വികാസപരിണാമങ്ങൾ എന്നിവയും വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന വിവിധ ജനകീയ പദ്ധതികൾ തുടങ്ങിയവയും ഉൾപ്പെടുത്തിയ പ്രത്യേക പവിലിയനും സജ്ജീകരിക്കും. എഴുത്തുകാരായ എം കെ സാനു, സി രാധാകൃഷ്ണൻ, സേതു എന്നിവർ പങ്കെടുക്കുന്ന സാംസ്‌കാരികസദസ്സും നടക്കുന്നുണ്ട്‌.

പുസ്തകം പ്രകാശിപ്പിക്കൽ, ബിസിനസ്‌ മീറ്റുകൾ എന്നിവയും എക്‌സ്‌പോയുടെ ഭാഗമാകും. ഇന്ത്യൻ കോഫി ഹൗസ്, സാഫ്, വനിതാ സഹകരണസംഘങ്ങൾ, യുവജന സഹകരണ സംഘങ്ങൾ, കുടുംബശ്രീ, മിൽമ തുടങ്ങിയവയുടെ ഫുഡ്‌കോർട്ടുകളും ഒരുങ്ങുന്നുണ്ട്‌.

സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിച്ച 10 പുതിയ ഉൽപ്പന്നങ്ങൾ എക്‌സ്‌പോയിൽ പുറത്തിറക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

സഹകരണവകുപ്പ്‌ സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്‌ട്രാർ ടി വി സുഭാഷ്‌ എന്നിവർ പങ്കെടുത്തു.

കലാസാംസ്‌കാരിക പരിപാടികൾ സഹകരണ എക്‌സ്‌പോയിൽ ശനിയാഴ്‌ച കലാമണ്ഡലം ബലരാമൻ അവതരിപ്പിക്കുന്ന ചെണ്ടമേളം, ശൈലജ പി അമ്പു അവതരിപ്പിക്കുന്ന നാടൻപാട്ട്, ബെറ്റിന കാനോ അവതരിപ്പിക്കുന്ന ക്രോസ് റോഡ്‌സ് ഫ്‌ളമിങ്കോ വിത്ത് കഥക് എന്നിവ നടക്കും

23ന് രൂപ രേവതി അവതരിപ്പിക്കുന്ന വയലിൻ കച്ചേരി, 24ന് രാഗവല്ലി മ്യൂസിക് ബാൻഡ്, 25ന് ഡി ആർ ക്രൂ ഹിപ് ഹോപ് ഡാൻസ്, ഒറ്റ (തുടിപ്പ്) നൃത്തപരിപാടി എന്നിവ നടക്കും.

26ന് ജോബ് കുര്യൻ (ലൈവ്) സംഗീതപരിപാടി, 27ന് ക്വാനൂൺ ഇൻസ്ട്രുമെന്റൽ ലൈവ്, 28ന് മാർത്താണ്ഡന്റെ സ്വപ്‌നങ്ങൾ, നൂറുശതമാനം സിന്ദാബാദ് എന്നീ നാടകങ്ങളും അരങ്ങേറും. 29ന് മഴയൊലി മ്യൂസിക്കൽ കൊറിയോഗ്രഫി, കേരള കലാമണ്ഡലം, 30ന് റിമി ടോമി (ലൈവ്) സംഗീതപരിപാടി എന്നിവയുണ്ടാകും.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...