Sakshratha.ai; പുതിയ സൗജന്യ എഐ പ്രോഗ്രാമുമായി എന്‍ട്രി : തുടക്കത്തില്‍ മലയാളം, തമിഴ് എന്നീ ഭാഷകളിൽ

Sakshratha.ai; പുതിയ സൗജന്യ എഐ പ്രോഗ്രാമുമായി എന്‍ട്രി : തുടക്കത്തില്‍ മലയാളം, തമിഴ് എന്നീ ഭാഷകളിൽ

കൊച്ചി: നിര്‍മ്മിത ബുദ്ധിയിലെ നൈപുണ്യവികസനം സാധ്യമാക്കുന്ന സൗജന്യ എഐ പ്രോഗ്രാമുമായി എന്‍ട്രി. 22 ഭാഷകളിലാണ് എഐ പഠനം സാധ്യമാക്കുന്ന Saksharatha.ai (www.saksharatha.ai) പ്രോഗ്രാം വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചിയില്‍ നടന്ന ജെന്‍ എഐ കോണ്‍ക്ലേവില്‍ വച്ച് നിര്‍വഹിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പാണ് എന്‍ട്രി.

നൈപുണ്യശേഷിയില്‍ നേരിടുന്ന വലിയ വിടവാണ് വലിയ തൊഴില്‍ സാധ്യതകളില്‍ രാജ്യത്തെ പിന്നാക്കം വലിക്കുന്നതെന്ന് എന്‍ട്രി സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഹിസാമുദ്ദീന്‍ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിലുള്ള പരിചയക്കുറവും പ്രാദേശികഭാഷകളില്‍ സാങ്കേതികവിഷയങ്ങള്‍ പഠിപ്പിക്കാത്തതുമാണ് ഇതിനുള്ള കാരണങ്ങള്‍. 18 നും 35 നും ഇടയില്‍ പ്രായമുള്ള 40 കോടി ജനങ്ങള്‍ ഇന്ന് ഇന്ത്യയിലുണ്ട്. ഇവരെ ലക്ഷ്യം വച്ചു കൊണ്ടാണ് വിവിധ ഭാഷകളില്‍ Saksharatha.ai പുറത്തിറക്കുന്നത്. തുടക്കത്തില്‍ മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് Saksharatha.ai പുറത്തിറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുസമൂഹത്തിന് എഐ അടിസ്ഥാന പരിജ്ഞാനം നല്‍കുകയാണ് Saksharatha.ai ചെയ്യുന്നത്. പ്രാഥമിക എഐ ആശയങ്ങള്‍, പ്രായോഗിക പരിശീലനം, ധാര്‍മ്മികത, തുടങ്ങിയവയ്ക്കൊപ്പം ഭാഷാപരമായ എല്ലാ വൈവിദ്ധ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

എഐ ആമുഖം, ജെന്‍ എഐ ഉപകരണങ്ങള്‍, പ്രോംപ്റ്റ് എന്‍ജിനീയറിംഗ്, എഐ യുടെ ഭാവിയും ധാര്‍മ്മിക മൂല്യങ്ങളും എന്നിങ്ങനെയാണ് പാഠ്യപദ്ധതി. ദൈനംദിന ജോലിയുടെ ഗുണനിലവാരം കൂട്ടുക, കാര്യക്ഷമമാക്കുക തുടങ്ങിയവയ്ക്ക് എഐയുടെ സഹായം നേടാന്‍ ഇതുവഴി സാധിക്കും. കോഴ്സിനു ശേഷം എന്‍ട്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനും നൈപുണ്യ ശേഷി വര്‍ധിപ്പിക്കുന്നതിനും പ്രാദേശികഭാഷയില്‍ പാഠ്യപദ്ധതി നടത്തുന്നതാണ് എന്‍ട്രി. രാജ്യത്തുടനീളം 1.4 കോടി പേര്‍ എന്‍ട്രിയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്

Also Read

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...