ലോക്ക് ‍ഡൗണ്‍ കാലയളവില്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കുന്ന വേതനം സി‌എസ്‌ആര്‍ ചെലവായി കണക്കാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

ലോക്ക് ‍ഡൗണ്‍ കാലയളവില്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കുന്ന വേതനം സി‌എസ്‌ആര്‍ ചെലവായി കണക്കാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

ലോക്ക് ഡൗണ്‍ കാലയളവില്‍ ബിസിനസുകള്‍ക്ക് അവരുടെ ജീവനക്കാരുടെ വേതന ബില്‍ സിഎസ്‌ആര്‍ (കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം) ചെലവാക്കലായി സജ്ജീകരിക്കാന്‍ കഴിയില്ല. എന്നാല്‍, മഹാമാരി സമയത്ത് ആശ്വാസമായി തൊഴിലാളികള്‍ക്ക് നല്‍കുന്ന എക്സ് ഗ്രേഷ്യ പെയ്‌മെന്റിനെ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താം.

സാധാരണ സാഹചര്യങ്ങളില്‍ ശമ്ബളമോ വേതനമോ നല്‍കുന്നത് കമ്ബനിയുടെ കരാര്‍/നിയമപരമായ ബാധ്യതയാണെന്ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അറിയിച്ചു. 

ലോക്ക് ‍ഡൗണ്‍ കാലയളവില്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കുന്ന വേതനം സി‌എസ്‌ആര്‍ ചെലവായി കണക്കാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ നിയമപ്രകാരം അറ്റാദായത്തിന്റെ രണ്ട് ശതമാനം കമ്ബനികള്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി‌എസ്‌ആര്‍) ഫണ്ടായി ചെലവാക്കേണ്ടതുണ്ട്.

ലോക്ക് ഡൗണ്‍ കാലയളവില്‍ താല്‍ക്കാലിക അല്ലെങ്കില്‍ കാഷ്വല്‍ അല്ലെങ്കില്‍ ദിവസ വേതന തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതും സി‌എസ്‌ആര്‍ ചെലവിലേക്ക് കണക്കാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

കുറഞ്ഞത് 500 കോടി രൂപയുടെ ആസ്തിയോ 1,000 കോടി വരുമാനമോ അഞ്ച് കോടി രൂപയുടെ ലാഭമോ ഉള്ള സ്ഥാപനങ്ങള്‍ അവരുടെ അറ്റാദായത്തിന്റെ 2% എങ്കിലും സി‌എസ്‌ആറിനായി ചെലവഴിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും പരാജയം സംഭവിച്ചിട്ടുണ്ടെങ്കില്‍ വാര്‍ഷിക ധനകാര്യ പ്രസ്താവനയില്‍ കമ്ബനി ഇത് മന്ത്രാലയത്തോട് വിശദീകരിക്കണം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് നല്‍കുന്ന സംഭാവന അര്‍ഹമായ സി‌എസ്‌ആര്‍ ചെലവായിരിക്കുമെന്നും എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കോ സംഭാവന നല്‍കുന്നതിനെ ഈ ​ഗണത്തില്‍ പരി​ഗണിക്കാന്‍ ആകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...