രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നത് എങ്ങിനെ?

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നത് എങ്ങിനെ?

ഓരോ രാജ്യത്തിന്റെയും സമ്പത് വ്യവസ്‌ഥ അതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിൽ നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദേശ സുരക്ഷയും രാഷ്ട്ര നിർമ്മാണവും പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയും. ഇപ്പോൾ നമ്മൾ കേട്ടു കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയാണെന്ന്. വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണെന്ന്. ഇതിൽ എത്രത്തോളം വാസ്തവമുണ്ട്.!

അമേരിക്കന്‍ സാമ്പത്തിക മേഖലയുമായി ബന്ധപെടുത്തി പറയുന്ന പേരാണ് ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വ്. ദീര്‍ഘ കാലാവധിയുള്ള കടപത്രങ്ങള്‍ ചെറിയ കാലാവധിയുള്ള കടപത്രങ്ങളെക്കാള്‍ കുറവോ സമാനമോ ആകുമ്പോള്‍ ആകെയുള്ള വരുമാന തോതില്‍ ഉണ്ടാവുന്ന കുറച്ചിലാണ് ഇത്.ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവുമ്പോള്‍ അത് സാമ്പത്തിക മാന്ദ്യത്തിനെ സൂചിപ്പിക്കുന്നു.ലോക വ്യാപകമായി പല മേഖലകളിലും കടബാധ്യതകള്‍ വളരെ കൂടി വരികയാണ്. എണ്ണവില, സ്വര്‍ണ വില എന്നിവയിലുള്ള വ്യതിയാനങ്ങള്‍ എല്ലാം കാണിക്കുന്നത് സാമ്പത്തിക മാന്ദ്യം നേരിടാൻ പോകുന്നതിനെയാണ്. ഇറക്കുമതി അമേരിക്കന്‍ ഡോളറിനെ കേന്ദ്രീകരിച്ചു നടക്കുമ്പോള്‍ ഡോളറിനു ഉണ്ടാവുന്ന നേരിയ ചലനം പോലും ഇന്ത്യന്‍ സാമ്പത്തിക അവസ്ഥയെ ബാധിക്കും. ഈയിടെ വാർത്താ സമ്മേളനത്തിൽ
സാമ്പത്തിക വിദഗ്ദ്ധനും, നീതി ആയോഗ് വൈസ് ചെയർമാനുമായ  രാജീവ് കുമാർ പറഞ്ഞത് സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിനിടയിൽ പണലഭ്യതയുടെ കാര്യത്തിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാർത്താ ഏജൻസിയായ എ.എൻഐ. ആണ് രാജീവ് കുമാറിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ മോശം പ്രകടനം കാഴ്ചവെച്ച സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.പണ ലഭ്യത കുറയുന്ന ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ ഇന്ത്യ കടന്നു പോവുകയാണെന്ന് നിസംശയം നമുക്ക് പറയാനാവും.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മിസ്രസമ്പദ് വ്യവസ്ഥയിൽ ഉൾപ്പെട്ടതാണ്. ഉൽപാദന വിതരണ മേഖലകളിൽ മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണീ സമ്പദ്വ്യവസ്ഥ. ഇന്ത്യ ഒരു വികസ്വര രാജ്യമായത് കൊണ്ട് ഒരു വികസിത രാജ്യമായി മാറാൻ സാമ്പത്തിക മേഖലക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്. താഴ്ന്ന പ്രതിശീർഷ വരുമാനവും, വ്യാവസായിക പിന്നോക്കാവസ്ഥയും, താഴ്ന്ന ജീവിതനിലവാരവും ഇന്ത്യയെ വികസ്വര രാജ്യമായി മാറ്റുന്നു. ഇന്ത്യയുടെ ജിഡിപി ((Gross Domestic Product)ഒരു സാമ്പത്തിക വർഷത്തിൽ  രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും, സേവനങ്ങളുടെയും ആകെ പണമൂല്യം) വളർച്ച മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തിൽ 5.8 ശതമാനമാണ് രേഖപ്പെടുത്തിയത്. നിലവിലെ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലും ജിഡിപി വളർച്ച 5.7 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്. ഉപഭോഗവും നിക്ഷേപവും കുറയുന്നതും സേവന മേഖലയുടെ മോശം പ്രകടനവുമാണ് ജിഡിപി വളർച്ച കുറയാൻ കാരണമാകുന്നത്.
അരുൺ ജെയ്റ്റ്ലി ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ കൈക്കൊണ്ട തെറ്റായ നടപടികളാണ് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്നാണ് ബി.ജെ.പി രാജ്യസഭ എം.പി സുബ്രഹ്മണ്യൻ സ്വാമി ഈയിടെ പറഞ്ഞത്. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനേയും അദ്ദേഹം വിമർശിച്ചിരുന്നു. രഘുറാം രാജൻ പലിശ നിരക്ക് ഉയർത്തിയതും മാന്ദ്യത്തിന് കാരണമായെന്ന്  അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളെല്ലാം പരാജയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും രാജ്യവളര്‍ച്ചയെ പിന്നോട്ടടിച്ചതായും കണക്കുകള്‍ ഉണ്ടായിരുന്നതായ് നമുക്ക് അറിയാം. സാമ്പത്തിക വളർച്ച ഒരു നിശ്ചിത ഘട്ടത്തിലെത്തുമ്പോൾ മുരടിപ്പു നേരിടേണ്ടി വരുന്ന സാമ്പത്തികാവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങികൊണ്ടിരിക്കുന്നത്. 

Also Read

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

ക്ലബ്ബുകൾക്ക് മുഴുവൻ ജിഎസ്ടി ഇളവ് ഇല്ല; അംഗങ്ങൾക്കുള്ള സേവനങ്ങൾ മാത്രം ഒഴിവാകും: കേരള ഹൈക്കോടതി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Loading...