ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി. അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി.

ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി. അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി.

ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി. ജനങ്ങളില്‍ നിന്ന് അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി. കോടികളുടെ നികുതിവെട്ടിപ്പ് കമ്പനി നടത്തിയതായി ജി.എസ്.ടി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു

നിക്ഷേപിക്കുന്ന തുകയ്ക്കു വന്‍തോതില്‍ പലിശയാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ വാഗ്ദാനം. ഇതു വിശ്വസിച്ച് കോടികളാണ് സംസ്ഥാനത്തുടനീളം ആളുകളില്‍ നിന്ന് നിക്ഷേപമായി കമ്പനി സ്വരൂപിച്ചത്. അനധികൃതമായി നിക്ഷേപങ്ങള്‍ സ്വരൂപിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് നടപടി. റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു മാത്രമേ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയ്ക്കു നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ നിയമപ്രകാരം കഴിയില്ല. ഇതു ചൂണ്ടിക്കാട്ടിയാണ്, പൊലീസിലും കോടതിയിലും ചിലര്‍ പരാതി നല്‍കിയത്. ചേര്‍പ്പ് പൊലീസ് കമ്പനിയ്ക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്, കമ്പനി ഉടമകളുടെ സ്വത്തുകള്‍ കണ്ടുക്കെട്ടാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ നടപടി തുടങ്ങിയത്. ഹൈറിച്ച് ഉടമ കെ.ഡി.പ്രതാപന്‍ , ഭാര്യ കെ.എസ്.ശ്രീന എന്നിവരുെട സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും തല്‍ക്കാലത്തേയ്ക്കു കണ്ടുക്കെട്ടും. ഈ കമ്പനി ഒട്ടേറെ പേരുടെ പണം തട്ടിയെടുത്തതായി അനില്‍ അക്കര ആരോപിച്ചു.  

ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ഹൈറിച്ചിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ നടപടി എടുക്കണമെന്ന് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിർദ്ദേശം നൽകി. തൃശൂര്‍ ആറാട്ടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ കമ്പനി 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായാണ് ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തൽ. അന്‍പതു കോടി രൂപയോളം ജി.എസ്.ടി പിഴയിനത്തില്‍ കമ്പനി അടച്ചു. 

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...