ആദായനികുതി സ്ലാബില്‍ മാറ്റം വരുത്താതെ റിബേറ്റ് ഉയര്‍ത്തിയതിനു പിന്നിലെ ലക്ഷ്യമെന്തെന്നു നോക്കാം

ആദായനികുതി സ്ലാബില്‍ മാറ്റം വരുത്താതെ റിബേറ്റ് ഉയര്‍ത്തിയതിനു പിന്നിലെ ലക്ഷ്യമെന്തെന്നു നോക്കാം

ഇത് നേരത്തേയുണ്ടായിരുന്ന 2.5 ലക്ഷം രൂപ തന്നെ. ഇതില്‍ മാറ്റമില്ല. പകരം അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിലെ '87 എ' അനുസരിച്ച്‌ 2,500 രൂപ വരെ നല്‍കിയിരുന്ന നികുതി റിബേറ്റ് 12,500 രൂപയായി ഉയര്‍ത്തുകയെന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്. സ്ലാബില്‍ മാറ്റം വരുത്താതെ റിബേറ്റ് ഉയര്‍ത്തിയതിനു പിന്നിലെ ലക്ഷ്യമെന്തെന്നു നോക്കാം.

ലക്ഷ്യം വച്ചത് താഴ്ന്ന വരുമാനക്കാരെ മാത്രം

കേന്ദ്ര ബജറ്റ് വരുമാന നികുതിയിളവ് പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടത് താഴ്ന്ന വരുമാനക്കാരെ മാത്രമാണെന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 10 ലക്ഷം മുതല്‍ 10 കോടി വരെ സമ്ബാദ്യമുള്ളവരില്‍ നിന്ന് ലഭിക്കുന്നില്ല ആദായ നികുതിയില്‍ കുറവ് വരാതിരിക്കാന്‍ വേണ്ടിയാണിത്. അല്ലാത്ത പക്ഷം സര്‍ക്കാര്‍ വരുമാനത്തെ വലിയ തോതില്‍ അത് ബാധിക്കും. കുറഞ്ഞ വരുമാനക്കാര്‍ അല്ലാത്തവര്‍ക്ക് യഥാര്‍ഥത്തില്‍ ഒരു മാറ്റവും അനുഭവപ്പെടില്ല. അവര്‍ പഴയതുപോലെ രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും നികുതി നല്‍കണം. ഇതോടെ നേട്ടം പാവങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും; എന്നാല്‍ സര്‍ക്കാര്‍ വരുമാനത്തെ വലിയ തോതില്‍ ബാധിക്കുകയുമില്ല.

ഐടി റിട്ടേണ്‍ സമര്‍പ്പണം പഴയ പോലെ

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണം പഴയതു പോലെ തുടരണമെന്ന സര്‍ക്കാരിന്റെ ലക്ഷ്യമാണ് ഇതിനുള്ള രണ്ടാമത്തെ കാരണം. ആദായ നികുതി സ്ലാബ് അഞ്ച് ലക്ഷമായി ഉയര്‍ത്തിയാല്‍ അതിനു താഴെ വരുമാനമുള്ള ആരും ഐടിആര്‍ ഫയല്‍ ചെയ്യേണ്ടി വരില്ല. ഇത് ഒഴിവാക്കുകയാണ് റിബേറ്റ് വര്‍ധനവിലൂടെ ധനമന്ത്രാലയം ലക്ഷ്യമിട്ടത്. നിലവില്‍ നികുതി സ്ലാബ് 2.5 ലക്ഷം രൂപയായി തുടരുന്നതിനാല്‍ ഇതിനു മുകളിലുള്ള മുഴുവന്‍ ആളുകളും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരും.

ആദായ നികുതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2018-19 വര്‍ഷത്തില്‍ ഐടിആര്‍ സമര്‍പ്പിച്ചവരില്‍ 4.28 കോടി പേര്‍ അഞ്ച് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരാണ്. ഇത് നിലവിലെ സ്ഥിതിയില്‍ തുടരണം. കാരണം എങ്കില്‍ മാത്രമേ ഇവരുടെ മേല്‍ ഐടി വകുപ്പിന് കണ്ണുവയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല, ഐടിആര്‍ ഫയല്‍ ചെയ്യാതിരിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ആദായ നികുതി വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 31നകം സമര്‍പ്പിക്കാത്ത അഞ്ച് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 5000 രൂപയാണ് പിഴ. 10 ലക്ഷം വരുമാനക്കാര്‍ക്ക് 10,000വും.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...