അഞ്ചു ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് ഇനി നികുതി ഇല്ല

അഞ്ചു ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് ഇനി നികുതി ഇല്ല

അഞ്ചു ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് ഇനി നികുതി ഇല്ല. ആക്ടിങ് ധനമന്ത്രി പിയുഷ് ഗോയല്‍ നടപ്പാക്കിയ 'റിബേറ്റ്' പ്രകാരം ഇനി പ്രതിവര്‍ഷം 10,900 രൂപ നികുതി നല്‍ക്കേണ്ടതില്ല. നികുതി സംരക്ഷണ ഉപകരണങ്ങളില്‍ 1.5 ലക്ഷം രൂപ നിക്ഷേപം നടത്തുന്നവര്‍ക്കു 6.5 ലക്ഷം നികുതിരഹിത വരുമാനമുണ്ടാകും

ആദായനികുതി സ്ലാബുകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല. അഞ്ചു ലക്ഷത്തിനു മുകളില്‍ വരുമാനം ഉള്ളവര്‍ മുന്‍പ് നിലനിന്നിരുന്ന അതേ നിരക്കില്‍ തന്നെ നികുതി അടയ്ക്കണമെന്നാണ് ഇതു കൊണ്ടു അര്‍ത്ഥമാക്കുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന, അഞ്ചു മുതല്‍ പത്തു ലക്ഷം വരെ വരുമാനമുള്ളവര്‍ക്കു ഇരുപതു ശതമാനം നികുതി, പത്തു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്കു മുപ്പതു ശതമാനം നികുതി, എന്ന ആദായനികുതി സ്ലാബുകള്‍ 2019 ഏപ്രില്‍ മാസം ഒന്നാം തീയതി മുതല്‍ തുടങ്ങുന്ന അടുത്ത സാമ്ബത്തിക വര്‍ഷത്തിലും അതു പോലെ തന്നെ തുടരുമെന്ന് പിയുഷ് ഗോയല്‍ അറിയിച്ചു

മൂന്ന് ലക്ഷം വരെ വരുമാനമുള്ള അറുപതും എണ്‍പതും വയസ്സിനു ഇടയിലുള്ള സീനിയര്‍ സിറ്റിസണുകളെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്ന് ലക്ഷത്തിയൊന്നു മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്കു അഞ്ചു ശതമാനവും, അഞ്ചു ലക്ഷത്തിയൊന്നു മുതല്‍ പത്തു ലക്ഷം വരെ വരുമാനമുള്ളവര്‍ക്കു ഇരുപതു ശതമാനവും, പത്തു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്കു മുപ്പതു ശതമാനവും യഥാക്രമം നികുതി നല്‍കേണ്ടിവരും.

അഞ്ചു ലക്ഷം വരെ വരുമാനമുള്ള എണ്‍പതു വയസ്സിനു മുകളിലുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണുകളെ നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അഞ്ചു ലക്ഷത്തിയൊന്നു മുതല്‍ പത്തു ലക്ഷം വരെ വരുമാനമുള്ളവര്‍ക്കു ഇരുപതു ശതമാനം നികുതിയും , പത്തു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്കു മുപ്പതു ശതമാനം നികുതിയും ചുമത്തുന്നുണ്ട്.

സൂപ്പര്‍ സീനിയര്‍ സിറ്റിസണുകളുടെ നികുതി ഒഴിവ് പരിധി അഞ്ചു ലക്ഷം രൂപയാണ്.

ആദായനികുതി കണക്കാക്കുമ്ബോള്‍ ഒരുപാട് ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. 2019-'20, 2018 -'19 മൂല്യനിര്‍ണയ വര്‍ഷങ്ങളില്‍ റെസിഡെന്ഷ്യല്‍ സ്റ്റാറ്റസും വയസ്സും പ്രകാരമാണ് ആദായ നികുതി സ്ലാബുകളും, നികുതി ഇളവ് പരിധികളും നിര്‍ണയിക്കുന്നത്.

നികുതി ചുമത്തപ്പെടാവുന്ന മൊത്തവരുമാനം, എച്‌ആര്‍എ ഇളവ്, ഗതാഗത കിഴിവ് എന്നീ മൂന്ന് ഘടകങ്ങളാണ് ആദായ നികുതി കണക്കുകൂട്ടാന്‍ ഉപയോഗിക്കുന്നത്.

അടിസ്ഥാന ശമ്ബളത്തിന്റെ അടിസ്ഥാനത്തിലാകും എച്‌ആര്‍എ കണക്കുകൂട്ടുന്നത്. എന്നാല്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലവും അതിലൊരു ഘടകമാകാം. ഒരു മെട്രോപൊളിറ്റന്‍ അല്ലെങ്കില്‍ ടയര്‍-1 നഗരത്തില്‍ താമസിക്കുന്ന വ്യക്തിയുടെ എച്‌ആര്‍എ അയാളുടെ വരുമാനത്തിന്റെ അമ്ബതു ശതമാനവും ബാക്കി എല്ലാ നഗരത്തില്‍ താമസിക്കുന്നവര്‍ക്കും നാല്‍പതു ശതമാനവും ആയിരിക്കും.

ശമ്ബളത്തിന്റെ മറ്റൊരു ഘടകമായ ഗതാഗത അലവന്‍സും നികുതിയില്‍ നിന്നും ഇളവ് നല്കിയിട്ടുണ്ട്. പരമാവധി വാര്‍ഷിക നികുതി ഇളവ് 19,200 രൂപയാണ്. ഈ പരിധി കഴിഞ്ഞു പോയാല്‍ നികുതി നല്‍കേണ്ടി വരും.

80 സി പ്രകാരമുള്ള സാധാരണ ഇളവിന് പുറമെ, ഒരു വ്യക്തിക്ക് അധിക നികുതി ആനുകൂല്യങ്ങള്‍ സെക്ഷന്‍ 80D, 80EE, സെക്ഷന്‍ 80E, 80CCD എന്നിവയുടെ അടിസ്ഥാനത്തിലും അവകാശപ്പെടാം.

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...