ബാർ കോഴയില്‍ ആദായ നികുതി വകുപ്പ് അന്വേഷണത്തിലേക്ക് ; കേരളത്തിലെ മുഴുവൻ ബാറുടമകളിലേക്കും വകുപ്പിന്റെ അന്വേഷണം നീളും

ബാർ കോഴയില്‍ ആദായ നികുതി വകുപ്പ് അന്വേഷണത്തിലേക്ക് ; കേരളത്തിലെ മുഴുവൻ ബാറുടമകളിലേക്കും വകുപ്പിന്റെ അന്വേഷണം നീളും

സംഘടനയ്ക്ക് ഓഫിസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം രൂപ പിരിക്കാൻ നിർദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം. പുറത്തു വരുമ്ബോള്‍ ബാർ കോഴയില്‍ ആദായ നികുതി വകുപ്പ് അന്വേഷണത്തിലെക്ക്

പ്രാഥമിക പരിശോധനകള്‍ ഐടി വകുപ്പ് നടത്തും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നടപടികളിലേക്കും കടക്കും. ഇടുക്കിയിലെ അനിമോന്റെ വോയിസ് ക്ലിപ്പും മുഖവിലയ്ക്ക് എടുക്കും. കേരളത്തിലെ മുഴുവൻ ബാറുടമകളിലേക്കും ആദായ നികുതി വകുപ്പിന്റെ അന്വേഷണം നീളും. കള്ളപ്പണ ഇടപാട് കണ്ടെത്തിയാല്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കാര്യങ്ങള്‍ അറിയിക്കും.

ബാർ ഉടമകള്‍ പറയുന്ന വിപണി വിലയ്ക്ക് വസ്തു കിട്ടാനുള്ള സാധ്യത കുറവാണ്. ഇതടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തും. വസ്തു ഉടമയെ അടക്കം ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

മദ്യനയത്തിലെ ഇളവിനായി ബാറുടമകളില്‍നിന്ന് പണപ്പിരിവ് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അന്വേഷണം ആരംഭിച്ചു. എസ്‌പി. മധുസൂദനന്റെ നേതൃത്വത്തില്‍ ഇതിനായുള്ള നടപടികള്‍ പൂർത്തിയാക്കി. പ്രാഥമികാന്വേഷണത്തിനാണ് ഉത്തരവെന്നതിനാല്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യില്ല. പിന്നീട് ആവശ്യമെങ്കില്‍ മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുക. ബാറുകളുടെ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നതാകും പ്രധാനമായി അന്വേഷിക്കുക.

ശബ്ദസന്ദേശം മനഃപൂർവം സൃഷ്ടിച്ച്‌ പുറത്തുവിട്ടതാണോയെന്നും അന്വേഷിക്കും. അസോസിയേഷന്റെ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് ചില പണപ്പിരിവുകള്‍ നടന്നതിനെപ്പറ്റി നേരത്തേതന്നെ വിജിലൻസിന് പരാതികള്‍ ലഭിച്ചിരുന്നു. അതില്‍ വിജിലൻസ് അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല. പ്രാഥമികാന്വേഷണം പൂർത്തിയാക്കി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിച്ചാല്‍ മതിയാകും. എന്നാല്‍, എത്രയും വേഗം പ്രാഥമികാന്വേഷണം പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് പൊലീസ് മേധാവി നിർദ്ദേശം നല്‍കിയിരിക്കുന്നത്.

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...