ബജറ്റ് ; ഭൂമി രജിസ്ട്രേഷനും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചു

ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു.ഭൂമി രജിസ്ട്രേഷനും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നിരക്കുയര്‍ത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ വ്യാപക പുനര്‍വിന്യാസം പ്രഖ്യാപിച്ചതോടെ പുതിയ നിയമനങ്ങള്‍ കുറയും. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് ഇനി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം.
പോക്കുവരവിനുള്ള ഫീസ് 10 ശതമാനം വര്‍ധിപ്പിച്ചു. വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപയും വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപയും ഫീസ് ഈടാക്കും. 2014ന് ശേഷം റവന്യൂ വകുപ്പ് ഈടാക്കുന്ന ഒറ്റത്തവണ കെട്ടിട നികുതിയില്‍ വര്‍ധനവ് നടത്തിയിട്ടില്ല. പരമാവധി 30 ശതമാനത്തില്‍ കുറയാത്ത വിധത്തില്‍ നികുതി പുനര്‍നിര്‍ണയിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഏകീകരിക്കുന്നതിലൂടെ നിലവിലെ ഒഴിവുകള്‍ നികത്തും. കിഫ്ബി യാഥാര്‍ത്ഥ്യമാണെന്ന് ബജറ്റ് അടിവരയിടുന്നു. 20,000 കോടി രൂപയാണ് നടപ്പുവര്‍ഷം ചെലവഴിക്കുക.











