ഒക്ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നു.

ഒക്ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നു.

ഒക്ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോവുകയാണ്.

നടപ്പിലാക്കിയതിന് ശേഷം മറ്റ് പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി അതിന് മുമ്ബേ തന്നെ നിയമങ്ങള്‍ കുടുതല്‍ മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. നേരത്തെ ഇത് ഏപ്രില്‍ 1 മുതല്‍ നടപ്പില്‍ വരുത്തുവാനായിരുന്നു തീരുമാനം. പിന്നീട് ജൂലൈ മാസം മുതല്‍ പ്രാബല്യത്തില്‍ വരുത്താമെന്ന ആലോചനകളിലേക്ക് കടക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഒക്ടോബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാം എന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്.

ഒക്ടോബര്‍ 1 മുതല്‍ ശമ്ബള വേതനക്കാരായ ജീവനക്കാരുടെ ശമ്ബള ഘടനയില്‍ വലിയ മാറ്റം ദൃശ്യമാകും. ജീവനക്കാരെന്റെ ടേക്ക് ഹോം സാലറിയില്‍ ഒക്ടോബര്‍ മാസം മുതല്‍ കുറവുണ്ടാകും. അതുകൂടാതെ, തൊഴില്‍ സമയം, ഓവര്‍ ടൈം, ബ്രേക്ക് ടൈം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചും പുതിയ തൊഴില്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. പുതിയ വേതന നയം എന്താണെന്നും അതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നും നമുക്കൊന്ന് പരിശോധിക്കാം.

29 തൊഴില്‍ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് സര്‍ക്കാര്‍ 4 പുതിയ വേതന നയങ്ങള്‍ തയ്യാറിക്കായിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാമൂഹ്യ സുരക്ഷാ നയങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ 2019 ആഗസ്തില്‍ പാര്‍ലമെന്റില്‍ പുതുക്കപ്പെട്ടിരുന്നു. 2020 സെപ്തംബര്‍ മാസത്തില്‍ ഈ നിയമങ്ങള്‍ പാസ്സാക്കുകയും ചെയ്തു. 1. വേതന നയം 2. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് 3. തൊഴില്‍ സുരക്ഷയും ആരോഗ്യവും 4. സാമൂഹ്യ സുരക്ഷാ നയം എന്നിവയാണ് നാല് നയങ്ങള്‍.

പുതുതായി തയ്യാറാക്കിയ നിയമ പ്രകാരം 15 മുതല്‍ 30 മിനുട്ട് വരെയുള്ള അധിക തൊഴില്‍ സമയം 30 മിനുട്ടായി കണക്കാക്കിക്കൊണ്ട് ഓവര്‍ ടൈമായി പരിഗണിക്കണമെന്നും വ്യവസ്ഥയുണ്ട്. നിലവിലെ നിയമത്തിന് കീഴില്‍ 30 മിനുട്ടില്‍ താഴെയുള്ള അധിക തൊഴില്‍ സമയം ഓവര്‍ ടൈമായി കണക്കാക്കുകയില്ല. 5 മണിക്കൂറില്‍ അധികം ഒരു ജീവനക്കാരനും തുടര്‍ച്ചായി തൊഴിലെടുക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും പുതുക്കിയ നിയമത്തില്‍ പറയുന്നു.


Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...