അഞ്ച് കോടി രൂപക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു - ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ - ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കി

അഞ്ച് കോടി രൂപക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു - ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ - ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: അഞ്ച് കോടി രൂപക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു - ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ - ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കി.  

 2017-2018 സാമ്പത്തിക വര്‍ഷം മുതല്‍, മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ഏതെങ്കിലും വര്‍ഷത്തില്‍, അതായത് 2022-23 വരെ, 5 കോടിയോ അതിലധികമോ വാര്‍ഷിക വിറ്റ് വരവുള്ള വ്യാപാരികള്‍ 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ- ഇന്‍വോയ്‌സ് തയ്യാറാക്കണം.

  ഇ - ഇന്‍വോയ്‌സിങ് ബാധകമായ വ്യാപാരികള്‍ നികുതി ബാധ്യതയുള്ള ചരക്കുകള്‍ക്കും, സേവനങ്ങള്‍ക്കും കൂടാതെ വ്യാപാരി നല്‍കുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകള്‍ക്കും ഇ- ഇന്‍വോയ്‌സ് തയ്യാറാക്കണം. നിലവില്‍ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങള്‍ക്കാണ് ഇ-ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഓഗസ്റ്റ് ഒന്ന് മുതല്‍ 5 കോടി രൂപയായി കുറച്ചത്. 

 ഇ - ഇന്‍വോയ്‌സ് എടുക്കാന്‍ ബാധ്യതയുള്ള വ്യാപാരികള്‍ ചരക്കു നീക്കം നടത്തുന്നതിന് മുന്‍പ് തന്നെ ഇ-ഇന്‍വോയ്‌സിങ് നടത്തണം. ഇതിനായി ഇ-ഇന്‍വോയ്‌സ് പോര്‍ട്ടലായ https://einvoice1.gst.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് 'യൂസര്‍ ക്രെഡന്‍ഷ്യല്‍സ് ' കൈപ്പറ്റേണ്ടതാണ്. ഇ-വേ ബില്‍ പോര്‍ട്ടലില്‍ ''യൂസര്‍ ക്രെഡന്‍ഷ്യല്‍സ് ' ഉള്ള വ്യാപാരികള്‍ക്ക് അതിനായുള്ള യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ- ഇന്‍വോയ്‌സിങ് പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യാവുന്നതാണ്.

 ജി.എസ്.ടി. നിയമത്തിലെ 51 ആം വകുപ്പ് പ്രകാരമുള്ള ടി.ഡി.എസ് (TDS) കിഴിവ് നടത്തുന്നതിനു വേണ്ടി എടുത്ത ടി.ഡി.എസ് (TDS) രജിസ്‌ട്രേഷന്‍ മാത്രമുള്ള, സര്‍ക്കാര്‍/അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇ-ഇന്‍വോയ്‌സ് ബാധകമായ സപ്ലയര്‍ നികുതി വിധേയമായ സാധനങ്ങളോ, സേവനങ്ങളോ സപ്ലൈ ചെയ്യുമ്പോള്‍ ആയത് ബിസ്സിനെസ്സ് -ടു - ബിസ്സിനെസ്സ് സപ്ലൈ ആയി പരിഗണിച്ചുകൊണ്ട് അത്തരം സ്ഥാപനങ്ങളുടെ ടി .ഡി .എസ് (TDS) രജിസ്‌ട്രേഷന്‍ നമ്പറില്‍ ഇ-ഇന്‍വോയ്‌സ് നല്‍കേണ്ടതാണ്. പ്രസ്തുത സ്ഥാപനത്തിന് റഗുലര്‍ രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ ഇ-ഇന്‍വോയ്‌സ് നല്‍കേണ്ടത് റഗുലര്‍ രജിസ്‌ട്രേഷന്‍ നമ്പറില്‍ തന്നെയാണ്.

 ഇ-ഇന്‍വോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇ-ഇന്‍വോയ്‌സിങ് നടത്തിയില്ലെങ്കില്‍ സ്വീകര്‍ത്താവിന് ഇന്പുട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയുണ്ടാവില്ല. ജി.എസ്.ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് ഇ- ഇന്‍വോയ്‌സിങ് ആവശ്യമില്ല. സെസ്സ് യൂണിറ്റുകള്‍, ഇന്‍ഷുറന്‍സ്, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടിങ് ഏജന്‍സികള്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട് സര്‍വീസ്, മള്‍ട്ടിപ്ലെക്‌സ് സിനിമ അഡ്മിഷന്‍, എന്നീ മേഖലകളെയും ഇ- ഇന്‍വോയ്‌സിങ്ങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...