ആംനസ്റ്റി 2024: ചെറുകിട വ്യാപാരമേഖലയ്ക്ക് കൈത്താങ്ങ് : ഉദ്യോഗസ്ഥരുടെ തെറ്റായ അസെസ്‌മെന്റും, സാങ്കേതിക പ്രശ്‌നങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടിവരുന്നത് വ്യാപാരികൾ

ആംനസ്റ്റി 2024: ചെറുകിട വ്യാപാരമേഖലയ്ക്ക് കൈത്താങ്ങ് : ഉദ്യോഗസ്ഥരുടെ തെറ്റായ അസെസ്‌മെന്റും, സാങ്കേതിക പ്രശ്‌നങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടിവരുന്നത് വ്യാപാരികൾ

ചെറുകിട വ്യാപാരമേഖലയുടെ ഏറ്റവും വലിയ പരാതിയാണ്‌ നികുതി കുടിശികയും അതിൻമേൽ നിയമനടപടികൾ മൂലമുള്ള നൂലാമാലകളും. ഇതിൽ ഒട്ടേറെ വാസ്‌തവമുണ്ട്‌. നികുതി ഉദ്യോഗസ്ഥരുടെ തെറ്റായ അസെസ്‌മെന്റും മറ്റ്‌ സാങ്കേതിക പ്രശ്‌നങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടിവരുന്നു എന്നാണ്‌ വ്യാപാരികളുടെ പരാതി. നികുതി കുടിശിക കേസുകളുടെ നടത്തിപ്പിന് നികുതിവകുപ്പിന്റെ ശേഷിയുടെ ഗണ്യമായ ഭാഗം നീക്കിവയ്‌ക്കേണ്ടി വരുന്നത്‌ മറ്റൊരു പ്രശ്‌നമാണ്‌. ചെറിയ നികുതി കുടിശികയിൽ പലിശയും പിഴയും ചേർത്ത്‌ വലിയ തുക കിട്ടാനുള്ളതായി സർക്കാർ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ്‌ നികുതി കുടിശികകളിൽ ആംനസ്‌റ്റി പദ്ധതികൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്‌. എന്നാൽ, ഇവയും ഫലപ്രദമായില്ലെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. 

ഈ സാഹചര്യത്തിലാണ്‌ ചെറുകിട വ്യാപരമേഖലയെ നികുതി കുടിശിക മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ, ഫലപ്രദമായ പുതിയൊരു ആംനസ്‌റ്റി പദ്ധതിയുടെ അനിവാര്യതയെക്കുറിച്ച്‌ ചിന്തിച്ചത്‌. അതിൽനിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌ ഈ വർഷത്തെ ബജറ്റിൽ കേരള സർക്കാർ അവതരിപ്പിച്ചതും ഇപ്പോൾ നിയമസഭ അംഗീകരിച്ചതുമായ ‘ആംനസ്റ്റി 2024’ നികുതി കുടിശിക തീർപ്പാക്കൽ പദ്ധതി. ഇത്‌ വ്യാപാരമേഖലയ്ക്ക് വലിയ പ്രയോജനം ചെയ്യും. മുൻകാല നികുതി നിയമങ്ങളുടെ കീഴിലുണ്ടായിരുന്ന നികുതി കുടിശികകളെ തീർപ്പാക്കുന്നതിനുള്ള ഒരുപിടി ആശയങ്ങൾ കോർത്തിണക്കിയ സമഗ്ര പദ്ധതിയാണിത്‌. ആംനസ്റ്റിയെ ഒരു വരുമാന സ്രോതസായി കാണുന്ന രീതിയിൽനിന്നു മാറി, എന്നും തലവേദനയായി അവശേഷിച്ചിരുന്ന പഴയ കാലഘട്ടത്തിന്റെ നികുതി അവശിഷ്ടങ്ങളെ ഒഴിവാക്കുകയാണ്‌ ലക്ഷ്യം. ഇതിലൂടെ വ്യാപാരമേഖലയ്ക്ക് വലിയ ഉണർവുണ്ടാക്കാനാകുമെന്നാണ്‌ പ്രതീക്ഷ.  

ജി.എസ്.ടി വരുന്നതിനുമുൻപ് നിലനിന്നിരുന്ന മൂല്യവർധിത നികുതി, പൊതുവിൽപന നികുതി, നികുതിയിന്മേലുള്ള സർചാർജ്, കാർഷിക ആദായ നികുതി, ആഡംബര നികുതി, കേന്ദ്ര വിൽപന നികുതി എന്നീ നിയമങ്ങൾക്ക് കീഴിലുണ്ടായിരുന്ന കുടിശികകളെയാണ് ഈ പദ്ധതി പരിഗണിക്കുന്നത്‌. പൊതുവിൽപന നികുതി നിയമത്തിലെ മദ്യവിൽപനയുമായി ബന്ധപ്പെട്ട നികുതി, ടേൺഓവർ ടാക്‌സ്‌, കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

പദ്ധതിയിലൂടെ ഏറ്റവും നേട്ടമുണ്ടാക്കാൻ സാധിക്കുന്ന വിഭാഗം ചെറുകിട വ്യാപാരികളാണ്. തീരെ ചെറിയ കുടിശികകളെ പാടെ ഒഴിവാക്കുന്ന നവീന ആശയമാണ് പദ്ധതിയുടെ പ്രധാന ഭാഗം. അമ്പതിനായിരം രൂപയിൽ താഴെയുള്ള കുടിശികകളെ അവയുടെ നികുതി തുകയുടെ മാത്രം അടിസ്ഥാനത്തിൽ പൂർണമായി ഒഴിവാക്കും. അതായത് പിഴ, പലിശ എന്നിവ നോക്കാതെ നികുതി തുക മാത്രം നോക്കി, അത് അമ്പതിനായിരത്തിൽ താഴെയാണെങ്കിൽ, ഒരു രൂപപോലും പുതുതായി ഈടാക്കാതെ, ഒരു അപേക്ഷപോലും ആവശ്യപ്പെടാതെ  ഒഴിവാക്കും. ചെറിയ നികുതി തുകകൾ കുടിശികയായുള്ള ചെറുകിട വ്യാപാരികൾക്കാണ് ഇതിന്റെ ആനുകൂല്യം ഏറ്റവും അനുഭവവേദ്യമാവുക.

അൻപതിനായിരം രൂപയിൽ താഴെയുള്ള കുടിശികകളുള്ള ഇരുപത്തിരണ്ടായിരത്തിൽപരം വ്യാപാരികളുണ്ട്‌. ആകെയുള്ള കുടിശികകളുടെ 44 ശതമാനം ഈ വിഭാഗത്തിലാണെങ്കിലും, ഇതിന്റെ ആകെ മൂല്യം 116 കോടി രൂപയാണ്‌. ഇതിൽതന്നെ പിഴയും പലിശയും ഒഴിവാക്കിയാൽ  പിരിഞ്ഞു കിട്ടാനുള്ള നികുതി 33 കോടിയും. ചെറുകിട വ്യാപാരമേഖലയില്‍ വളരെ ചെറിയ തുകകളായി ചിതറിക്കിടക്കുന്ന ഈ കുടിശികകളുടെ ആകെ മൂല്യം സർക്കാരിനു പിരിഞ്ഞുകിട്ടാനുള്ള ആകെ തുകയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്.

1960 -_61 മുതൽ 2017 – 18 സാമ്പത്തിക വർഷം വരെയുള്ള നികുതി കുടിശികകളുണ്ടെന്നാണ്‌ സർക്കാർ രേഖകൾ കാണുന്നത്. ഇതിൽ വളരെ പഴയ കുടിശികകൾക്കും തീർപ്പുണ്ടാക്കാൻ പദ്ധതിക്ക്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ.

ആംനസ്റ്റി 2024 പദ്ധതിയുടെ പ്രധാന സവിശേഷത എല്ലാ സ്ലാബിലും പിഴയും പലിശയും പൂർണമായി  ഒഴിവാക്കപ്പെടുന്നുവെന്നതാണ്‌. നികുതി തുകയെ ആസ്പദമാക്കി മാത്രമാണ് സ്ലാബുകൾ നിശ്ചയിക്കുന്നതും അടയ്ക്കേണ്ട തുക തീരുമാനിക്കുന്നതും. സർക്കാർ കണക്കുകൾ അനുസരിച്ചു കുടിശികയായി കിടക്കുന്ന ആകെ തുകയിൽ 50 ശതമാനത്തോളം പിഴയും പലിശയുമാണ്. കുടിശിക തീർക്കാൻ താൽപ്പര്യമുള്ള വ്യാപാരികള്‍ക്കുപോലും പലപ്പോഴും തടസമാവുന്നത് പിഴയും പലിശയുമാണ്.  ഇത്തവണ ആ തടസം പൂർണമായി നീക്കിയിട്ടുണ്ട്. നേരത്തെ അടച്ച തുകകൾ ഈ പദ്ധതിയുടെ ഭാഗമായി അടച്ചതായി കണക്കാക്കി ആനുകൂല്യം നല്‍കും. ഭാഗികമായി കുടിശിക തീർപ്പാക്കാൻ അടച്ച തുകകൾ, റിക്കവറി നടപടികളിലൂടെ സർക്കാർ ഈടാക്കിയ തുകകൾ എന്നിവയുടെ കിഴിവ് ഈ പദ്ധതിയിൽ ലഭിക്കും.

കേരളത്തില്‍ ആംനസ്റ്റി 2024 പദ്ധതി പ്രഖ്യാപിച്ചതോടൊപ്പംതന്നെ ജി.എസ്.ടി കൗൺസിലും വ്യാപാരമേഖലയ്ക്ക് ഊർജം പകരുന്ന ചില തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. 53-ാമത്‌ ജി.എസ്.ടി കൗൺസിൽ യോഗത്തിന്റെ രണ്ടു പ്രധാന തീരുമാനങ്ങൾ കേരളത്തിലെ വ്യാപാരികൾക്കും ആശ്വാസമാകും. ആദ്യത്തേത് 2021 നവംബര്‍ 30നുമുമ്പായി എടുത്ത 2020 – 21 സാമ്പത്തിക വർഷം വരെയുള്ള മുഴുവന്‍ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും നിലവിലെ നിയമപ്രകാരമുള്ള സമയപരിധി നോക്കാതെ അനുവദിച്ചു നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തേത്, 2019 – 20 സാമ്പത്തിക വർഷം വരെയുള്ള  സെക്ഷൻ 73 നോട്ടിസുകൾ (മനപ്പൂർവ നികുതി വെട്ടിപ്പ് ഇല്ലാത്ത നോട്ടിസുകൾ) തീർപ്പാക്കാൻ അവയുടെ പിഴയും പലിശയും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. 

ജി.എസ്.ടി കൗൺസിൽ പ്രഖ്യാപിച്ച ഇളവുകളും കേരള സർക്കാരിന്റെ ആംനസ്റ്റി 2024 പദ്ധതിയും ഒന്നിക്കുമ്പോൾ കേരളത്തിലെ വാണിജ്യ സമൂഹത്തിന് ഒരു പുതിയ അധ്യായം തുറക്കാനാവും. നികുതി കുടിശികയുള്ള വ്യാപാരികൾ ഈ സുവർണാവസരം പ്രയോജനപ്പെടുത്തുമെന്നുറപ്പാണ് സർക്കാരിനുള്ളത്‌.

Also Read

വാളയാറിൽ 600 ചാക്ക് യൂറിയ പിടികൂടി; കാർഷികാവശ്യത്തിനുള്ള വളം പ്ലൈവുഡ് ഫാക്ടറിയിലേക്ക് കടത്തിയതായി സംശയം

വാളയാറിൽ 600 ചാക്ക് യൂറിയ പിടികൂടി; കാർഷികാവശ്യത്തിനുള്ള വളം പ്ലൈവുഡ് ഫാക്ടറിയിലേക്ക് കടത്തിയതായി സംശയം

തമിഴ്നാട്ടിൽനിന്ന് പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന ലോറിയിൽ ₹34,000ന്റെ ബിൽ മാത്രം; ജിഎസ്ടി എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി; പ്രാഥമിക അന്വേഷണത്തിനുള്ള സർക്കാർ നീക്കം തള്ളി

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി; പ്രാഥമിക അന്വേഷണത്തിനുള്ള സർക്കാർ നീക്കം തള്ളി

ഇഡി കൈമാറിയ തെളിവുകളിൽ നേരിട്ട് അന്വേഷണം നടത്തണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് റദ്ദാക്കി

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

അഴിമതി ആരോപണങ്ങളിൽ നടപടികൾ വൈകുന്നത് എന്തിന്? വിജിലൻസ് ഉദ്യോഗസ്ഥരുടെ പങ്കും സംശയനിഴലിൽ; അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

Loading...