ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത ക​ഴി​ഞ്ഞു​ള്ള തു​ക​യി​ൽ​നി​ന്ന് നി​കു​തി കു​ടി​ശ്ശി​ക അ​വ​കാ​ശ​പ്പെ​ടാ​ൻ റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് കോ​ട​തി

ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത ക​ഴി​ഞ്ഞു​ള്ള തു​ക​യി​ൽ​നി​ന്ന് നി​കു​തി കു​ടി​ശ്ശി​ക അ​വ​കാ​ശ​പ്പെ​ടാ​ൻ റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന്  കോ​ട​തി

കു​ടി​ശ്ശി​ക​ക്കാ​രു​ടെ വ​സ്തു​വി​ന്മേ​ലു​ള്ള സ​ർ​ക്കാ​റി​ന്‍റെ ബാ​ധ്യ​ത വ​സ്തു ലേ​ലം​ചെ​യ്ത്​ വി​റ്റാ​ലും നി​ല​നി​ൽ​ക്കു​മെ​ന്ന്​ ഹൈ​കോ​ട​തി. ബാ​ധ്യ​ത​യു​ള്ള ഭൂ​മി വി​റ്റാ​ലും അ​തി​ൽ​നി​ന്ന്​ കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന സ​ർ​ക്കാ​ർ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

പ​ണ​യ ഭൂ​മി​യി​ൽ സ​ർ​ഫാ​സി, ക​ടം തി​രി​ച്ചു​പി​ടി​ക്ക​ൽ, പാ​പ്പ​ർ നി​യ​മം തു​ട​ങ്ങി​യ​വ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന അ​ധി​കാ​ര​ത്തി​നും മേ​ലെ​യ​ല്ല സം​സ്ഥാ​ന റ​വ​ന്യൂ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​ഥ​മാ​ധി​കാ​ര​മെ​ന്ന​ട​ക്കം വ്യ​ക്ത​മാ​ക്കി സിം​ഗി​ൾ​ബെ​ഞ്ച്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി​യാ​ണ്​ ചീ​ഫ്​ ജ​സ്റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

വി​വി​ധ നി​കു​തി കു​ടി​ശ്ശി​ക​ക​ൾ ഈ​ടാ​ക്കാ​നെ​ന്ന പേ​രി​ൽ, പ​ണ​യ വ​സ്തു​ക്ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത്​ ചോ​ദ്യം ചെ​യ്ത് ഒ​രു​കൂ​ട്ടം ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​കി​യ ഹ​ര​ജി​ക​ൾ തീ​ർ​പ്പാ​ക്കി​യാ​യി​രു​ന്നു 2019ൽ ​സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്​. കു​ടി​ശ്ശി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഥ​മാ​വ​കാ​ശ​മു​ണ്ടെ​ന്ന് വാ​ദി​ക്കാ​മെ​ങ്കി​ലും റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്ക് ഭൂ​മി​ക്കു​മേ​ൽ അ​ധി​കാ​രം ഉ​ന്ന​യി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു സിം​ഗി​ൾ​ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത ക​ഴി​ഞ്ഞു​ള്ള തു​ക​യി​ൽ​നി​ന്ന് നി​കു​തി കു​ടി​ശ്ശി​ക അ​വ​കാ​ശ​പ്പെ​ടാ​ൻ റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...