നിർമ്മാതാവിന്റെ പേര് ചേർക്കാതെ ബില്ല് നൽകുകയും, നിലവാരം കുറഞ്ഞ റൂഫിംഗ് ഷീറ്റ് ഉപഭോക്താവിന് വില്പന നടത്തി കബളിപ്പിക്കുകയും ചെയ്തതിന് 2,40,000 രൂപ നഷ്ടപരിഹാരം നൽകണം

നിർമ്മാതാവിന്റെ പേര് ചേർക്കാതെ ബില്ല് നൽകുകയും, നിലവാരം കുറഞ്ഞ റൂഫിംഗ് ഷീറ്റ് ഉപഭോക്താവിന് വില്പന നടത്തി കബളിപ്പിക്കുകയും ചെയ്തതിന് 2,40,000 രൂപ നഷ്ടപരിഹാരം നൽകണം

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിർമ്മാതാവിന്റെ പേര് ചേർക്കാതെ ബില്ല് നൽകുകയും, നിലവാരം കുറഞ്ഞ റൂഫിംഗ് ഷീറ്റ് ഉപഭോക്താവിന് വില്പന നടത്തി കബളിപ്പിക്കുകയും ചെയ്തതിന് 2,40,000 രൂപ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

മുതിർന്ന പൗരനായ എറണാകുളം മുളന്തുരുത്തി സ്വദേശി തിരുവാങ്കുളത്തുള്ള റൂഫിംഗ് ഷീറ്റ് വിൽക്കുന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. കമ്മീഷൻ പ്രസിഡണ്ട് ഡി ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

ടെറസിൽ റൂഫ് സ്ഥാപിക്കുന്നതിനായി 72,000 രൂപ ചെലവഴിച്ച് പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും റൂഫിങ് ഷീറ്റുകൾ വാങ്ങിയിരുന്നു.

റൂഫിംഗ് ഷീറ്റിന്റെ നിർമ്മാതാക്കൾ തങ്ങളാണെന്നും 15 വർഷത്തെ ഗ്യാരണ്ടിയുള്ള ഉന്നത നിലവാരമുള്ള ഷീറ്റുകൾ ആണെന്നും കടയുടമ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ മൂന്നുവർഷം കഴിഞ്ഞപ്പോഴേക്കും ഷീറ്റുകൾ തുരുമ്പ് എടുക്കുകയും മഴയത്ത് ചോർന്നൊലിക്കുകയും ചെയ്തു.

കേടായ ഷീറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനായി എതിർകക്ഷിയെ സമീപിച്ചെങ്കിലും അവർ അതിന് തയ്യാറായില്ല. പിന്നീട്, കോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് ഷീറ്റിന്റെ യഥാർത്ഥ ഉടമ ഹരിയാനയിലെ മെറ്റൽ കമ്പനി ആണെന്ന് എതിർകക്ഷി വെളിപ്പെടുത്തിയത്.

വ്യാപാരി നൽകിയ ബില്ലിൽ, ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം നിർമ്മാതാവിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി.

ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ 2020 ലെ ചട്ടം 5 ലെ വ്യവസ്ഥ വ്യാപാരി പാലിച്ചിട്ടില്ല. ഇത് അധാർമിക വ്യാപാര രീതിയാണെന്ന് കോടതി നിരീക്ഷിച്ചു.

റൂഫിംഗ് ഷീറ്റിന്റെ നിർമ്മാതാക്കൾ ആരാണെന്ന കാര്യം എതിർകക്ഷി ഉപഭോക്താവിൽ നിന്നും മറച്ചുവച്ചു എന്നും കമ്മീഷൻ കണ്ടെത്തി.

"വാങ്ങുന്ന ഉൽപ്പന്നത്തിന്റെ വിവദാംശങ്ങൾ അറിയാനുള്ള അവകാശം ഉപഭോക്താവിനു ണ്ട്, അതിൽ ന്യൂനതകൾ ഉണ്ടെങ്കിൽ പരിഹാരം തേടാനും അവകാശമുണ്ട്" ഉത്തരവിൽ പറയുന്നു.

പുതിയ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ബില്ല് നൽകാത്ത വ്യാപാരസ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ കേരളത്തിലെ ഉപഭോക്തൃകാര്യ വകുപ്പിന് കോടതി നിർദേശം നൽകി.

റൂഫിംഗ് ഷീറ്റിനും അത് സ്ഥാപിക്കുന്നതിനുമായി, പരാതിക്കാരൻ ചെലവഴിച്ച 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി 30000/- രൂപയും കോടതി ചെലവിനായി 10000/- രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ ഉത്തരവ് നൽകിയിട്ടുണ്ട്.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...