നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് പ്രതിയാക്കപ്പെട്ട 7 സ്ഥാപനങ്ങൾക്കും നടത്തിപ്പുകാർക്കുമെതിരെ ബഡ്സ് നിയമപ്രകാരം വസ്തുവകകൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടി

നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് പ്രതിയാക്കപ്പെട്ട 7 സ്ഥാപനങ്ങൾക്കും നടത്തിപ്പുകാർക്കുമെതിരെ ബഡ്സ് നിയമപ്രകാരം വസ്തുവകകൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടി

നിക്ഷേപത്തട്ടിപ്പ്: 7 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ഉത്തരവ്. നിക്ഷേപ സമാഹരണവും സാമ്പത്തിക തട്ടിപ്പും നടത്തിയതിന് പ്രതിയാക്കപ്പെട്ട സ്ഥാപനങ്ങൾക്കും നടത്തിപ്പുകാർക്കുമെതിരെ ബഡ്സ് നിയമപ്രകാരം വസ്തുവകകൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടി സ്വീകരിക്കാ൯ എറണാകുളം ജില്ലാ കളക്ടർ ഉത്തരവിട്ടു

കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (കെ.എച്ച്.എഫ്.എൽ) തിരുവനന്തപുരം, ജെന്റോജെൻ ട്രെൻഡ് എന്റർപ്രൈസസ് പൊള്ളാച്ചി, ജെൻട്രെൻഡ് ട്രേഡ്സ് ആന്റ് സർവീസസ് പൊള്ളാച്ചി, എവർ ബിയിംഗ് നിധി ലിമിറ്റഡ് ചന്ദ്രനഗർ, ക്രിസ്റ്റൽ ഫിനാൻസ് ഈരാറ്റുപേട്ട, ക്രിസ്റ്റൽ ജി.ആർ.പി നിധി ലിമിറ്റഡ്, ക്രിസ്റ്റൽ സൊസൈറ്റി, കേച്ചേരി എന്റർപ്രൈസസ് കമുകുംചേരി പിടവൂർ പത്തനാപുരം എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് ഉത്തരവ്.

ഇവരുടെ ജില്ലയിലുള്ള ശാഖകൾ സീൽ ചെയ്യൽ, വാഹനങ്ങൾ പിടിച്ചെടുക്കൽ, സ്വത്തുവകകൾ താൽക്കാലികമായി കണ്ടുകെട്ടൽ, വിൽപ്പനയും കൈമാറ്റവും മരവിപ്പിക്കൽ, അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും മരവിപ്പിക്കൽ തുടങ്ങിയ നടപടികളാണ് കേന്ദ്ര ബഡ്സ് (ബാനിംഗ് ഒഫ് അൺ റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട് 2019) നിയമത്തിലെ 7(3) വകുപ്പ് പ്രകാരം ജില്ലാ കളക്ടർ കൈക്കൊണ്ടത്.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

Loading...