ഇന്ധന സെസിലൂടെ ലക്ഷ്യമിടുന്ന 750 കോടിയുടെ 30 ഇരട്ടി 21,797.86 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്; പ്രധാന കണ്ടെത്തലുകൾ എന്തെല്ലാം

ഇന്ധന സെസിലൂടെ ലക്ഷ്യമിടുന്ന 750 കോടിയുടെ 30 ഇരട്ടി 21,797.86 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്; പ്രധാന കണ്ടെത്തലുകൾ എന്തെല്ലാം

ലീറ്ററിനു 2 രൂപ ഇന്ധന സെസും നികുതി– നിരക്കു വർധനകളും ജനങ്ങളുടെ മേൽ അടിച്ചേൽപിച്ച സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ളത് 21,797.86 കോടി രൂപ. ഇതിൽ 7100.32 കോടി 5 വർഷമായി കുടിശികയാണെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ‌ (സിഎജി) 2020–21ലെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

ഇന്ധന സെസിലൂടെ ഒരു വർഷം ലക്ഷ്യമിടുന്ന 750 കോടിയുടെ 30 ഇരട്ടിയാണ് ഇങ്ങനെ പിരിച്ചെടുക്കാനുള്ളത്. കുടിശിക വരുത്തിയതിൽ വകുപ്പുകളും വൻകിടക്കാരുമുണ്ട്. സിഎജി റിപ്പോർട്ട് ധനമന്ത്രി നിയമസഭയിൽ വച്ചു. 

പ്രധാന കണ്ടെത്തലുകൾ

2021 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം പിരിച്ചെടുക്കാനാകാത്ത തു‌ക ആകെ റവന്യു വരുമാനത്തിന്റെ 22% വരും.

ആകെ കുടിശികയിൽ 6422 കോടി രൂപ സർക്കാർ വകുപ്പുകളിൽനിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും കിട്ടാനുണ്ട്. 

ജിഎസ്ടി വകുപ്പിനു കീഴിലെ തിരഞ്ഞെടുത്ത ചില ഓഫിസുകളിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് 471 കോടിയുടെ ക്രമക്കേട്. 

ഉൽപന്നങ്ങൾക്ക് തെറ്റായ നികുതിനിരക്ക് ചുമത്തിയതുമൂലം വരുമാനത്തിൽ 11 കോടിയുടെ കുറവുണ്ടായി. രേഖകൾ കൃത്യമായി പരിശോധിക്കാത്തതിനാൽ 7.54 കോടി നഷ്ടപ്പെട്ടു. തേയിലയ്ക്കുള്ള നികുതി തെറ്റിച്ചതിനാൽ നഷ്ടപ്പെട്ടത് 6.36 കോടി.

നികുതി റിട്ടേൺ‌ സമർപ്പിച്ചവർക്ക് അനർഹമായ ഇളവു നൽകിയതുവഴി നഷ്ടം 9.72 കോടി.

സംസ്ഥാനാന്തര വ്യാപാരത്തിന്റെ നികുതി നിരക്കിൽ പിഴവുവരുത്തി–നഷ്ടം 12.38 കോടി.

പിഴ ചുമത്താത്തതിനാൽ ബാർ ഹോട്ടലുകളിൽനിന്ന് 88 കോടി കിട്ടിയില്ല. ബാർ ലൈസൻസ് കൈമാറ്റത്തിന് 26 ലക്ഷം രൂപ ഫീസ് ഈടാക്കുന്നതിൽ വീഴ്ച.  

ഫ്ലാറ്റുകളുടെ ന്യായവില നിർണയിക്കുന്നതിലെ പോരായ്മ കാരണം 1.51 കോടി നഷ്ടം. 

സിഎജി ചൂണ്ടിക്കാട്ടിയ മിക്ക നികുതി കുടിശികകൾക്കും കാരണം കേസുകളും സർക്കാർ സ്ഥാപനങ്ങളുടെ വീഴ്ചയുമാണെന്നു ധനവകുപ്പ് വൃത്തങ്ങൾ പ്രതികരിച്ചു. നഷ്ടത്തിലോടുന്ന കെഎസ്ആർടിസി പോലുള്ള സ്ഥാപനങ്ങളെ അങ്ങോട്ടു സഹായിക്കേണ്ട അവസ്ഥയാണ്. പൊതുമാപ്പ് പദ്ധതി നടപ്പാക്കിയതും കോവിഡും കാരണം വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്നാണ് ജിഎസ്ടി വകുപ്പ് സിഎജിക്കു നൽകിയ വിശദീകരണം. അതേസമയം, കെട്ടിട നികുതി സംബന്ധിച്ച 93% കേസുകളും തീർപ്പായതിന് തദ്ദേശ വകുപ്പിനെ സിഎജി അഭിനന്ദിച്ചു.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...