ഓണസദ്യ മുടക്കിയ ഹോട്ടൽ, വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നൽകണം; ഉപഭോക്തൃ കോടതി .

തിരുവോണ സദ്യ മുടക്കിയ ഹോട്ടൽ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു . "ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരികമായ ബന്ധമാണുള്ളത്. പണം നൽകി ഏറെ സമയം കാത്തിരിന്നിട്ടും സദ്യ എത്തിക്കാതെ വീട്ടമ്മയെ നിരാശയിലാഴ്ത്തിയ എതിർകക്ഷി 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും സദ്യക്കായി കൈപ്പറ്റിയ തുകയും പരാതിക്കാരിക്ക് ്് നൽകണം " കോടതി വ്യക്തമാക്കി.

എറണാകുളം വൈറ്റില സ്വദേശി സമർപ്പിച്ച പരാതിയിൽ ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡണ്ട് ഡി ബി ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ , ശ്രീവിദ്യ. ടി.എൻ എന്നിവരാണ് എറണാകുളത്തെ റസ്റ്റോറന്റിനെതിരെ ഉത്തരവിട്ടത്. ഓണത്തിന് വീട്ടിലെത്തുന്ന അതിഥികൾക്കായി "സ്പെഷ്യൽ ഓണസദ്യ " പരാതിക്കാരി ബുക്ക് ചെയ്തു.

 അഞ്ച്ഊണിനായി 1295 രൂപയും നൽകി. എന്നാൽ അതിഥികൾ എത്തി ഊണ് സമയം കഴിഞ്ഞിട്ടും പാർസൽ എത്തിയില്ല. രാവിലെ 11 .30 മുതൽ 3 മണി വരെ കാത്തിരുന്നിട്ടും ഓർഡർ നൽകിയ സദ്യ എത്തിയില്ല. സദ്യ എത്തും എന്ന് കരുതി ഭക്ഷണം ഒന്നും വീട്ടിൽ ഉണ്ടാക്കിയതുമില്ല. എതിർകക്ഷിയെ ഫോണിൽ ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചിട്ടും അവർ പ്രതികരിച്ചില്ല. വൈകിട്ട് 6 മണിയാ യപ്പോൾ മാത്രമാണ് എതിർകക്ഷി മറുപടി നൽകിയത്. അഡ്വാൻസ് നൽകിയ തുക പോലും എതിർകക്ഷി തിരിച്ചു നൽകിയില്ല.  

എതിർകക്ഷിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് പരാതിക്കാരിയും കുടുംബവും അനുഭവിച്ച കടുത്ത മനോവിഷമത്തിന് കാരണം. സദ്യ എത്തിക്കാൻ കഴിയില്ലെന്ന കാര്യം യഥാസമയം പരാതിക്കാരിയെ അറിയിച്ചില്ലെന്ന് മാത്രമല്ല ഫോണിൽ പലതവണ വിളിച്ചിട്ടും മറുപടി നൽകാൻ പോലും എതിർകക്ഷി കൂട്ടാക്കിയില്ല" ഉത്തരവിൽ കോടതി വ്യക്തമാക്കി. പരാതിക്കാരിനൽകിയ 1295 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 9% പലിശ സഹിതം ഒരു മാസത്തിനകം എതിർകക്ഷി പരാതിക്കാരിക്ക് നൽകണമെന്ന് കോടതി വിധിച്ചു.

പരാതിക്കാരി ബിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു.

Also Read

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

MJWU യുടെ 'ഷൂട്ട് @ ഡ്രഗ്സ്' പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി: എടത്തലയിൽ ശ്രദ്ധേയമായി

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

അതിഥി  കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി.

Loading...