കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് 1416 കോടിരൂപയുടെ സഹായ പാക്കേജ്

കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് 1416 കോടിരൂപയുടെ സഹായ പാക്കേജ്

സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.

ലോക് ഡൗണിന്റേയും നിയന്ത്രണങ്ങളുടേയും ഭാഗമായി ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാണ് സഹായ പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് സമാശ്വാസപദ്ധതി 2021 ജൂലൈ ഒന്നുമുതൽ ഡിസംബർ വരെയാണ് പ്രാബല്യത്തിൽ ഉണ്ടാവുക. ഇളവുകൾക്കും ഉത്തേജക പദ്ധതികൾക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തിൽ നിന്ന് 139 കോടി രൂപ പലിശ സബ്‌സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.

'വ്യവസായ ഭദ്രത' സ്‌കീമിൽ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി 2020 ഡിസംബർ 31 എന്നതിൽ നിന്നും 2021 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. എല്ലാ ചെറുകിട- സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നൽകും. ഇത്തരത്തിൽ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജിൽ 5000 സംരംഭകർക്ക് സഹായം ലഭ്യമാക്കും.

സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വർധിപ്പിക്കും. അർഹരായ യൂണിറ്റുകൾക്കുള്ള സബ്‌സിഡി 20 ലക്ഷം എന്നുള്ളത് 30 ലക്ഷം ആക്കി ഉയർത്തി. വ്യവസായിക പിന്നാക്ക ജില്ലകളിലും മുൻഗണനാ വ്യവസായ സംരംഭങ്ങൾക്കും നൽകുന്ന സബ്‌സിഡി 30 ലക്ഷം എന്നുള്ളത് 40 ലക്ഷം ആയും ഉയർത്തി. 3000 യൂണിറ്റുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

വിവിധ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നായി 445 കോടി രൂപയാണ് ഇതിനായി ഉപയോഗിക്കുന്നത്. വനിത- യുവ - പട്ടികജാതി പട്ടികവർഗ്ഗ - എൻ.ആർ.കെ സംരംഭകർക്കും 25 ശതമാനം വരെ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും.

മുൻഗണനാ വ്യവസായ സംരംഭങ്ങളായ റബർ, കൃഷി, ഭക്ഷ്യ സംസ്‌കരണം, വസ്ത്ര നിർമ്മാണം, പാരമ്പര്യേതര ഊർജ്ജ ഉല്പാദനം, ഉപകരണ നിർമ്മാണം, ബയോ ടെക്‌നോളജി വ്യവസായം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പുനരുപയോഗ യൂണിറ്റുകൾ, ജൈവ - കീടനാശിനി നിർമ്മാണ യൂണിറ്റുകൾ എന്നിവയ്ക്ക് 45 ശതമാനം സഹായം സബ്‌സിഡിയായി ലഭിക്കും. സഹായത്തിന്റെ തോത് 40 ലക്ഷത്തിൽ അധികരിക്കരുതെന്ന വ്യവസ്ഥയോടെ 45 ശതമാനം വരെ വർധിപ്പിച്ചു. വ്യാവസായിക പിന്നാക്ക ജില്ലകളായ ഇടുക്കി, വയനാട്, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിലെ സംരംഭകർക്കും 45 ശതമാനം സബ്‌സിഡിയായി നൽകും.

നാനോ യൂണിറ്റുകൾക്കുള്ള സഹായങ്ങളും വിപുലപ്പെടുത്തി. സേവന രംഗത്ത് പ്രവർത്തിക്കുന്ന നാനോ യൂണിറ്റുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആകെ 60 കോടി രൂപയുടെ ധനസഹായമാണ് മേഖലയിൽ നൽകുന്നത്. 600 യൂണിറ്റുകൾക്ക് വരെ പ്രയോജനം ലഭ്യമാക്കും.

നാനോ യൂണിറ്റുകളിൽ അഞ്ച് ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കാണ് നിലവിൽ പലിശ സബ്‌സിഡി ലഭിച്ചിരുന്നത്. എന്നാൽ ഇത് 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കും ലഭ്യമാക്കും. സേവന രംഗത്ത് പ്രവർത്തിക്കുന്ന 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള നാനോ യൂണറ്റുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 30 കോടി രൂപയുടെ വായ്പ ഇതിലൂടെ നാനോ യൂണിറ്റുകൾക്ക് ലഭിക്കും.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷനിൽ നിന്ന് വായ്പയെടുത്ത തുക ലോക്ഡൗൺ സാഹചര്യത്തിൽ തിരിച്ചടക്കാൻ കഴിയാത്തവർക്ക് അവരുടെ അക്കൗണ്ടിൽ ബാഡ് ഡെബ്റ്റ് രേഖപ്പെടുത്തില്ല. 179 കോടി രൂപയുടെ വായ്പ ഇപ്രകാരം ഇതിനായി പുന:ക്രമീകരിക്കും.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ വായ്പകൾക്കു പ്രഖ്യാപിച്ച മൊറട്ടോറിയം 2021 ജൂൺ വരെ ദീർഘിപ്പിച്ചു. ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. 66 ലക്ഷം രൂപയുടെ ബാധ്യത ഇതിലൂടെ ഏറ്റെടുക്കുകയാണ്.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ഉപഭോക്താക്കളുടെ ഒരു വർഷത്തേക്കുള്ള പിഴ പലിശയും ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് ഒഴിവാക്കി നൽകും.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ആദ്യ ഘട്ടമെന്ന നിലയിൽ ചെറുകിട- സൂക്ഷ്മ-ഇടത്തരം സംരംഭകർക്കായി അഞ്ച് ശതമാനം പലിശയിൽ 100 കോടി രൂപ വായ്പയായി നൽകും. 150 സംരംഭങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ, തിരിച്ചെത്തിയ പ്രവാസികൾക്കായി അഞ്ച് ശതമാനം നിരക്കിൽ വായ്പ അനുവദിക്കുന്ന പദ്ധതികൾക്കും രൂപം നൽകും. നോർക്കയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ മേഖലയിലെ വ്യവസായങ്ങൾക്കായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ പ്രത്യേക ലോൺ പാക്കേജുകളും പ്രഖ്യാപിച്ചു. 100 കോടി രൂപ വരെയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്. അഞ്ച് ശതമാനം പലിശയിലായിരിക്കും സംരംഭകർക്ക് ലോൺ ലഭ്യമാക്കുക.

സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളുടെ ഗുണഭോക്താക്കൾക്ക് 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വാടക കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ഒഴിവാക്കി.

2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസത്തെ കോമൺ ഫസിലിറ്റി ചാർജും ഒഴിവാക്കി.

ലോണുകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ഡിസംബർ 31 വരെ തുടരും.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി നൽകും. ഇതിന്റെ ഡൗൺ പേമെന്റ് ആകെ തുകയുടെ 20 ശതമാനം നൽകിയാൽ മതി. ബാക്കി 80 ശതമാനം അഞ്ച് തുല്യ ഗഡുക്കളായി കൈമാറിയാൽ മതി. ഇതിന് പലിശ ഈടാക്കില്ല.

കിൻഫ്രയുടെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളിലെ ഗുണഭോക്താക്കൾക്ക് മൂന്നു മാസത്തെ വാടക ഒഴിവാക്കി.

കിൻഫ്രയുടെ ഗുണഭോക്താക്കളുടെ ഏപ്രിൽ മുതൽ ജൂൺ വരെ മൂന്നു മാസത്തെ സി.എഫ്.സി. ചാർജുകളും ഒഴിവാക്കി.

കിൻഫ്രയുടെ കീഴിലുള്ള വ്യവസായ പാർക്കുകളിലെ ഭൂമി വില 2020 മാർച്ചിലെ നിരക്കിൽ നില നിർത്തും. ഭൂമി അനുവദിച്ചവർക്ക് ആകെ തുകയുടെ 20 ശതമാനം ഡൗൺപേമെന്റ് നൽകി ഭൂമി വാങ്ങാം. ബാക്കി തുക തുല്യ അഞ്ചു ഗഡുക്കളായി ഓരോ വർഷവും നൽകണം. ഇതിന് പലിശ ഈടാക്കുന്നതല്ല.

ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് കിൻഫ്രയുടെ നേതൃത്വത്തിൽ വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അനുവദിക്കും.

സഹായ പദ്ധതി ചെറുകിട വ്യവസായ മേഖലയ്ക്ക് ഉണർവ് പകരുമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. ഖാലിദ് പറഞ്ഞു. പദ്ധതിയിലെ ഇളവുകൾ സംരംഭകർക്ക് ആശ്വാസമാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സംസ്ഥാന ചെയർമാൻ ശ്രീനാഥ് വിഷ്ണു പറഞ്ഞു. വ്യവസായലോകം കാത്തിരുന്ന പ്രഖ്യാപനമാണിതെന്ന് ഫിക്കി കേരള കോ-ചെയർമാൻ ദീപക് അശ്വിനി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, വ്യവസായ വകുപ്പ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരും വെബിനാറിൽ സംസാരിച്ചു.

Also Read

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

രാജ്യത്തെ 1.77 ലക്ഷം റെസ്റ്റോറന്റുകളുടെ ഇടപാടുകൾ പരിശോധനയിൽ; പ്രാഥമിക അന്വേഷണത്തിൽ ₹408 കോടിയുടെ വിൽപ്പന മറച്ചുവച്ചതായി കണ്ടെത്തൽ

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു:  ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു: ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

നിയമപരമായ അവകാശികൾക്ക് നോട്ടീസും വാദം കേൾക്കാനുള്ള അവസരവും നൽകാതെ നികുതി നിർണയിക്കാനാവില്ല; പുതിയ നടപടികൾ സ്വീകരിക്കാൻ വകുപ്പിന് അനുമതി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ്, ഓഡിറ്റ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളിൽ പുനർനിയമനം; ഉത്തരവ് ഉടൻ പ്രാബല്യത്തിൽ

സർക്കാർ ജീവനക്കാർക്കെതിരെ 100 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്; തൃശൂരിൽ ഏറ്റവും കൂടുതൽ

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

ജോയിന്റ് കമ്മീഷണർമാരായി ആറ് പേർക്ക് സ്ഥാനക്കയറ്റം നൽകിയതിനെത്തുടർന്ന് പുതിയ ഉത്തരവ്; താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ കരിയർ പുരോഗതിയും സീനിയോറിറ്റി പ്രശ്നങ്ങളും വീണ്ടും ചർച്ചയാകുന്നു

ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ₹2,000ന് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ല

ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ₹2,000ന് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ല

0.4 ശതമാനം എംഡിആറിനെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തം; സൂപ്പർമാർക്കറ്റുകളും പ്രതിഷേധത്തിൽ, ഫീസ് നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്നതും പരിഗണനയിൽ

വാളയാറിൽ 600 ചാക്ക് യൂറിയ പിടികൂടി; കാർഷികാവശ്യത്തിനുള്ള വളം പ്ലൈവുഡ് ഫാക്ടറിയിലേക്ക് കടത്തിയതായി സംശയം

വാളയാറിൽ 600 ചാക്ക് യൂറിയ പിടികൂടി; കാർഷികാവശ്യത്തിനുള്ള വളം പ്ലൈവുഡ് ഫാക്ടറിയിലേക്ക് കടത്തിയതായി സംശയം

തമിഴ്നാട്ടിൽനിന്ന് പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന ലോറിയിൽ ₹34,000ന്റെ ബിൽ മാത്രം; ജിഎസ്ടി എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി; പ്രാഥമിക അന്വേഷണത്തിനുള്ള സർക്കാർ നീക്കം തള്ളി

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി; പ്രാഥമിക അന്വേഷണത്തിനുള്ള സർക്കാർ നീക്കം തള്ളി

ഇഡി കൈമാറിയ തെളിവുകളിൽ നേരിട്ട് അന്വേഷണം നടത്തണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് റദ്ദാക്കി

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

അഴിമതി ആരോപണങ്ങളിൽ നടപടികൾ വൈകുന്നത് എന്തിന്? വിജിലൻസ് ഉദ്യോഗസ്ഥരുടെ പങ്കും സംശയനിഴലിൽ; അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം

Loading...