അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള എല്ലാ കമ്ബനികള്‍ക്കും ജിഎസ്ടി ഇ-ഇന്‍വോയ്സിംഗ്

അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള എല്ലാ കമ്ബനികള്‍ക്കും ജിഎസ്ടി ഇ-ഇന്‍വോയ്സിംഗ്

രാജ്യത്ത് അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള എല്ലാ കമ്ബനികള്‍ക്കും ജിഎസ്ടി ഇ-ഇന്‍വോയ്സിംഗ് നിര്‍ബന്ധമാക്കുന്നു.

ഇത് സംബന്ധിച്ച അറിയിപ്പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്ന് മുതലാണ് 5 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള കമ്ബനികള്‍ക്ക് ഇ-ഇന്‍വോയ്സിംഗ് നിര്‍ബന്ധമാക്കുന്നത്. അതേസമയം, പുതിയ നടപടി ചെറുകിട ഇടത്തരം സംരംഭങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വ്യാജ ബില്ലുകള്‍ ഉപയോഗിച്ചുള്ള നികുതി വെട്ടിപ്പ് തടയാനും, റിട്ടേണ്‍ സമര്‍പ്പണം എളുപ്പത്തില്‍ നടപ്പാക്കാനുമാണ് പുതിയ നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ജിഎസ്ടി നിയമപ്രകാരം, ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പേ തന്നെ ഇ-ഇന്‍വോയ്സിംഗ് നടത്തേണ്ടതുണ്ട്. ജിഎസ്ടി കോമണ്‍ പോര്‍ട്ടലായ einvoice1.gst.gov.in വഴിയാണ് ഇ-ഇന്‍വോയ്സിംഗ് നടത്താന്‍ സാധിക്കുക. കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രത്യേക സാമ്ബത്തിക മേഖലയിലെ യൂണിറ്റുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, മള്‍ട്ടിപ്ലക്സ് തുടങ്ങിയവയെ ഇ-ഇന്‍വോയ്സിംഗില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...