10,000 കോടി രൂപയുടെ ഹവാല ഇടപാട് ; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് തുടരുന്നു: കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന കേന്ദ്രങ്ങൾ

10,000 കോടി രൂപയുടെ ഹവാല ഇടപാട് ; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് തുടരുന്നു: കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന കേന്ദ്രങ്ങൾ

കൊച്ചി: കേരളത്തിൽ വൻതോതിൽ ഹവാല ഇടപാട് നടക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്ന് തിങ്കളാഴ്ച വെെകീട്ട് ആരംഭിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് തുടരുന്നു. വിവിധ ജില്ലകളിലായി 25 ഹവാല ഹവാല ഓപ്പറേറ്റർമാരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് റെയ്ഡ് തുടരുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ഒരേ സമയം കേരളത്തിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് തുടങ്ങിയത്.

10,000 കോടി രൂപയുടെ ഹവാല ഇടപാട് കേരളം കേന്ദ്രീകരിച്ച് അടുത്തകാലത്തായി നടന്നെന്നാണ് ഇ.ഡി വ്യക്തമാകുന്നത്. മൂന്നുവർഷമായി നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്. വൻതോതിൽ ഹവാല ഇടപാടു നടത്തുന്ന 25-ലധികം ഹവാല ഓപ്പറേറ്റർമാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിൽ നിന്നും വിദേശപണം കണ്ടെത്തിയതായും വിവരമുണ്ട്.

ഹവാലയ്ക്കായി ഇ.ഡി. സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന കേന്ദ്രങ്ങൾ.

കൊച്ചിയിലെ പ്രമുഖ മൊബൈൽ ഷോപ്പിങ് മാളിലെ മൊബൈൽ ആക്സസറീസ് മൊത്ത വിൽപ്പനശാല, ബ്രോഡ്വേയ്ക്കു സമീപമുള്ള സൗന്ദര്യവർധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വിൽക്കുന്ന മൊത്ത വിൽപ്പനശാല, കോട്ടയത്ത് ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ഭാഗങ്ങളിലെ ട്രാവൽ ഏജൻസികൾ, തുണിത്തരങ്ങളുടെ വിൽപ്പനശാലകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കൊച്ചിയിലെ മൊബൈൽ ഷോപ്പിംഗ് മാളിൽ മാത്രം ദിവസവും 50 കോടി രൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് ഇ.ഡി. കണ്ടെത്തിയത്.

രാഷ്ട്രീയ-വ്യവസായ-ഉദ്യോഗസ്ഥ ബന്ധം ഹവാല ഇടപാടുകളിലുണ്ടെന്ന് ഇ.ഡി. സ്ഥിരീകരിക്കുന്നു. മണി എക്സ്ചേഞ്ചുകൾ, ജൂവലറികൾ, തുണിക്കടകൾ, മൊബൈൽ വിൽപ്പനശാലകൾ, ട്രാവൽ ഏജൻസികൾ, വിലയേറിയ സമ്മാനങ്ങൾ വിൽക്കുന്നയിടങ്ങൾ എന്നിവിടങ്ങളാണ് ഹവാലപ്പണം ഒഴുകുന്ന കേന്ദ്രങ്ങളെന്നാണ് കണ്ടെത്തൽ.

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...