വ്യവസായ മേഖലയിൽ വഴിത്തിരിവ് കുറിക്കുന്ന മാറ്റമാണ് ഉണ്ടായതെന്ന് വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ

വ്യവസായ മേഖലയിൽ വഴിത്തിരിവ് കുറിക്കുന്ന മാറ്റമാണ് ഉണ്ടായതെന്ന് വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ

വ്യവസായ മന്ത്രി പി രാജീവുമായി ആശയവിനിമയത്തിനുള്ള സൗകര്യമൊരുക്കി ഫിക്കി കേരള ഘടകം സംഘടിപ്പിച്ച യോഗത്തിലാണ് ഈ അഭിപ്രായമുയർന്നത്.

നിക്ഷേപത്തിന് അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളമെന്ന് അധ്യക്ഷത വഹിച്ച ഫിക്കി കേരള കോ ചെയർമാൻ ദീപക് ആശ്വിനി പറഞ്ഞു. നൈപുണ്യ മികവുള്ള തൊഴിലാളികൾ, മെച്ചപ്പെട്ട മനുഷ്യശേഷി, അടിസ്ഥാന സൗകര്യങ്ങൾ, കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ, വൈദ്യുതി നിരക്കിലെ കുറവ് തുടങ്ങിയ ഘടകങ്ങൾ ഏറെ അനുകൂല സാഹചര്യമൊരുക്കുന്നു. ഐ ടി, ഭക്ഷ്യ, കാർഷികോല്പന്ന വ്യവസായം, പ്‌ളാന്റേഷൻ, എം എസ് എം ഇ വ്യവസായമേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. വ്യവസായ അനുമതികൾ ഏക ജാലക സംവിധാനത്തിലൂടെ നൽകുന്ന കെ സ്വിഫ്റ്റ് പുതിയ സംരംഭങ്ങൾ എളുപ്പമാക്കുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് റാങ്കിങ് മെച്ചപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ 25 വർഷമായി വ്യവസായം നടത്തുന്ന തനിക്കു ഒരു പ്രയാസവും ഇതുവരെ നേരിട്ടിട്ടില്ല എന്ന് കല്യാൺ സിൽക്സ് ചെയർമാൻ കൂടിയായ ടി എസ് പട്ടാഭിരാമൻ പറഞ്ഞു. സർക്കാരിൽ നിന്ന് പൂർണ സഹകരണമാണ് ലഭിച്ചത്. പരാതികൾ ഉന്നയിക്കപ്പെട്ടാൽ അവ ഉടനടി പരിഹരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് എല്ലാവരുടെയും കൂട്ടായ്മ രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ക്രിയാത്മക നിർദേശങ്ങൾ സർക്കാർ സ്വാഗതം ചെയ്യും. തർക്ക പരിഹാരത്തിനായി ഏർപ്പെടുത്തുന്ന സംവിധാനത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തും. വ്യാവസായിക ആവശ്യത്തിനായുള്ള ഭൂമി വിനിയോഗത്തിനു ഏകീകൃത നയം ഉണ്ടാക്കും. ഇതിന്റെ കരട് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിൽ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനത്തിന് രൂപം നൽകും. വ്യവസായ പ്രോത്സാഹനത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പുരസ്‌കാരം ഏർപ്പെടുത്തുന്ന കാര്യം തദ്ദേശ വകുപ്പുമായി ചർച്ച ചെയ്യും. സ്ഥാപന പരിശോധനക്ക് വേണ്ടിയുള്ള പരാതികളിൽ കഴമ്പുണ്ട് എന്ന് വകുപ്പ് ഇതിനായി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രമേ പരിശോധനക്ക് അനുമതി നൽകൂ. കാലഹരണപ്പെട്ട ചട്ടങ്ങളിൽ മാറ്റം വരുത്തും. നിക്ഷേപകരുടെയും വ്യവസായികളുടെയും നിർദേശങ്ങൾ ഉൾക്കൊണ്ടു ഏതു മാറ്റങ്ങൾക്കും സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ഓൺലൈനായി നടന്ന സംവാദ പരിപാടിയിൽ ഫിക്കി അംഗങ്ങളും വിവിധ ചേംബർ ഓഫ് കൊമേഴ്സ്, സംഘടനാ ഭാരവാഹികളും നിർദേശങ്ങൾ അവതരിപ്പിച്ചു. വ്യവസായ വികസന മാസ്റ്റർ പ്ലാൻ രൂപീകരിക്കുക, തർക്ക പരിഹാര മേൽനോട്ടത്തിന് നോഡൽ ഓഫീസറെ നിയമിക്കുക, വിലനിർണയ അതോറിറ്റി രൂപീകരിക്കുക, തദ്ദേശ സ്ഥാപന ജീവനക്കാർക്ക് പരിശീലനം നൽകുക തുടങ്ങി ഒട്ടേറെ നിർദേശങ്ങളും ഉയർന്നു വന്നു. സർക്കാർ തുടർന്ന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയുണ്ടാകുമെന്ന് ഫിക്കി ഉറപ്പു നൽകി.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ, കെ എസ് ഐ ഡി സി എം ഡി എം ജി രാജമാണിക്യം തുടങ്ങിയവരും പങ്കെടുത്തു

Also Read

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

രാജ്യത്തെ 1.77 ലക്ഷം റെസ്റ്റോറന്റുകളുടെ ഇടപാടുകൾ പരിശോധനയിൽ; പ്രാഥമിക അന്വേഷണത്തിൽ ₹408 കോടിയുടെ വിൽപ്പന മറച്ചുവച്ചതായി കണ്ടെത്തൽ

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു:  ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു: ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

നിയമപരമായ അവകാശികൾക്ക് നോട്ടീസും വാദം കേൾക്കാനുള്ള അവസരവും നൽകാതെ നികുതി നിർണയിക്കാനാവില്ല; പുതിയ നടപടികൾ സ്വീകരിക്കാൻ വകുപ്പിന് അനുമതി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ്, ഓഡിറ്റ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളിൽ പുനർനിയമനം; ഉത്തരവ് ഉടൻ പ്രാബല്യത്തിൽ

സർക്കാർ ജീവനക്കാർക്കെതിരെ 100 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്; തൃശൂരിൽ ഏറ്റവും കൂടുതൽ

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

ജോയിന്റ് കമ്മീഷണർമാരായി ആറ് പേർക്ക് സ്ഥാനക്കയറ്റം നൽകിയതിനെത്തുടർന്ന് പുതിയ ഉത്തരവ്; താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ കരിയർ പുരോഗതിയും സീനിയോറിറ്റി പ്രശ്നങ്ങളും വീണ്ടും ചർച്ചയാകുന്നു

ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ₹2,000ന് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ല

ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ₹2,000ന് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ല

0.4 ശതമാനം എംഡിആറിനെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തം; സൂപ്പർമാർക്കറ്റുകളും പ്രതിഷേധത്തിൽ, ഫീസ് നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്നതും പരിഗണനയിൽ

വാളയാറിൽ 600 ചാക്ക് യൂറിയ പിടികൂടി; കാർഷികാവശ്യത്തിനുള്ള വളം പ്ലൈവുഡ് ഫാക്ടറിയിലേക്ക് കടത്തിയതായി സംശയം

വാളയാറിൽ 600 ചാക്ക് യൂറിയ പിടികൂടി; കാർഷികാവശ്യത്തിനുള്ള വളം പ്ലൈവുഡ് ഫാക്ടറിയിലേക്ക് കടത്തിയതായി സംശയം

തമിഴ്നാട്ടിൽനിന്ന് പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന ലോറിയിൽ ₹34,000ന്റെ ബിൽ മാത്രം; ജിഎസ്ടി എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി; പ്രാഥമിക അന്വേഷണത്തിനുള്ള സർക്കാർ നീക്കം തള്ളി

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി; പ്രാഥമിക അന്വേഷണത്തിനുള്ള സർക്കാർ നീക്കം തള്ളി

ഇഡി കൈമാറിയ തെളിവുകളിൽ നേരിട്ട് അന്വേഷണം നടത്തണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് റദ്ദാക്കി

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

അഴിമതി ആരോപണങ്ങളിൽ നടപടികൾ വൈകുന്നത് എന്തിന്? വിജിലൻസ് ഉദ്യോഗസ്ഥരുടെ പങ്കും സംശയനിഴലിൽ; അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം

Loading...