ഏപ്രിൽ മുതൽ സാ​മ്ബ​ത്തി​ക രം​ഗ​ത്ത് ​നികു​തി​ദാ​യ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ മാ​റ്റ​ങ്ങൾ

ഏപ്രിൽ മുതൽ  സാ​മ്ബ​ത്തി​ക രം​ഗ​ത്ത് ​നികു​തി​ദാ​യ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ മാ​റ്റ​ങ്ങൾ

പ്ര​ധാ​ന​പ്പെ​ട്ട​വ താ​ഴെ:

1. ക്രി​പ്റ്റൊ ആ​സ്തി​ക​ള്‍ (ക്രി​പ്റ്റൊ​ക​റ​ന്‍​സി, എ​ന്‍.​എ​ഫ്.​ടി തു​ട​ങ്ങി​യ​വ) നി​കു​തി​വ​ല​യി​ലാ​കു​ന്ന​താ​ണ് പ്ര​ധാ​ന മാ​റ്റം. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ക്രി​പ്റ്റൊ ആ​സ്തി​ക​ള്‍​ക്ക് 30 ശ​ത​മാ​നം നി​കു​തി ഈ​ടാ​ക്കും. ഒ​രു ശ​ത​മാ​നം ഉ​റ​വി​ട​ത്തി​ല്‍ നി​കു​തി 2022 ജൂ​ലൈ ഒ​ന്നു മു​ത​ലും ഈ​ടാ​ക്കും.

2. ക്രി​പ്റ്റൊ ഇ​ട​പാ​ടി​ലെ ന​ഷ്ടം നി​കു​തി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​കി​ല്ല. ഡി​ജി​റ്റ​ല്‍ നാ​ണ​യ​ങ്ങ​ളാ​യ ബി​റ്റ്കോ​യി​നി​ല്‍ 1000 രൂ​പ ലാ​ഭ​വും എ​ഥീ​റി​യ​ത്തി​ല്‍ 700 രൂ​പ ന​ഷ്ട​വും സം​ഭ​വി​ച്ചാ​ല്‍ 1000 രൂ​പ​ക്കും നി​കു​തി ന​ല്‍​ക​ണം. അ​റ്റാ​ദാ​യ​മാ​യ 300 രൂ​പ ലാ​ഭ​ത്തി​ന​ല്ല നി​കു​തി ഈ​ടാ​ക്കു​ക.

3. റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ച്ച​ശേ​ഷം തെ​റ്റു​ക​ളു​ണ്ടെ​ങ്കി​ല്‍ അ​തേ സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തെ പു​തു​ക്കി​യ റി​ട്ടേ​ണ്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​ന​കം സ​മ​ര്‍​പ്പി​ക്കാം.

4. ര​ണ്ട​ര ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള പ്രോ​വി​ഡ​ന്റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ന്റെ പ​ലി​ശ വ​രു​മാ​ന​ത്തി​ന് നി​കു​തി ഈ​ടാ​ക്കും.

5. കോ​വി​ഡ് ചി​കി​ത്സ​ക്ക് ല​ഭി​ച്ച തു​ക​ക്ക് നി​കു​തി ഇ​ള​വു ല​ഭി​ക്കും. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച പ​ത്തു ല​ക്ഷം വ​രെ​യു​ള്ള തു​ക​ക്കും നി​കു​തി ഇ​ള​വു​ണ്ടാ​കും.

6. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക്/​ര​ക്ഷി​താ​വി​ന് അ​വ​രു​ടെ പേ​രി​ലു​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് തു​ക​ക്ക് ഇ​ള​വു​ണ്ടാ​കും.

7. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​നു​വ​ദി​ച്ച​തു​പോ​ലെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ദേ​ശീ​യ പെ​ന്‍​ഷ​ന്‍ നി​ധി​യി​ലേ​ക്കു​ള്ള (എ​ന്‍.​പി.​എ​സ്) വി​ഹി​ത​ത്തി​ന് ആ​ദാ​യ നി​കു​തി ഇ​ള​വു​നേ​ടാം. അ​ടി​സ്ഥാ​ന ശ​മ്ബ​ളം, ഡി.​എ എ​ന്നി​വ​യു​ടെ 14 ശ​ത​മാ​നം വ​രെ​യാ​ണ് ഇ​ള​വ്.

8. സ്ഥ​ലം വാ​ങ്ങു​ന്ന​യാ​ള്‍ വി​ല്‍​ക്കു​ന്ന​യാ​ള്‍​ക്ക് കൊ​ടു​ക്കു​ന്ന തു​ക അ​ല്ലെ​ങ്കി​ല്‍ സ്റ്റാ​മ്ബ് ഡ്യൂ​ട്ടി ഇ​തി​ല്‍ ഏ​താ​ണോ കൂ​ടു​ത​ല്‍ അ​തി​ന്റെ ഒ​രു ശ​ത​മാ​നം നി​കു​തി കാ​ണി​ക്ക​ണം. സ്ഥ​ല​ത്തി​ന്റെ വി​ല്‍​പ​ന വി​ല/ സ്റ്റാ​മ്ബ് ഡ്യൂ​ട്ടി 50 ല​ക്ഷ​ത്തി​ല്‍ കൂ​ടി​യാ​ലാ​ണ് ഭൂ​മി വി​ല്‍​പ​ന​യി​ല്‍ ഉ​റ​വി​ട​ത്തി​ലെ നി​കു​തി ബാ​ധ​കം.

9. വ​ലി​യ വി​ല​യി​ല്ലാ​ത്ത വീ​ട് വാ​ങ്ങി​യാ​ല്‍ നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്ന ഒ​ന്ന​ര​ല​ക്ഷം നി​കു​തി​യി​ള​വ് അ​ടു​ത്ത സാ​മ്ബ​ത്തി​ക വ​ര്‍​ഷം മു​ത​ല്‍ ല​ഭി​ക്കി​ല്ല.

10. 75 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രെ ഉ​പാ​ധി​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ ന​ല്‍​കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി

11. പോ​സ്റ്റ് ഓ​ഫി​സി​ലെ വി​വി​ധ നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ അ​ടു​ത്ത സാ​മ്ബ​ത്തി​ക വ​ര്‍​ഷം മു​ത​ല്‍ പ​ണ​മാ​യി ന​ല്‍​കി​ല്ല. ബാ​ങ്ക് അ​ക്കൗ​ണ്ട് അ​ല്ലെ​ങ്കി​ല്‍ പോ​സ്റ്റ് ഓ​ഫി​സ് അ​ക്കൗ​ണ്ടി​ലാ​ണ് തു​ക ക്രെ​ഡി​റ്റ് ചെ​യ്യു​ക

12. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ന് കെ.​വൈ.​സി നി​ര്‍​ബ​ന്ധം. അ​ല്ലാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ​ണം നി​ക്ഷേ​പി​ക്കാ​നോ പി​ന്‍​വ​ലി​ക്കാ​നോ ക​ഴി​യി​ല്ല.

Also Read

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...