സ്വർണാഭരണ മേഖലയിൽ വ്യാപകമായ നികുതി വെട്ടിപ്പ് : 33 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിറ്റുവരവിൽ 1000 കോടിയിൽ പരം രൂപ യുടെ വെട്ടിപ്പ് കണ്ടെത്തി

സ്വർണാഭരണ മേഖലയിൽ വ്യാപകമായ നികുതി വെട്ടിപ്പ് : 33 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിറ്റുവരവിൽ 1000 കോടിയിൽ പരം രൂപ യുടെ വെട്ടിപ്പ് കണ്ടെത്തി

സംസ്ഥാന വ്യാപകമായി കേരള ജി.എസ്.ടി. വകുപ്പ് ഇന്റലിജിൻസ് നടത്തിയ കടപരിശോധനയിൽ വ്യാപകമായ നികുതിവെട്ടിപ്പ് കണ്ടെത്തി.

തൃശൂർ, മലപ്പുറം, പാലക്കാട്‌, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ സ്വർണാഭരണ ശാലകളിൽ ആണ് തിരച്ചിൽ നടപടികൾ നടത്തിയത്.  33 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിറ്റുവരവിൽ ഏകദേശം 1000 കോടിയിൽ പരം രൂപയുടെ വെട്ടിപ്പ് ആണ് കണ്ടെത്തിയത്.

26.05.2023 വെള്ളിയാഴ്ച 3ന് തുടങ്ങിയ പരിശോധന പലയിടങ്ങളിലും 27.05.2023 ഉച്ചവരെ നീണ്ടു. വില്പനകൾ കുറച്ച് കാണിച്ചാണ് വ്യാപകമായി നികുതി വെട്ടിപ്പ് നടത്തിയതായി ശ്രദ്ധയിൽ പെട്ടത്. പ്രാരഭ പരിശോധനയിൽ  വലിയ തുകകൾ നികുതിയിനത്തിൽ അടപ്പിച്ചു.

വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ കൃത്യമായ നികുതി വിവരങ്ങൾ അറിയാൻ സാധിക്കൂ.

കേരള സംസ്ഥാന ചരക്ക് സേവന നികുതിവകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജിൻസ് ) എറണാകുളം, ശ്രീ.ജോൺസൻ ചാക്കോ, ഇന്റലിജിൻസ് ഓഫീസർ-3 എറണാകുളം ശ്രീ. അരുൺ. എം. കെ. എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.

കേരള സംസ്ഥാന ചരക്ക് സേവന നികുതിവകുപ്പ് ജോയിന്റ് കമ്മീഷണർ (ഇന്റലിജിൻസ് & എൻഫോഴസ്മെൻറ്) ശ്രീ ബി.പ്രമോദിൻ്റെ നിർദേശം അനുസരിച്ചാണ് പരിശോധന നടന്നത്.

ജി.എസ്.ടി. നിലവിൽ വന്നതിനുശേഷം സ്വർണാഭരണ മേഖലയിൽ വ്യാപകമായ നികുതി വെട്ടിപ്പ് നടത്തുന്നതായി വകുപ്പിന്റെ ശ്രെദ്ധയിൽ പെട്ടിരുന്നു. ഇതിനെതുടർന്നാണ് വ്യാപകമായ പരിശോധനയ്ക് കേരള നികുതി വകുപ്പ് തയാറായത്. നികുതിവെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഇനിയും പരിശോധനകൾ തുടരുമെന്ന് വകുപ്പ് അറിയിച്ചു.

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...