ഒരു ലക്ഷം സംരംഭങ്ങൾ യാഥാർഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

ഒരു ലക്ഷം സംരംഭങ്ങൾ യാഥാർഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

ഒരു വർഷം ഒരുലക്ഷം സംരംഭങ്ങളെന്ന' ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഈ പ്രവർത്തനങ്ങളിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷനുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിൽ പുതുതായി നിയമനം ലഭിച്ച എൻജിനിയർമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണോദ്്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

അഞ്ചു വർഷം കൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യർക്കു തൊഴിൽ നൽകാനുള്ള നടപടികളിലാണു സർക്കാർ. കുടുംബശ്രീ വഴി 18 മുതൽ 40 വയസുവരെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തി 19,000ൽ അധികം ഓക്‌സിലിയറി ഗ്രൂപ്പുകൾ ഇതിനോടകം രൂപീകരിച്ച് സംരംഭ പ്രോത്സാഹന പദ്ധതികളും ഒരുക്കുന്നുണ്ട്. വിജ്ഞാന സമൂഹമായി മാറാനും അതിനൊപ്പം വിജ്ഞാന സമ്പത്തിന്റെ ആസ്ഥാനമായി മാറുകയുമാണു കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വകുപ്പിൽ പുതുതായി എത്തിയ എൻജീനിയർമാർക്കായി കിലയുടേയും തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ കില ക്യാമ്പസിൽ പരിശീലനം സംഘടിപ്പിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസത്തെ ഫീൽഡ് തല പ്രായോഗിക പരിശീലനവും നൽകി.

തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് ക്യാമ്പസിലെ മാർ ഗ്രിഗോറിയസ് റിന്യുവൽ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ പുതുതായി നിയമനം ലഭിച്ച 138 എൻജിനിയർമാർക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.എസ്.ആർ.ആർ.ഡി.എ ചീഫ് എൻജിനിയർ സന്ദീപ് കെ.ജി, എക്‌സിക്യൂട്ടീവ് എൻജിനിയർ ടി.എൻ. മിനി, റിട്ട.ചീഫ് എൻജിനിയർ കെ. സജീവൻ, എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ. മുരളി, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Also Read

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...