ജി.എസ്.ടി. അപ്പീൽ യഥാസമയം ഫയൽ ചെയ്യാത്തവർക്കുള്ള ആംനസ്റ്റി സ്‌കീം അവസരം ജനുവരി 31 വരെ

ജി.എസ്.ടി. അപ്പീൽ യഥാസമയം ഫയൽ ചെയ്യാത്തവർക്കുള്ള ആംനസ്റ്റി സ്‌കീം അവസരം ജനുവരി 31 വരെ

:ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 73 അല്ലെങ്കിൽ 74 പ്രകാരം നികുതിദായകർക്ക് ചരക്ക് സേവന നികുതി വകുപ്പിൽ നിന്ന് 2023 മാർച്ച് 31 വരെ നൽകിയിട്ടുള്ള ഉത്തരവുകളിന്മേൽ നിശ്ചിത സമയ പരിധിക്കുള്ളിൽ അപ്പീൽ ഫയൽ ചെയ്യാൻ വിട്ട്പോയവർക്ക് നിയമാനുസൃതം അപ്പീൽ ഫയൽ ചെയ്യുവാൻ ഒരവസരം കൂടി അനുവദിച്ചിരിക്കുന്നു.നിശ്ചിത സമയം കഴിഞ്ഞ ശേഷം അപ്പീൽ ഫയൽ ചെയ്തു എന്ന കാരണത്താൽ അപ്പീലുകൾ നിരസ്സിക്കപ്പെട്ടവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് . താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി , ഈ സ്‌കീം അനുസരിച്ചുള്ള അപ്പീലുകൾ സമർപ്പിക്കുവാനുള്ള അവസാന തീയ്യതി 2024 ജനുവരി 31 ആണ് . 

മേൽപ്പറഞ്ഞ വകുപ്പുകൾ പ്രകാരം മാത്രമുള്ള ഉത്തരവുകളിലെ ഡിമാന്റിൽ നികുതിദായകന് ആക്ഷേപം ഇല്ലാത്ത തുകയുണ്ടെങ്കിൽ (നികുതി, പലിശ, ഫൈൻ, ഫീ , പിഴ എന്നീ ഇനങ്ങളിൽ) ആയത് പൂർണ്ണമായും അടച്ചുകൊണ്ട് വേണം അപ്പീൽ ഫയൽ ചെയ്യേണ്ടത്. കൂടാതെ തർക്കവിഷയത്തിലുള്ള നികുതിയുടെ പന്ത്രണ്ടര ശതമാനം മുൻ‌കൂർ ആയി അടക്കേണ്ടതാണ് .മേൽപ്പടി പന്ത്രണ്ടര ശതമാനം വരുന്ന തുകയുടെ ഇരുപത് ശതമാനം നിർബന്ധമായും പണമായും , ബാക്കി പണമായോ, ഇന്പുട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ചോ ഒടുക്കാവുന്നതാണ് . നികുതി ഇനം ഉൾപ്പെട്ടിട്ടില്ലാത്ത ഉത്തരവുകൾക്കെതിരെ ഈ അവസരം പ്രയോജനപ്പെടുത്തി അപ്പീൽ ഫയൽ ചെയ്യുവാൻ സാധിക്കുന്നതല്ല. 

വിശദവിവരങ്ങൾക്ക് 2023 നവംബർ 2 ന് സി.ബി.ഐ.സി പുറത്തിറക്കിയ 53/2023 - സെൻട്രൽ ടാക്സ് എന്ന വിജ്ഞാപനമോ , 2023 ഡിസംബർ 13 ന് സംസ്ഥാന നികുതി വകുപ്പ് പുറത്തിറക്കിയ എസ്.ആർ.ഒ - 1353/2023 ലെ ജി .ഒ (പി)നമ്പർ.165/2023/ടാക്സസ് എന്ന വിജ്ഞാപനമോ പരിശോധിക്കേണ്ടതാണ്.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...