ജിഎസ്ടി ഉദ്യോഗസ്ഥര്‍ പോലീസ് മുറ സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്ന് : ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍ നാസര്‍

ജിഎസ്ടി ഉദ്യോഗസ്ഥര്‍ പോലീസ് മുറ സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്ന് : ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍ നാസര്‍

സ്വര്‍ണാഭരണശാലകളില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തുന്നത് നിയമവിരുദ്ധമായ പരിശോധനകളാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ .എസ്. അബ്ദുള്‍ നാസര്‍.

കേരളത്തിലെ നികുതി സംവിധാനം ഉപയോഗിച്ച് ചെറുകിട സ്വർണ്ണ കടകളെ മോശമായി ചിത്രീകരിക്കാൻ നികുതി ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നതായും അദ്ദേഹം ടാക്സ് കേരളയോട് പറഞ്ഞു.

1000 കോടിയുടെ നികുതിവെട്ടിപ്പെന്നത് ഊതിവീര്‍പ്പിക്കപ്പെട്ട കണക്കാണ്. തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള 33 കടകളിലാണ് സ്റ്റേറ്റ് ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പ്രസ്തുത പ്രദേശത്തെ രണ്ട് കടകളിൽ സെൻട്രൽ ജി എസ് ടി പരിശോധന നടത്തിയതിനാൽ ആ കടകളെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയതായും അറിയുന്നു. 

ചെറുകിട, ഇടത്തരം ജ്വല്ലറികളില്‍ മാത്രമാണു കഴിഞ്ഞ ദിവസം ഇവര്‍ റെയ്ഡ് നടത്തിയിട്ടുള്ളത്. വിമാനത്താവളങ്ങള്‍ വഴി വരുന്ന കള്ളക്കടത്ത് സ്വര്‍ണത്തെക്കുറിച്ച്‌ ഒരുതരത്തിലും അന്വേഷിക്കാറില്ല.  സ്വര്‍ണവ്യാപാര മേഖലയെ മാത്രം തെരഞ്ഞുപിടിച്ചാണ് പരിശോധനകൾ നടത്തിയത്.

ജിഎസ് ടി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തുന്ന വാഹനങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ബോര്‍ഡ് വ‌യ്ക്കുന്നില്ല. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ വളരെ മോശമായി കടയുടമകളോടും ജീവനക്കാരോടും പെരുമാറുന്നു. സിസിടിവി ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്യാതെ ഓഫ് ചെയ്യുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു.

കടയുടമയുടെ മാതാപിതാക്കളെ ഭയപ്പെടുത്തുന്നു. ചോദ്യം ചെയ്യലിനിടെ അവരുടെ ബോധം നഷ്ടപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോലും തയ്യാറായില്ല. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് അവർ നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ എന്ന പേരിൽ കാർ ഡ്രൈവർമാർ പോലും കടയുടമയെയും ജീവനക്കാരെയും പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ടാക്സ് കേരളയോട് പറഞ്ഞു.

പ്രത്യേക വാറണ്ടില്ലാതെ വീടു പരിശോധിക്കാനുള്ള അവകാശം ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്കില്ല. വൈകുന്നേരം അഞ്ചിനുശേഷം വാറണ്ട് ഉണ്ടെങ്കില്‍ പോലും വീടുകളില്‍ കയറാന്‍ അധികാരമില്ല. സുതാര്യതയില്ലാത്ത പരിശോധനകള്‍ നിര്‍ത്തിവയ്ക്കണം. ജിഎസ്ടി ഉദ്യോഗസ്ഥര്‍ പോലീസ് മുറ സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കടകളും സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ബില്ലുകൾ നടത്തി വരുന്നതും എന്നാൽ പരിശോധന നടന്ന കടകളിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബില്ലുകൾ കുറച്ചു കാണിച്ചു എന്നുള്ള ആരോപണവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.  

കേരള ജി എസ് ടി വകുപ്പിൽ നിന്നും ഉണ്ടായ നടപടിക്കെതിരെ നിയമപരമായും സമരമുറകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...