പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

ജിഎസ്ടി നിയമപ്രകാരം നികുതി നിശ്ചയിക്കുന്നതിനായി നൽകുന്ന ഷോക്കോസ് നോട്ടീസുകളും നിരൂപണ ഉത്തരവുകളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയോ, അതിന് ശേഷം മറ്റു സേവന മാർഗങ്ങൾ സ്വീകരിക്കാതിരിക്കുകയും ചെയ്തുവെന്നു കാണിച്ച നിരവധി കേസുകളിൽ, മദ്രാസ് ഹൈക്കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. Axiom Gen Nxt India Pvt Ltd അടക്കമുള്ള നിരവധി ഹർജിക്കാർ നൽകിയ writ petiton കളിൽ ഇടപെട്ടാണ് കോടതി ഈ വിധി നൽകിയത്.

ജിഎസ്ടി നോട്ടീസുകൾ വെറും പോർട്ടലിൽ അപ്‌ലോഡ് ചെയത് മാത്രമായി നൽകിയത് മൂലം, ഹർജിക്കാർക്ക് അതിന്റെ അവബോധം ഉണ്ടായിരുന്നില്ലെന്ന് കോടതിയിൽ അവർ വാദിച്ചു. കൂടാതെ നികുതി വകുപ്പിന്റെ വിധികളിൽ വ്യക്തിഗത വാദം കേൾക്കാൻ അവസരം നിഷേധിച്ചതായും ആരോപിച്ചു. ചില കേസുകളിൽ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കിയതിന് ശേഷം ആയിരുന്നു ഉത്തരവുകൾ ഇറക്കിയതെന്ന് കണ്ടെത്തി.

കോടതിയുടെ നിരീക്ഷണങ്ങൾ

ജിഎസ്ടി നിയമത്തിലെ Section 169(1)(d) പ്രകാരം പൊതു പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നത് ഒരു സേവന മാർഗമാണെങ്കിലും, അത് ഏകപക്ഷീയമായും ഫലപ്രദമായും കാണാനാകില്ല. petitioners-ന് നോട്ടീസ് ലഭിച്ചുവെന്നും അവരുടെ അറിവിലായിരുന്നെന്നുമാണ് സർക്കാർ വാദിച്ചത്. എന്നാൽ, ഹർജിക്കാർ പൊതുവെ പോർട്ടൽ സന്ദർശിച്ചിരുന്നെങ്കിലും നോട്ടീസ് അപ്‌ലോഡ് ചെയ്ത ഭാഗം ("View Additional Notices and Orders") കാണാതെ പോകാനിടയായതായി കണ്ടെത്തി.

“Section 169(2) പ്രകാരമുള്ള ‘tendering’, ‘publishing’, ‘affixing’ എന്നിവ പോലെയുള്ള കൂടുതൽ വ്യക്തമായ സേവന മാർഗങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നം ഇല്ലായിരുന്നേനെ” എന്നും കോടതി നിരീക്ഷിച്ചു. IT ആക്ട്, മറ്റ് നികുതി നിയമങ്ങൾ തുടങ്ങിയവയുമായി താരതമ്യം ചെയ്തും ഹർജിക്കാർ ശക്തമായ വാദം മുന്നോട്ട് വെച്ചു.

കോടതി വിധി

ഈ കേസുകളിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തിഗത വാദം കേൾക്കാതെയാണ് ഉത്തരവുകൾ ഇറക്കപ്പെട്ടതെന്നും കോടതി അംഗീകരിച്ചു.

പല ഹർജിക്കാർക്കും ഉചിതമായ അവസരം നൽകാതിരുന്നത് സ്വാഭാവിക നീതിപ്രമാണങ്ങളുടെ ലംഘനമാണ്.

അതിനാൽ മുഴുവൻ ക്വാഷ് ചെയ്തുകൊണ്ട്, ഉത്തരവുകൾ വീണ്ടും സാധുവായ സേവനരീതിയിൽ നോട്ടീസ് നൽകുകയും, പേഴ്സണൽ ഹിയറിംഗിന് അവസരം നൽകുകയും, പുതുതായി പരിഗണിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഇതേപോലുള്ള നിരവധി കേസുകൾ കേരളത്തിലും കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്നും ഈ വിധി നികുതി വകുപ്പുകൾക്ക് നിയമപരമായ സുതാര്യത ഉറപ്പാക്കാനും, സംരംഭകരെ അനാവശ്യമായി നഷ്ടത്തിലാക്കാതിരിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിക്കാനുമുള്ള അവസരമാണെന്ന് നികുതി വിദഗ്ധർ വിലയിരുത്തുന്നു. പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തതിൽ താനും അറിഞ്ഞില്ലെങ്കിൽ അതു നിയമപരമായി "സേവനം" ആകുമോ എന്ന ചോദ്യം ഇനി കൂടുതൽ സുപ്രധാനമാകും.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala നെ പിന്തുടരൂ. 

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Cod5wDwtxBFEmYfP8A6sZC

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....

Also Read

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

അഴിമതി ആരോപണങ്ങളിൽ നടപടികൾ വൈകുന്നത് എന്തിന്? വിജിലൻസ് ഉദ്യോഗസ്ഥരുടെ പങ്കും സംശയനിഴലിൽ; അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

Loading...