കേന്ദ്ര ബജറ്റിൽ ശീതള പാനീയങ്ങൾ സിഗരറ്റ് പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ജിഎസ്ടി നികുതി 28 ശതമാനത്തിൽ നിന്ന് 35% ആയി ഉയർത്താൻ സാധ്യത

കേന്ദ്ര ബജറ്റിൽ ശീതള പാനീയങ്ങൾ സിഗരറ്റ് പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ജിഎസ്ടി നികുതി 28 ശതമാനത്തിൽ നിന്ന് 35% ആയി ഉയർത്താൻ സാധ്യത. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ പാപനികുതി ഏർപ്പെടുത്താൻ ഒരുങ്ങി നിർമ്മല സീതാരാമൻ. ശീതള പാനീയങ്ങൾ സിഗരറ്റ് പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ജിഎസ്ടി നികുതി 28 ശതമാനത്തിൽ നിന്ന് 35% ആയി ഉയർത്താൻ ആണ് ആലോചിക്കുന്നത്.

അടുത്തിടെ കഴിഞ്ഞ ജി എസ് ടി മീറ്റിങ്ങിൽ കേന്ദ്ര ധന മന്ത്രി ഇതേപ്പറ്റി യാതൊന്നും വെളിപ്പെടുത്തിയിരുന്നില്ല. മന്ത്രിതല യോഗത്തിൽ ജി എസ് ടി നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങൾക്ക് പാപനികുതി ഏർപ്പെടുത്തുന്നത് ചർച്ചയായിരുന്നു.

ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പൊതുജനാരോഗ്യത്തിന് ദോഷകരമാകുന്ന ഉത്പന്നങ്ങൾക്ക് മുകളിലാണ് സർക്കാർ പൊതുവേ പാപനികുതി ഏർപ്പെടുത്താറുള്ളത്. ഒരേസമയം വരുമാനം വർദ്ധിപ്പിക്കാനും ഉപഭോഗം കുറയ്ക്കാനും ലക്ഷ്യമുള്ളതാണ് ഈ നീക്കം.

2023- 24 ബജറ്റിൽ സിഗരറ്റിന്റെ വിലയിൽ ചെറിയ തോതിൽ പലിശ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ബജറ്റിൽ വർദ്ധനവ് ഉണ്ടായില്ല. അതിനാൽ തന്നെ ഇത്തവണ വില വർദ്ധിപ്പിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ദേശീയ ദുരന്ത പ്രതിരോധ തീരുവ 16 ശതമാനത്തോളം എക്സൈസ് നികുതിയിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചതിലൂടെ സിഗരറ്റ് ഫാൻ മസാല തുടങ്ങിയ ഉൽപ്പന്നങ്ങൾ 28 ശതമാനം നികുതി നിരക്കിലേക്ക് ഉയർന്നിരുന്നു.

ഡിസംബറിൽ ചേർന്ന മന്ത്രി തല യോഗത്തിലാണ് പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഉൽപ്പന്നങ്ങൾക്ക് മുകളിൽ പാപനികുതി ഉയർത്തണമെന്നും 35 ശതമാനത്തിലേക്ക് എത്തിക്കണമെന്നും അഭിപ്രായമുയർന്നത്.

ഈ തീരുമാനം നടപ്പിലായാൽ ശീതള പാനീയങ്ങൾക്കും പുകയില ഉൽപ്പന്നങ്ങൾക്കും എല്ലാം വില കുതിച്ചുയരും.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

Loading...