ജി എസ് ടി ഉദ്യോഗസ്ഥരുടെ ആർഭാടപരിശീലന ക്യാമ്പിനെ ന്യായീകരിച്ച് ധനമന്ത്രി : പരിപാടിക്ക് 46.65 ലക്ഷം രൂപ ചെലവഴിച്ചു

ജി എസ് ടി ഉദ്യോഗസ്ഥരുടെ ആർഭാടപരിശീലന ക്യാമ്പിനെ ന്യായീകരിച്ച് ധനമന്ത്രി : പരിപാടിക്ക് 46.65 ലക്ഷം രൂപ ചെലവഴിച്ചു

തിരുവനന്തപുരം : ജിഎസ്ടി വകുപ്പ് സംസ്ഥാന നിർദ്ദേശങ്ങൾ അവഗണിച്ചു പരിശീലന പരിപാടിയിലൂടെ ഹോട്ടൽ ബില്ല് ഇനത്തിൽ 38 ലക്ഷം രൂപ ചിലവഴിച്ചത് വിവാദമായതാണ്. എന്നാൽ ക്യാമ്പിനെ ന്യായീകരിച്ച് ധനമന്ത്രി നിയമസഭയിൽ വിശദീകരണം നൽകി. 

ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ പരിശീലന പരിപാടിക്ക് 46.65 ലക്ഷം രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ വിവാദത്തിന് തിരികൊളുത്തിയത്. ആഡംബര ഹോട്ടലുകളിലെ താമസത്തിനാണ് 80 ശതമാനത്തിലധികം തുക ചെലവഴിച്ചത്. 

വകുപ്പിൻ്റെ എൻഫോഴ്‌സ്‌മെൻ്റ് വിംഗിലെ 210 ഉദ്യോഗസ്ഥർക്കായുള്ള പരിപാടി മെയ് 20 ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ആണ് നടന്നത്.

ഉദ്യോഗസ്ഥരുടെ താമസത്തിനായി 38.10 ലക്ഷം രൂപയും പരിശീലന ഹാൾ ബുക്കിംഗിനായി 4.15 ലക്ഷം രൂപയും ഗതാഗതത്തിനായി 2 ലക്ഷം രൂപയും പരിശീലകർക്ക് 2.30 ലക്ഷം രൂപയും ചെലവഴിച്ചു.

പരിശീലന പരിപാടികൾക്കായി പഞ്ചനക്ഷത്ര ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് സർക്കാർ സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ധനകാര്യ വകുപ്പ് 2023 ഓഗസ്റ്റിൽ ഒരു നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്തും മറ്റിടങ്ങളിലും ഇത്തരം നിരവധി സംവിധാനങ്ങള്‍ ഉള്ളപ്പോഴാണ് 38.10 ലക്ഷം രൂപ താമസത്തിനു മാത്രം ചെലവഴിച്ച് ജിഎസ്ടി വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചത് വിവാദത്തിൽ ആയത്. 

അവരവരുടെ സൗകര്യങ്ങൾ അപര്യാപ്തമാണെങ്കിൽ സർക്കാർ പരിശീലന പരിപാടികൾ മറ്റ് സർക്കാർ സ്ഥാപനങ്ങളിലോ നടത്തണമെന്ന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്രൻ കുമാർ അഗർവാളിൻ്റെ നിർദേശത്തിൽ പറയുന്നത്. 

ഇവിടെ താമസിച്ച നല്ലൊരു വിഭാഗം ഉദ്യോഗസ്ഥരും കൊച്ചിയിൽ തന്നെ താമസിക്കുന്നവരും ജോലി നോക്കുന്നവരും ആയതാണ് കൂടുതൽ വിവാദത്തിൽ ആയിട്ടുള്ളത്. 

ഈ പരിശീലന പരിപാടി നടന്നതിനുശേഷമാണ് കേരളത്തിലെ ഏറ്റവും വലിയ ആക്രി വെട്ടിപ്പുകളിൽ 1200 കൊടി നികുതി വ്യാപാരത്തിൽ നിന്ന് 200 കൊടി കണ്ടെത്തിയത്. രണ്ടുപേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. 

ക്യാമ്പ് നടത്തിയതുകൊണ്ടാണ് ആക്രി വെട്ടിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞതെന്ന് ധനമന്ത്രി ന്യായീകരിച്ചു നിയമസഭയിൽ വ്യക്തമാക്കി. ആർഭാടമോ ധൂർത്തോ നടന്നില്ലെന്ന് മാത്രമല്ല കൃത്യമായ രീതിയിലായിരുന്നു പരിശീലനമെന്നാണ് ധനമന്ത്രി കെഎൻ ബാലഗാപാലിൻ്റെ മറുപടി.

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...