ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കും; ജസ്റ്റിസ് (റിട്ട) സഞ്ജയ കുമാര്‍ മിശ്രയാണ് ട്രൈബ്യൂണല്‍ അധ്യക്ഷന്‍

ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കും;  ജസ്റ്റിസ് (റിട്ട) സഞ്ജയ കുമാര്‍ മിശ്രയാണ് ട്രൈബ്യൂണല്‍ അധ്യക്ഷന്‍

ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് സൂചന. ജസ്റ്റിസ് (റിട്ട) സഞ്ജയ കുമാര്‍ മിശ്രയാണ് ട്രൈബ്യൂണല്‍ അധ്യക്ഷന്‍.

ട്രിബ്യൂണലിലേക്ക് ജുഡീഷ്യല്‍, ടെക്നിക്കല്‍ അംഗങ്ങളെ നിയമിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഫെബ്രുവരിയില്‍ ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകളില്‍ ആകെ 96 തസ്തികകളിലേക്ക് ധനമന്ത്രാലയം അപേക്ഷകള്‍ തേടിയിരുന്നു.

ജിഎസ്ടിഎടിക്ക് ഡല്‍ഹിയില്‍ ഒരു പ്രിന്‍സിപ്പല്‍ ബെഞ്ചും സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിലായി 31 സ്റ്റേറ്റ് ബെഞ്ചുകളും ഉണ്ടാകും. ഉത്തര്‍പ്രദേശിന് മൂന്ന് ബെഞ്ചുകളും ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് രണ്ട് ബെഞ്ചുകളും വീതമാണ് ഉണ്ടാവുക.

ജിഎസ്ടി തര്‍ക്കങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡാറ്റ അനുസരിച്ച്, 2023 ഓഗസ്റ്റ് മാസത്തോടെ സെന്‍ട്രല്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് 14,000-ത്തിലധികം അപ്പീലുകള്‍ ഹൈക്കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ ഉണ്ടായിരുന്നു.

ഹൈക്കോടതികളില്‍ കമ്പനികളുടെ കേസുകള്‍ കേള്‍ക്കുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ ഇന്ത്യ ഇന്‍കോര്‍പ്പറേഷന്റെ പ്രധാന അഭ്യര്‍ത്ഥനയായിരുന്നു ഇതിനായുള്ള പ്രത്യേക സംവിധാനം.

ഈ വര്‍ഷാവസാനത്തോടെയോ 2025 ന്റെ തുടക്കത്തിലോ ട്രിബ്യൂണല്‍ പ്രവര്‍ത്തനക്ഷമമമാകുമെന്നാണ് കരുതുന്നത്.

Also Read

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...