ആദായനികുതി വകുപ്പില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് പൂര്‍ണ്ണ ഐടിആര്‍ സൂക്ഷ്മപരിശോധനയ്ക്ക് വഴിയൊരുക്കുമെന്ന് ടാക്‌സ് വകുപ്പ്

ആദായനികുതി വകുപ്പില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് പൂര്‍ണ്ണ ഐടിആര്‍ സൂക്ഷ്മപരിശോധനയ്ക്ക് വഴിയൊരുക്കുമെന്ന് ടാക്‌സ് വകുപ്പ്

ആദായനികുതി വകുപ്പില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നത് ഫയല്‍ ചെയ്ത റിട്ടേണിന്റെ (ഐടിആര്‍) പൂര്‍ണ്ണ പരിശോധനയ്ക്ക് വഴിവയ്ക്കുമെന്ന നോഡല്‍ ടാക്‌സ് വകുപ്പ് അറിയിച്ചു.

ഇത്തരത്തില്‍ സൂക്ഷ്മപരിശോധനയ്ക്ക് ഏതെല്ലാം റിട്ടേണുകള്‍ തെരഞ്ഞെടുക്കണം എന്നത് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും അനുസരിച്ചായിരിക്കും തീരുമാനിക്കുക.

മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നികുതി വെട്ടിപ്പ്, തിരച്ചില്‍, പിടിച്ചെടുക്കല്‍ എന്നീ കേസുകളില്‍ സെക്ഷന്‍ 142 (1), 148 പ്രകാരം നോട്ട്ീസ് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും.

സൂക്ഷ്മപരിശോധന കേസുകള്‍ എടുക്കുന്നതിന് ആദായനികുതി വകുപ്പ് പിന്തുടരുന്ന വിവിധ പാരാമീറ്ററുകള്‍:

നിര്‍ദ്ദിഷ്ട നികുതി വെട്ടിപ്പ്: നികുതി വെട്ടിപ്പ് കണ്ടെത്തിയ വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ നികുതിദായകന്‍ ഫയല്‍ ചെയ്യണം. കേസുകള്‍ നികുതി വകുപ്പ് ഏറ്റെടുക്കും.

സെക്ഷന്‍ 148 പ്രകാരം നോട്ടീസ് നല്‍കിയ കേസുകളും നികുതി വകുപ്പ് ഏറ്റെടുക്കും. നേട്ടീസ് പ്രകാരം നികുതി റിട്ടേണ്‍ സമര്‍പ്പിക്കപ്പെട്ടോ എന്ന കാര്യം ഇവിടെ പ്രസക്തമല്ല.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 148 പ്രകാരം,നികുതി നല്‍കേണ്ട വരുമാനം വിലയിരുത്തലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍, നികുതി പാലിക്കുന്നുവെന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ നല്‍കാന്‍ അസസ്സിംഗ് ഓഫീസര്‍ നോട്ടീസ് നല്‍കും.

സെക്ഷന്‍ 142 (1) പ്രകാരം: സെക്ഷന്‍ 142 (1) പ്രകാരമുള്ള നോട്ടീസിന് മറുപടിയായി നികുതിദായകന്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍, അത്തരം കേസുകള്‍ പരിശോധനയ്ക്ക് വിധേയമാകും.

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതയ്ക്കായാണ് വകുപ്പ് സെക്ഷന്‍ 142 (1) നോട്ടീസ് നല്‍കുന്നത്.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 142 (1) വ്യക്തതയ്‌ക്കോ എവിടെയാണ് റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കുന്നത് എന്നറിയാനോ കൂടുതല്‍ വിശദാംശങ്ങള്‍ക്കോ നോട്ടീസ് നല്‍കാന്‍ നികുതി അധികാരികള്‍ക്ക് അധികാരം നല്‍കുന്നു.

റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍, ആവശ്യമായ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട രീതിയില്‍ നല്‍കാന്‍ അവര്‍ക്ക് ആവശ്യപ്പെടാം.

കൂടാതെ, ആദായനികുതി അധികൃതര്‍ 2021 ഏപ്രില്‍ 1 ന് മുമ്പോ അതിനുശേഷമോ തിരച്ചില്‍ നടത്തുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധന ആവശ്യമാണ്.

സര്‍വേ കേസുകള്‍: ആദായനികുതി വകുപ്പ് സമര്‍പ്പിച്ച നികുതി റിട്ടേണിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 133 എ പ്രകാരം ഒരു സര്‍വേ നടത്തിയിട്ടുണ്ടെങ്കില്‍, റീട്ടേണ്‍ പൂര്‍ണ്ണ പരിശോധനയ്ക്ക് വിധേയമാകാം. ഇതിന് കീഴില്‍, ചില ഒഴിവാക്കലുകള്‍ ഉണ്ട്.

അപ്പീല്‍ നടപടികളില്‍ പിന്‍വലിക്കല്‍ / അംഗീകാര ഉത്തരവ് മാറ്റുകയോ റദ്ദാക്കുകയോ ചെയ്ത കേസുകള്‍ ഒഴിവാക്കപ്പെടും.

Also Read

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

Loading...